വേരുകൾ തേടി

നമ്മുടെ ദേശം

തയ്യാറാക്കിയത് : എം എ എസ് എം എച്ച് എസ് വെന്മേനാട്

പ്രദേശത്തിന്റെ പേര്: വെന്മേനാട്

പഞ്ചായത്ത്: പാവറട്ടി

താലൂക്ക്: ചാവക്കാട്

ബ്ലോക്ക്: മുല്ലശ്ശേരി

  • ഉള്ളടക്കം


  • സാമൂഹികം

*വിദ്യാഭ്യാസം *ഗതാതഗതം *തൊഴിൽ *കൃഷി *വൃക്ഷങ്ങൾ *ഭരണം

  • വാങ്മയം

*നാടൻകഥകൾ *നാടൻപാട്ടുകൾ *ഫലിതങ്ങൾ *നാടൻചൊല്ലുകൾ *നാടൻശൈലികൾ *കടങ്കഥകൾ

  • ഭൗതികം

*വൈദ്യം *ആരോഗ്യം *ഭക്ഷണം *നാടൻകിളികൾ *വസ്ത്രങ്ങൾ *ഗൃഹനിർമ്മാണം

  • സാംസ്കാരികം

*ഉത്സവങ്ങൾ *ആഘോഷങ്ങൾ *പെരുന്നാളുകൾ *നേർച്ചകൾ *ചടങ്ങുകൾ *ആചാരങ്ങൾ *അനുഷ്ഠാനുങ്ങൾ *ചിത്രമെഴുത്ത് *ഐതിഹ്യം *മിത്ത് നാടൻകലകൾ *നാടൻസാഹിത്യം *കാവുകൾ

സാമൂഹികം

വിദ്യാഭ്യാസം:

´എല്ലാവർക്കും വിദ്യാഭ്യാസം´ എന്ന ലക്ഷ്യം സാക്ഷാത്കരിച്ച ഒരു സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം എന്ന ബഹുമതിക്കർഹമായതും കേരളം തന്നെ. മനു‍ഷ്യാവകാശങ്ങൾ നിഷേധിക്കപ്പെയടുന്നവരെ അറിവിന്റെയും സംസ്കാരത്തിന്റെയും പ്രകാശമേഖലകളിലേയ്ക്ക് വിദ്യാഭ്യാസം കൈപിടിച്ചുയർത്തി. പള്ലിയോടുകൂടിയത് പള്ളികൂടം. കേരളത്തിലെ പള്ളികൂടങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും ചരിത്രെഴുതുമ്പോൾ പള്ളിയുടെയും അകിന്റെ പ്രചാരകരായെത്തിയ മിഷനറിമാരുടേയും സേവനം അതിപ്രധാനമാകുന്നു. ജാതിചിന്തകളുടെയും മതഭേദങ്ങളുടെയും അന്ധകാരമാർന്ന ഒരു സമൂഹത്തിൽ ഉന്നതകൂലങ്ങളുടെയും അധീശവർഗത്തിന്റെയും കുത്തകയായിരുന്ന വിദ്യാഭ്യാസത്തെ ജനാധിപത്യവത്കരിക്കുന്നതിൽ ക്രൈസ്തവ മിഷനറിമാർ നിസ്തുലമായ പങ്കു വഹിച്ചു. മതപരിവർത്തനം ലാക്കാക്കി കേരളത്തിലെത്തിയ ജസ്യൂട്ട് മി‍ഷനറിമാരാണ് പാശ്ചാത്യ വിദ്യാഭ്യാസത്തിനുള്ള പാതയൊരുക്കിയത്. ആദ്യകാലത്ത് പെൺകുട്ടികൾ വിദ്യാഭ്യാസരംഗത്തുനിന്നും ഒഴിഞ്ഞുനിന്നു. ക്രമേണ അവരും ജ്ഞസമ്പാദന മാർഗ്ഗത്തിലേക്കുയർത്തപ്പെട്ടു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സംരംഭങ്ങൾക്കെല്ലാം ഗവൺമെന്റ് എല്ലാവിധ സഹായവും നൽകിയിരുന്നു. സെക്കന്ററി സ്കൂളുകൾ അക്കാലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ, ഏഴാം ക്ലാസ്സിലെ സർക്കാർ പരീക്ഷ കഴിഞ്ഞാൽ ഏടുകെട്ടി വീട്ടിലിരിക്കാം എന്ന വിദ്യാർത്ഥികളുടെ മനോഭാവത്തെ മിഷനറിമാർ തിരുത്തികുറിച്ചു. കേരളത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും സംഘടിതമായൊരു സംവിധാനം ഇല്ലാതിരുന്ന കാലത്താണ് സി.എം.എസ് മിഷനറിമാർ കോട്ടയത്ത് ഒരു സെക്കന്ററി സ്ക്കൂൾ ആരംഭിക്കുന്നത്. എങ്കിലും ജോസഫ് മുണ്ടശ്ശേരി തുടങ്ങിയ പാവപ്പെട്ടവർക്ക് സെക്കന്ററി സ്കൂളുകളിൽ ചേരുവാനുള്ള പണം ലഭിച്ചിരുന്നില്ല. എങ്കിലും, അവരുടെ ഉത്സാഹം കണ്ട് ഒരുപക്ഷേ, അവർക്ക് മറ്റു പലരും പണം നൽകി സഹായിച്ചുകാണും. ബുദ്ധിയുണ്ടായാൽ ആർക്കും എവിടെ കയറിയും പഠിച്ചു പാസാവാൻ ഒക്കണം എന്നുള്ള ഒരു പുതിയ നീതിക്കുവേണ്ടി ഭാവിയിൽ ചെയ്യാവുന്നതൊക്കെ ചെയ്യണം എന്നു പ്രതിജ്ഞയെടുത്ത മുണ്ടശ്ശേരി ബുദ്ധിയുണ്ടെങ്കിലും പണമില്ലാത്തതുകൊണ്ട് വിദ്യ അഭ്യസിക്കാനാവാത്തവർക്ക് ഒരു താങ്ങും തണലുമായും മാറുകയും ചെയ്തു. കേരളം നിലവിരിക്കെ ആദ്യത്തെ കത്തോലിക്കാ കലാലയമായ സെന്റ് തോമാസ് കോളേജിലെ ബി. എ ക്ലാസിലെത്താൻ ഒല്ലൂരിൽ നിന്നുപോലും കുട്ടികൾ നടന്നു തൃശ്ശൂരെത്തുന്ന കാലമുണ്ടായിരുന്നു. അവസാന പിരീജമാകുമ്പോഴേക്കും ക്ലാസ് മിക്കവാറും കാലിയാകും. ദൂരെ നിന്നു വരുന്നവർക്ക് രാത്രിക്കു മുൻപ് വീട്ടിലെത്താൻ നടപ്പാരംഭിച്ചിരിക്കും. ഇത്തരമൊരു സംരംഭമാണ് കേരളത്തിന്റെ ആദ്യകാലങ്ങളിൽ നിലനിന്നിരുന്നത്.

ഗതാഗതം

ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഒന്നാണ് ഗതാഗതം. പക്ഷേ, പണ്ടു കാലത്ത് കാൽനടയിലാണ് മിക്കവരും യാത്ര ചെയ്തിരുന്നത്. കാളവണ്ടികൾ യാത്ര ചെയ്യാനും ചരക്കുകൾ കൊണ്ടുപോകാനും ഉപയോഗിച്ചിരുന്നു. കുതിരവണ്ടിയിൽ കയറിയും കുതിര പുറത്ത് കയറിയും യാത്ര ചെയ്തിരുന്നു. രാജാക്കന്മാർ കുതിരകൾ വലിക്കുന്ന രഥം ഉപയോഗിച്ചിരുന്നു. സമ്പന്നരായ ആളുകൾ പല്ലക്ക്, മഞ്ചൽ തുടങ്ങിയ വാഹനങ്ങൾ യാത്രയ്ക്ക് പ്രയോജനപ്പെടുത്തി. ആദ്യ കാലത്ത് കനംകുറഞ്ഞ മരത്തടികൾ ജലയാത്രയ്ക്ക് ഉപയോഗിച്ചിരുന്നു. പിന്നീട്, മരങ്ങളും മുളയും കൂടികെട്ടിയ ചങ്ങാടങ്ങളിൽ യാത്രചെയ്തു. വള്ളം, കെട്ടുവള്ളം തുടങ്ങിയവ പിന്നീട് ഉപയോഗിച്ചു. എഴുപത് വർഷങ്ങൾക്കു മുൻപ് ബസ്സുകൾ‍ നമ്മുടെ നാട്ടില്‌‍ അപൂർവ്വമായിരുന്നു. മൂന്നോ നാലോ മണിക്കൂർ കാത്തുനിൽക്കുമ്പോഴാണ് ഒരു ബസ്സു കിട്ടുക. പണ്ടു കാലങ്ങളിൽ കൂടുതൽ നടപ്പാതങ്ങളും ആയിരുന്നു കൂടുതൽ. പണ്ടു കാലങ്ങളിൽ മനുഷ്യൻ ഗതാഗതത്തിനു വേണ്ടി അത്രയധികം പണം ചെലവഴിച്ചിരുന്നില്ല. പക്ഷേ, ഇപ്പോൾ വേണ്ടതിനും വേണ്ടാത്തതിനും കോടികൾ ചിലവഴിക്കുന്നു. കുറച്ചു മുൻപുള്ള മനുഷ്യൻ വാഹനങ്ങൾ ഉണ്ടാക്കാൻ തടി, ഉളി, ചുറ്റിക, ആണികൾ മുതലായവയാണ് ഉപയോഗിച്ചിരുന്നത്. പക്ഷേ, ചക്രം കണ്ടുപിടിച്ചതിനുശേ‍ഷം വാഹനങ്ങൾ നിർമ്മിച്ചിരുന്നത് മെഷീനുകൾ ഉപയോഗിച്ചാണ്. ഈ കാലഘട്ടത്തിൽ ഗവൺമെന്റിന്റെ മറ്റം ആളുകളെ നിയമിച്ചിട്ടുണ്ട്. പക്ഷേ, പണ്ടുകാലങ്ങളിൽ ഇതിനൊന്നും മുതിർന്ന് നിൽക്കാൻ ആളുകൾ ഉണ്ടായിരുന്നില്ല. നമുക്ക് ഗതാഗതത്തിന്റെ കാര്യത്തിൽ വളരെധികം പുരോഗതി ഉണ്ടെന്നുതന്നെ പറയാം.

തൊഴിൽ

കൃഷിയായിരുന്നു പഴയകാല ജനങ്ങളുടെ തൊഴിൽ . കൃഷിയിൽനിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ആയിരുന്നു പണ്ടുള്ളവർ ജീവിച്ചിരുന്നത്. പണ്ട് കാലങ്ങളിൽ മാസകൂലിക്കുള്ളവർ വളരെ കുറവായിരുന്നു. ദിവസക്കൂലിക്കുളളവരായിരുന്നു അന്നുകൂടുതലും. പണ്ടുകാലങ്ങളിലുള്ളവർ തൊഴിലിനോട് ആത്മാർത്ഥത പുലർത്തുന്നവരായിരുന്നു. ഇന്നത്തെ അവസ്ഥയിൽ ജോലി ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പണ്ടുള്ളതുപോലെ കൃഷിചെയ്യാൻ ആളുകളെ കിട്ടാത്ത അവസ്ഥയാണ്. എല്ലാവരും വിദ്യാഭ്യാസം കൈവരിച്ചവരാണ്. പലരും ഗവൺമെന്റ് ഉദ്യോഗസ്ഥരും വ്യാപാരികളുമാണ്. പണ്ടുകാലങ്ങളിൽ സ്ത്രീകളാണ് കൊയ്ത്തുനടത്തിയിരുന്നത്. ഇന്ന് തമിഴ്‌നാട്ടിൽ നിന്ന് തമിഴന്മാരെ നിർത്തി കൊയ്ത്തു നടത്തേണ്ടിവരുന്ന അവസ്ഥയാണ് കേരളത്തിന്റേത്. അഭ്യസ്തവിദ്യരായ അനേകം യുവതിയുവാക്കൾ തൊഴിലില്ലാതെ വേദനിക്കുകയാണ്.ജനസംഖ്യ കൂടുന്നതിനാൽ നെൽപാടങ്ങളെല്ലാം നികത്തി വലിയ കെട്ടിടങ്ങളും വ്യവസായശാലകളും വീടുകളും മറ്റും പണിയുകയാണ്. തൊഴിൽ സമരങ്ങൾമൂലം കേരളത്തിലിന്ന് വ്യവസായശാലകൾക്കുപോലും നിലനിൽപില്ലാതെയായിരിക്കുന്നു. പണ്ടുകാലത്തുള്ളവർ കൂലിയുടെ അടിസ്ഥാനത്തിലല്ല ജോലി ചെയ്തിരുന്നത്. എന്നാൽ ഇന്ന് ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ജോലിക്ക് പ്രവേശിക്കുന്നത്. സർക്കാർ ഓഫീസുകളിൽ ചെന്നാൽ കസാരകൾ ഒഴിവായി കിടക്കുന്നതു കാണാം. ഇന്നത്തെ കാലത്ത് ആദായം എന്നത് പറയാനാവില്ല. എല്ലാവരും ശമ്പളക്കാരാണ്. പണ്ടുകാലങ്ങളിൽ തൊഴിലുടമയും തൊഴിലാളിയുമായി ഒരു നല്ല് മാനസികബന്ധമുണ്ടായിരുന്നു. ഇക്കാലത്ത് പണം മോഹിച്ച് ജോലി ചെയ്യുന്നവരായതുകൊണ്ട് ആ മാനസികബന്ധം മാഞ്ഞുപോയിരിക്കുന്നു.

കൃഷി

കേരളത്തിലെ ആദ്യ ഭൂമിയുടെ കൃത്യമായി പറഞ്ഞാൽ 57.82% കൃഷിഭൂമിയാണ്. കൂടാതെ 27.83% വനഭൂമിയും. അങ്ങനെ സംസ്ഥാനത്തിലെ മൊത്തം 85.65% ഭൂമി കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഇതിനർത്ഥം ബഹുഭൂരിപക്ഷം ജനങ്ങളും കർഷകരാണെന്നല്ലേ. എന്നാൽ സ്ഥിതി അതല്ല കേരളം പൂർണമായും ഒരു ഉപഭോക്തൃസംസ്ഥാനമായി മാറികൊണ്ടിരിക്കുകയാണ്. കൃഷി ഇന്ന് ആദായകരമായ ഒരു ഉപജീവന മാർഗ്ഗമായി പലരും കാണുന്നില്ല. കേന്ദ്രീകൃത കാർ‍ഷിക പദ്ധതികൾ പരാജയപ്പെട്ട ചരിത്രമാണ് നമ്മുക്കുള്ളത്. എഴുപതുകളുടെ രണ്ടാം പകുതിയിലും എൺപതുകളിലും ഏറെ കൊട്ടിഘോഷിച്ച ഹരിതവിപ്ലവം തന്നെ ഇതിനുദാഹരണമാണ്. വൻകിട ജലസേചന പദ്ധതികളും യന്ത്രവല്കൃത സംരംഭങ്ങളും പൂർത്തിയാക്കികൊണ്ട് വൻമൂലധനം മുടക്കിയല്ലേ നാം ഈ വിപ്ലവത്തിന് ഒരുങ്ങിയത്. ഫലമോ, നിരാശാജനകം. കർഷകരുടെ നിഘണ്ടുവിൽ ഇന്നീ പദം തന്നെ ഇല്ലാതായിരിക്കുന്നു. കർഷകാത്മഹത്യ പെരുകുന്ന ഈ കാലഘട്ടത്തിൽ കേരളത്തിലെ കാർ‍ഷിക മേഘല നേരിടുന്ന പ്രശ്നങ്ങൾ വിശഖലനം ചെയ്തേ മതിയാവൂ. നെല്ല്, തെങ്ങ്, വാഴ, മരച്ചീനി, റബ്ബർ, ഏലം, കാപ്പി, തേയില, എന്നിവയെല്ലാം നമ്മുടെ മണ്ണിൽ കനകം വിളയിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് സ്ഥിതി എന്താണ്? കേരളത്തിന്റെ നെല്ലറകളായ കുട്ടനാടും പാലക്കാടും നിർജ്ജീവമായികൊണ്ടിരിക്കുന്നു. മരച്ചീനി, നാളികേരം തുടങ്ങയവയ്ക്കുപോലും അന്യനാടുകളെ ആശ്രയിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പ്രിയങ്കരമായ നേന്ത്രപ്പഴം പോലും തമിഴ്‌നാട്ടിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പച്ചക്കറികളുടെ അവസ്ഥ പറയാനുമില്ല. കൃഷിക്ക് ജലം അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ ജനങ്ങൽ ജലാശയങ്ങൾക്കു സമീപം കൃഷി ചെയ്യുവാൻ തുടങ്ങി. ജനസംഖ്യ വർദ്ധിച്ചതോടെ നദീ തീരത്തിൽനിന്ന് അകന്ന് ദൂരെ സ്ഥലങ്ങളിൽ പാർക്കുവാന‍്‍ തുടങ്ങി. അവിടേക്ക് വെള്ളം എത്തിക്കുവാനായി പുഴകളിൽനിന്നും മറ്റും തോടുകൾ വെട്ടി ആവശ്യം നിറവേറ്റി . പിന്നീട് കിണറുകളും കുളങ്ങളും കുഴിച്ച് ജലത്തിന്റെ ആവശ്യം നിവർത്തിക്കപ്പെട്ടു. കൃഷിക്കാവശ്യമായ വെള്ളം കോരിയും തേവിയും എടുത്ത് തോടുകളിലൂടെയും ചാലുകളിലൂടെയും കൃഷിയിടങ്ങളിലേക്ക് എത്തിക്കുക പതിവായി. മഴയെ ആശ്രയിച്ചായിരുന്നു കൃഷി നടത്തിയിരുന്നത്. പിന്നീട് വികസനത്തിന്റെ ഭാഗമായി നദികളിലാണ് കെട്ടുകൾ നിർമ്മിക്കപ്പെട്ടു. ഇതുമൂലം നദിയിലെവെള്ളം പാഴായി പോകാതെ തടഞ്ഞുനിർത്തി ആവശ്യാനുസരണം ആവശ്യമുള്ള ദിക്കിലേക്ക് തോടുകളിലൂടെ തുറന്നുവിടും. കേരളത്തിലെ കർഷകരെ സംബന്ധിച്ചിടത്തോളം കൃഷി ഒരു ഭാഗ്യപരീക്ഷണമായി മാറികൊണ്ടിരിക്കുകയാണ്. നമ്മുടെ കാലാവസ്ഥയിൽ കാണുന്ന അസന്തുലിതാവസ്ഥ വലിയ പ്രശ്നമാണ്. നാളികേരത്തിനും വെളിച്ചെണ്ണക്കും വില കുറയുക. എന്നാൽ അവ ഉപയോഗിച്ചുണ്ടാക്കുന്ന സോപ്പ്, മറ്റു സൗന്ദര്യവസ്തുക്കൾ ഇവയുടെ വില പതിൻമടങ്ങ് ഉയരുക എന്ന അത്ഭുതം ഇന്നും നടന്നുകൊണ്ടിരിക്കുന്നു. കൃഷിചെലവ് വർദ്ധിക്കുന്നുവെങ്കിലും ഉത്പനത്തിന് വിലയില്ല. കൃഷി പണിക്കുപോലും ആളെ കിട്ടാതെ പലരും ഈ രംഗം വിടുന്നു. ഫലമോ, പാഴ്‌ചെടികൾ നിറഞ്ഞ തരിശു ഭൂമികൾ നല്ല ഉത്പന്നങ്ങൾ ലഭിക്കുന്നതിന് വേണ്ടി കർഷകർ കൂടുതൽ രാസവളങ്ങൾ ഉപയോഗിക്കുന്നു. കീടങ്ങൾ വർദ്ധിച്ചപ്പോൾ അതിശക്തമായ കീടനാശിനികൾ ഉപയോഗിക്കുന്നു. ഇത് കൃ‍ഷിചെലവ് വർദ്ധിപ്പിക്കുന്നു. ഒപ്പം പരിസരമലിനീകരണം ഉണ്ടാകുന്നു. കാർഷികോത്പനങ്ങൾക്ക് ന്യായമായ വില നൽകുക കാർഷികോപകരണങ്ങൾക്കടക്കം സബ്സിഡി ഏർപ്പെടുത്തുക, ഉത്പനങ്ങൾക്ക് ശരിയായ വില അർപ്പിക്കുക എന്നീ കാര്യങ്ങളിലൂടെ മാത്രമേ കാർഷികരംഗത്തേക്ക് കർഷകരെ തിരിച്ചുകൊണ്ടുവരാൻ പറ്റുകയുള്ളൂ. നമ്മുടെ കയറ്റു ഇറക്കുമതി നയം പുനർവിചിന്തനത്തിന് വിഷയമാകേണ്ടതാണ്. കർഷകർക്ക് ജീവിതഭദ്രത ഉറപ്പുവരുത്തുക പുതിയോരു കാർഷികാവബോധം നമ്മൾ സ്വയം ഉണ്ടാക്കുക. എന്നാൽ മാത്രമേ നമ്മുടെ കാർഷികരംഗം രക്ഷപ്പെടുകയുള്ളൂ.

വൃക്ഷങ്ങൾ

തെങ്ങ്

കേരളത്തിന്റെ കല്പവൃക്ഷം എന്ന് തെങ്ങിനെ വിശേ‍ഷിപ്പിക്കാറുണ്ട്. കേരളത്തിന്റെ ഹരിതഭംഗി എന്ന് തെങ്ങിനെ പണ്ടത്തെ ആളുകൾ വിശേ‍ഷിപ്പിക്കാറുണ്ട്. തെങ്ങിന്റെ കഥയും അതീവ രസകരമാണ്. പണ്ട് സൂര്യവംശത്തിലെ പ്രസിദ്ധനായ ഒരു രാജാവായിരുന്നു ത്രിശങ്കു. അദ്ദേഹത്തിന്റെ കാലത്ത് നാട്ടിൽ ഭയങ്കരമായ ക്ഷാമമുണ്ടായി. സാധാരണക്കാരായ ജനങ്ങൾ വളരെ കഷ്ടത്തിലായി. ഈ നേരത്താണ് വിശ്വാമിത്രൻ എന്ന മഹർ‍ഷിയുടെ വീട്ടുകാരെല്ലാം പട്ടിണിയാണെന്നറിഞ്ഞ ത്രിശങ്കു അവരെ സംരക്ഷിച്ചത്. ഇതിൽ സന്തുഷ്ടനായ മഹർഷി വേണ്ടതെന്താണെന്ന് ചോദിച്ചപ്പോൾ തനിക്ക് ഉടലോടെ സ്വർഗത്തിലെത്തണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ ദേവേന്ദ്രന് ഇതിഷ്ടമായില്ല. അങ്ങനെ ദേവേന്ദ്രൻ ത്രിശങ്കു ഒരു മരമാകട്ടെ എന്ന് ശപിച്ചു. ഇങ്ങനെയാണ് തെങ്ങ് രൂപപ്പെട്ടത്. പണ്ട് വളരെയേറെ വിദേശ നാണ്യവിള നേടിതരുന്ന ഒരു വൃക്ഷമായിരുന്നു തെങ്ങ്. അതുകൊണ്ട് പണ്ടുള്ളവർ തെങ്ങിനെ വളരെയേറെ ആരാധിച്ചിരുന്നു. തെങ്ങിൽ നിന്നും പലവിധ ഉപയോഗങ്ങൾ നമ്മുക്കുണ്ട്.

അരയാല്

അരയാലിന്റെ ഇല എപ്പോഴും വിറച്ചുകൊണ്ടിരിക്കുന്നത് കാണാം. വൃക്ഷങ്ങളഉടെ കവൽക്കാരനാണഅ അരയാല്. അതിനു പിന്നിൽ ഒരു കഥയുണ്ട്. പണ്ടുപണ്ട് ദൈവം മനുഷ്യർക്കും മൃഗങ്ങൾക്കും രാജാവും മന്ത്രിയും ഉണ്ടായിരുന്നു. എന്നാൽ വൃക്ഷങ്ങൾക്ക് രാജാവോ മന്ത്രിയോ കാവല‍്‍ക്കാരനോ ഉണ്ടായിരുന്നില്ല. തങ്ങൾക്കും ഒരു സംരക്ഷണം വേണമെന്നു തോന്നിയ മരങ്ങൾ എല്ലാവരും ഒത്തുചേർന്ന് ദൈവത്തിനോട് പരാതി പറഞ്ഞു. ഈ സമയത്താണ് ഭീമസേനൻ അതുവഴി വന്നത്. കാര്യങ്ങൾ മനസ്സിലാക്കിയ ഭീമസേനൻ നിമിഷങ്ങൾക്കകം ശക്തരായ പുളി, അരയാല്, പേരാല് തുടങ്ങഇയ വൃക്ഷങ്ങളെ കണ്ടുപിടിച്ചു. പുളിയെ രാജാവായും പേരാലിനെ മന്ത്രിയായും നിയമ്മിച്ചു. അരയാലിനെ കാവൽക്കാരനാക്കി നിയമിച്ചു. അമ്പലത്തിൽ കാണുന്ന അരയാലിൽ തൊട്ടിൽ താലി തുടങ്ങിയ അമൂല്യവസ്തുക്കൾ പ്രാർത്ഥിച്ചുകെട്ടിയാൽ ആ കാര്യം നടക്കുമെന്ന വിശ്വാലം തമിഴ്‌നാട്ടിലുണ്ട്. പണ്ട് ഗ്രാമപഞ്ചായത്ത് വിളിച്ചു കൂട്ടിയിരുന്നതും അരയാലിനു താഴെയാണ്.

ഇലവ്

വളരെ മുള്ളുകളുള്ള ഒരു മരമാണ് ഇലവുമരം. ഒരിക്കൽ ഭീമസേനൻ കാണിച്ച് കുസൃതി മൂലമാണ് ഇലവുമരത്തിൽ മുള്ളുകളുണ്ടായത്. പഞ്ചപാണ്ഡവർ വനവാസത്തിന് പോയിരുന്നപ്പോൾ ആ കാലത്ത് ഒരു ദിവസം ഭീമൻ ഒരു ഇലവുമരം വെട്ടി അതിന്റെ തടി വീട്ടിനുള്ളിൽ കൊണ്ടുപോയി. എന്നിട്ട് ഒരു പായിൽ ഭംഗിയായി കിടത്തി ഭീമസേനൻ തന്റെ അനുജന്മാരോട് തനിക്ക് പനിയാണെന്നും ശുശ്രൂ‍ഷിക്കാനായി എത്തണമെന്നും പറയാൻ പറഞ്ഞുവിട്ടു. പാഞ്ചാലി ഓടി വന്ന് നോക്കുമ്പോഴതാ കിടക്കുന്നു തന്റെ ഭർത്താവ് എന്ന് പറഞ്ഞ് ശുശ്രൂ‍ഷിക്കാൻ തുടങ്ങി. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ഭീമസേനന് ചിരി അടക്കാനായില്ല. എന്നാലും ഇനി എന്തു നടക്കും എന്നറിയാൻ ഭീമൻ കാത്തുനിന്നു. കുറച്ച് കഴിഞ്ഞപ്പോൾ എന്താ ആശ്വാസം തോന്നുന്നുണ്ടോ എന്ന് പാഞ്ചാലി ചോദിച്ചപ്പോൾ ഭീമസേനന് ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഭീമൻ ഉറക്കെ പൊട്ടിച്ചിരിച്ചു. തന്റെ ഭർത്താവായതുകൊണ്ട് പാഞ്ചാലി ക്ഷമിച്ചു. എന്നാൽ ഇതിനുകൂട്ടുനിന്ന ഇലവുമരം അവൾ വിട്ടില്ല. അവൾ ശപിച്ചതുകൊണ്ട് ഇലവുമരം നിറയെ മുള്ളുകളായി തീർന്നു.

ഭരണം

ഭാഷാടിസ്ഥാനത്തിൽ 1956 നവംബർ 1-ന് നിലവിൽ വന്ന ഐക്യകേരളം, മുഴുവൻ മലയാളികളുടെയും ചിരകാലാഭിലാഷത്തിന്റെ പൂർത്തീകരണമായിരുന്നില്ല. തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന തോവാളം, അഗസ്തീശ്വരം, കൽക്കുളം, വിളവൻകോട് താലൂക്കുകളിലെ മലയാളികൾ മദ്രാസ് സംസ്ഥാനത്തോടു കൂട്ടിച്ചേർക്കപ്പെട്ടതിനാൽ ദുഃഖിതരായിരുന്നു. തിരുവിതാംകൂറിലെ പഴകിത്തുരുമ്പിച്ച ബ്യൂറോക്രസിയുടെ സഹജമായ പരിമിതി ഈ തൂലൂക്കുകളിലെ ബഹുഭൂരിപക്ഷം വരുന്ന തമിഴ് ഭാഷ സംസാരിക്കുന്ന നാടാർ-സമുദായത്തിന് പരാതിക്കും പ്രതിഷേധത്തിനും പശ്ചാത്തലമൊരുക്കിയപ്പോൾ , നേശമണിയെപ്പോലെയുള്ള നേതാക്കൾ ഈയവസരം പരമാവധി പ്രയോഡനപ്പെടുത്തുകയും തമിഴരിൽ വളർന്നുവന്ന അരക്ഷിതബോധത്തിനും വിഭഗിയതക്കും രാഷ്ട്രീയമായ ഒരടിത്തറ കെട്ടിയുണ്ടാക്കുകയും ചെയ്തു. ഭാഷാടിസ്ഥാനത്തിലുളഅള സംസ്ഥാന രൂപവത്കണം ഒരു നയമായി സ്വീകരിച്ചിരുന്ന കോൺഗ്രസ് പാർട്ടിയും കേന്ദ്ര ഗവൺമെന്റും ഈ വഴിക്കു നീങ്ങാൻ തുടങ്ങിയപ്പോൾ തമിഴരുടെ വിഭജനവാദത്തിന് കൂടുതൽ സാഗത്യം കൈവന്നു. 1957 ഏപ്രിൽ 5 ന് ആദ്യമായി അധികാരത്തിൽ വന്നത് ഇ. എം,എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയായിരുന്നു. വെട്ടിമുറിച്ച തിരുവിതാംകൂറിനൊപ്പം കൊച്ചിയും മദ്രാസ് സംസ്ഥാനത്ത് നിന്ന് അടർത്തിയിടുത്ത മലബാറും തെക്കൻ കർണാടകയിലെ കാസർഗോഡ് താലൂക്കുകളും ചേർത്തു രൂപവത്കൃതമായ ആധുനിക കേരത്തിന്റെ ഐക്യകേരളത്തിന്റെ പ്രഥമ സാരഥ്യമെടുക്കാൻ ഇടയായത് ഒരു കമ്മ്യൂണിസ്റ്റ് ഭരണകബടത്തിനായിരുന്നു. സമ്മതിദാനാവകാശത്തിലൂടെയുള്ള ജനങ്ങലുടെ സൃഷ്ടിയായിരുന്നു ഇത്. ലോകത്തെ മുഴുവൻ അഭുതപ്പെടുത്തി. 60 കമ്മ്യൂണിസ്സ എം.എൽ.എമാരും പാർട്ടിയുടെ പിന്തുണയുണ്ടായിരുന്ന അഞ്ച് സ്വതന്ത്രന്മാരും ചേർന്നുണ്ടാക്കിയ കേവല ഭൂരിപക്ഷം കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്ക് രൂപം കൊടുത്തു. ആധുനിക കേരളത്തിന്റെ പുരോഗതിക്ക് തടസമായിരുന്നു. സംസ്ഥാനത്തെ ജന്മി, മുതലാളി, പുരോഹിതവർഗം, ആദർശങ്ങളുടെയും തത്വങ്ങളുടെയും ചട്ടക്കൂടിനുള്ളിൽ അടിയുറച്ച അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഈ വിഭാഗങ്ങൾക്ക് അക്ഷരാർത്ഥത്തിൽ ഭീതിയുളവാക്കി. പാർട്ടിക്ക് അന്ന് സ്വതന്ത്രമായ പരിപാടിയും അത് നടപ്പാക്കാനുള്ള കരുത്തുമുണ്ടായിരുന്നതായിരുന്നു കാരണം. ഭരണം ഏറ്റെടുത്ത് അധികം താമസിയാതെ തന്നെ കുടിയൊഴനിപ്പിക്കൽ നിരോധിച്ചുകൊണ്ടുള്ള ഓർഡിനൻസ് ഗവൺമെന്റ് പുറപ്പെടുവിച്ചു. കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ എക്കാലവും പ്രശസ്തിയാർജിക്കുന്നതും അടിസ്ഥാനപരവുമായ ഒരു നിയമനിർമാണമാണ് വിദ്യാഭ്യാസമന്ത്രി-ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബിൽ. എന്നാൽ വിദ്യാഭ്യാസത്തേക്കാളും പ്രധാനം കൂട്ടുകിടപ്പുകാരെയും സാധാരണക്കാരെയും സംബന്ധിച്ചിടത്തോളം റവന്യൂ മന്ത്രിയായിരുന്ന കെ. ആർ ഗൗരിയുടെ കാർഷിക ബന്ധ നിയമം. സംസ്ഥാനത്തെ ഏറ്റവും വലിയ ന്യായാലയം ഹൈക്കോടതിയാണ്. ഹൈക്കോടതിയുടെ കീഴിൽ പലതരത്തിലുള്ള സിവിൽ കോടതികളും ക്രിമിനൽ കോടതികളുമുണ്ട്. ഹൈക്കോടതിക്ക് അതിന്റെ അധികാരപരിധിയിൽപെടുന്ന പ്രദേശങ്ങളിൽ മൗലികാവകാശങ്ങൾ പ്രാവർത്തികമാക്കുന്നതിനോ, അഥവാ മറ്റേതൊരു ലക്ഷ്യത്തിനുമോ ഏതൊരു വ്യക്തിക്കോ ഗവൺമെന്റുകൾ ഉൾപെടെയുള്ള അധികാരസ്ഥാപനങ്ങൾക്കോ, ഹേബിയസ് കോർപ്പസ്, മൻഡമാസ് ഉൾപ്പെടെയുള്ള ഏതുതരം റിട്ടോ അധികാരമുണ്ടായിരിക്കും. സിവിൽ കോടതിയും ക്രിമിനൽ കോടതിയും തമ്മിൽ അധികാരത്തിന്റെ കാര്യത്തിൽ സംഘർഷം ഉണ്ടാവുകയാണെങ്കിൽ മറ്റ് പോംവഴികളില്ലാതെ വരുമ്പോൾ ഹൈക്കോടതി അതിന്റെ പരിശോധനാധികാരമുപയോഗിച്ച ഉചിതമായ കോടതിയെ വ്യൂവഹാരതീരുമാനത്തിനുപയോഗിക്കുന്നു. ഇന്ന് മനുഷ്യകുത്തിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയാണ്. എവിടെയും കൊള്ളയും കൊലപാതകവും മാത്രം. മനുഷ്യമനസ്സുകളിൽ നിന്ന് ദായാവായ്പ് നശിച്ചിപോയിരിക്കുന്നു. കോടതികൾ ശിക്ഷയുടെ തോതനുസരിച്ച് ശിക്ഷ വീതിക്കുന്നു. വധശിക്ഷ കേരളത്തിൽ വളരെ കുറവാണ്. സാധാരണ ഒരു കൂട്ടക്കൊലെ കുറ്റത്തിന് ജീവപര്യന്തമാണ് വിധിക്കുന്നത്. പിഴയും കഠിനതടവും വിധിക്കാറുണ്ട്. ഏതെങ്കിലും ഒരാളെ നിയമാനുസൃതമല്ലാത്ത നിലയിൽ തടങ്കലിൽ വെച്ചിട്ടുണ്ടെങ്കി‍ൽ തടങ്കലിൽ വെച്ചിട്ടുള്ള വ്യക്തിയുമായി ബന്ധപ്പെട്ടവർക്ക് തടങ്കലിൽ നിന്നും മോചനം നേടാൻവേണ്ടി സുപ്രീംകോടതിയെയോ ബന്ധപ്പെട്ട ഹൈക്കോടതിയെയോ സമീപിക്കുന്നുണ്ട്. അന്യായമായ തടങ്കലിൽ നിന്നു രക്ഷനേടാൻ ഭരണഘടന നൽകുന്ന ഈ അധികാരം ഇന്നു പരക്കെ ഉപയോഗിക്കുന്നുണ്ട്.

ഭൗതികം

വൈദ്യം

വൈദ്യം എന്നാൽ ചികിത്സ എന്നാണ്. മനുഷ്യർക്കും മൃഗങ്ങൾക്കും സസ്യലലാദികൾക്കും പല തരത്തിലുള്ള രോഗങ്ങൾ വരാറുണ്ട്. ഇതിൽ നിന്ന് മുക്തി നേടുന്നതിന് ഇന്ന് പലതരത്തിലുള്ള ചികിത്സാവിധികൾ നമ്മുടെ നാട്ടിൽ നടത്തിവരുന്നുണ്ട്. ഇവയിൽ പ്രധാനമായവ അലോപ്പതി, ഹോമിയോപ്പതി, ആയുർവ്വേദം, യുനാനി, അക്യൂപങ്ചർ എന്നിവയാണ്. ഇതിൽ വളരെ അത്യന്താധുനികമായ ഗവേണനിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. അലോപ്പതിയിലാണ് വളരെ പെട്ടന്ന് ഒരു അസുഖത്തിന് ശമനമുണ്ടാകണമെങ്കിൽ നമ്മൾ ആദ്യം സമീപിക്കുക. വളരെ പെട്ടെന്ന് ഒരു അസുഖത്തിന് ശമനമുണ്ടാകണമെങ്കിൽ നമ്മൾ ആദ്യം അലോപ്പതി നടത്തണം. ഭാരതീയ സംസ്കാരത്തിലൂടെ നമ്മുടെ മഹർഷീവര്യന്മാർ കല്പിച്ചുതന്നിട്ടുള്ള പാരമ്പര്യ ചികിത്സയാണ് ആയുർവ്വേദം. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന സസ്യങ്ങളാൽ നിന്നും തയ്യാറാക്കുന്ന മരുന്നുകളാണ് നമ്മളുപയോഗിക്കുന്നത്. മുകളിൽ പറഞ്ഞതിനുപുറമേ സർവ്വസാധാരണവും ചിലവുകുറഞ്ഞതുമായ ചികിത്സാവിധിയാണ് ഹോമിയോപ്പതി. പലതരത്തിലുള്ള അസുഖങ്ങൾക്കും പ്രായോഗികതലത്തിൽ ഇതിൽ മരുന്നുകളുണ്ട്. പ്രകൃതി ചികിത്സ എന്നാൽ പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ആഹാരക്രമത്തിലൂടെയും ചികിത്സയിലൂടെയും പലതരത്തിലുള്ള അസുഖങ്ങൾ മാറ്റിയെടുക്കുന്നു. വിഷാംശം കലർന്ന മരുന്നുകളൊന്നും ഇതിലുപയോഗിക്കുന്നില്ല. എന്നാൽ അക്യുപങ്ചർ എന്ന ചികിത്സ ചൈനയിലുടലെടുത്തതാണ്. ഇത് നമ്മുടെ നാട്ടിൽ പ്രചാരത്തിലായിട്ടില്ല. യുനാനി ചികിത്സാരീതികളും സർവ്വസാധാരണമായിട്ടില്ല. രോഗികളുടെ സ്വഭാവം:-ഇന്ന് പലതരത്തിലുള്ള അസുഖങ്ങളും ഉണ്ട്. പഴയ അസുഖങ്ങൾക്കു പുറമേ പുതിയ പുതിയ അസുഖങ്ങളും ഉണ്ടാകുന്നു. രോഗികളുടെ സ്വഭാവത്തിൽ നിന്നും ലക്ഷണങ്ങളിൽ നിന്നും മിക്കവാറും അസുഖങ്ങൾ മനസ്സിലാക്കാൻ കഴിയുമെങ്കിലും എയ്ഡ്സ്, ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻ ഗുനിയ തുടങ്ങിയ പുതിയ അസുഖങ്ങൾ കണ്ടുപിടിക്കാൻ പ്രയാസമാണ്. പത്ഥ്യങ്ങൾ:-അസുഖത്തിനു ചില മരുന്നുകൾ കഴിക്കുമ്പോൾ അതിന്റെ പൂർണ്ണഫലം ലഭിക്കണമെങ്കിൽ ചില പത്യനു‍ഷ്ഠാനങ്ങൾ നിർവ്വഹിക്കേണ്ടിവരും. ആയുർവ്വേദചികിത്സയിലാണ് ഇത് കൂടുതലുള്ളത്. കൃത്യമായ ഭക്ഷണക്രമം മരുന്നും ഭിഷഗ്വരന്മാരുടെ നിർദ്ദേശത്തോടെ കഴിച്ചാൽ മിക്കവാറും അസുഖങ്ങൾ മാറിക്കിട്ടും. ചിലവ്:-ഇന്നത്തെ ചികിത്സാവിധികളിലേറെയും ചിലവേറിയത് അലോപ്പതി ചികിത്സയ്ക്കും ആയുർവ്വേദ ചികിത്സയ്ക്കുമാണ്. ക്യാൻസർ, ഹൃദയശാസ്ത്രക്രിയ, വൃക്കസംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയ്ക്കുള്ള ചികിത്സാചിലവ് വളരെയധികമാണ്.

ആരോഗ്യം

ആഹാരം കഴിക്കുന്നതു മാത്രമല്ല, കൈകാര്യം ചെയ്യുന്ന രീതിയും ശുചിത്വപൂർണമായാലേ നല്ല ആരോഗ്യം ഉണ്ടാവൂ. സാധനങ്ങൾ വാങ്ങുന്ന കടയുടെ കാര്യത്തിലും ഓർക്കാനുണ്ട്. വൃത്തിയായും കൃത്യമായും സാധനസാമഗ്രികൾ സൂക്ഷിച്ചുവയ്ക്കുന്നയിടങ്ങളാണ് സുരക്ഷിതം. പച്ചയായി കഴിക്കാവുന്ന കാരറ്റിന്റേയും മറ്റും പുറത്തെ തൊലി ചുരണ്ടികളയുന്നതാണ് നല്ലത്. പച്ചക്കറികൾ മുറിച്ചതിനു ശേഷം കൂടുതൽ സമയം വെയ്ക്കരുത്യ

പഴയക്കാലത്ത് ആരോഗ്യപരിപാലനത്തിന് ശ്രദ്ധിച്ചിരുന്ന കാര്യങ്ങൾ

പഴയകാലത്ത് ആളുകൾ മിതമായ ഭക്ഷണമാണ് കഴിച്ചിരുന്നത്. പണ്ടുകാലത്ത് കഷിചെയ്യുമ്പോൾ കീടനാശിനികളൊന്നും തന്നെ ഉപയോഗിച്ചിരുന്നില്ല. പകരം നല്ല തോതിലുള്ള വളങ്ങളും ചാണകവും മറ്റുമാണ് ഉപയോഗിച്ചിരുന്നത്. അവർ നന്നായി ഭക്ഷണക്രമങ്ങൾ എല്ലാം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ പണ്ടു കാലത്തുള്ളവർക്ക് അധികം അസുഖങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.

ഭക്ഷണക്രമം

മഴക്കാലത്ത് പ്രത്യേക ഭക്ഷണക്രമം ഉണ്ടായിരുന്നു. ഓരോ കാലാവസ്ഥയിലും അനുഷ്ടിക്കേണ്ട ഭക്ഷണക്രമം ജീവിതചര്യവും ആയുർവ്വേദത്തിൽ നിർദ്ദേശിക്കുന്നുണ്ട്. ഋതുചരം എന്നാണിതറിയപ്പെടുന്നത്. ദഹനക്കേട് ഒഴിവാക്കാൻ മഴക്കാലത്ത് അനുഷ്ഠിക്കേണ്ട ഭക്ഷണക്രമം. ആയുർവേദം നിർദ്ദേശിക്കുന്നു. ആപ്പിൾ, പ്ലം, ഉണക്കമുന്തിരി, മാമ്പഴം, മാതളനാരങ്ങ തുടങ്ങിയ പഴങ്ങൾ മഴക്കാലത്തിന് യോജിച്ചവയാണ്. മഴക്കാലത്ത് മരുന്നുകഞ്ഞി കുടിക്കുന്നത് ഫലപ്രദമാണ്. കർക്കിടകത്തിൽ നല്ലത് വേഗം ദഹിക്കുന്ന ആഹാരമാണ്. ഗോതമ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പഞ്ചകോലമിട്ടു തിളപ്പിച്ച കഞ്ഞി കുടിക്കു. തീപ്പലി, കാട്ടുതീപ്പലി, കുരുമുളക്, കൊടുവേലി, ചുക്ക് എന്നിവയാണ് പഞ്ചക്കോലം. മിതമായി കഴിക്കുക. അരവയർ ഭക്ഷണമാണ് ഉത്തമം. മാംസാഹാരം കഴിക്കുന്നവർ അതിന്റെ അളവു കുറയ്ക്കുക.

സവിശേ‍‍ഷകാലങ്ങളിലെ പത്ഥ്യങ്ങൾ

വാദത്തിന് പദ്യം- മത്സ്യവും മോരും വിരുദ്ധ ആഹാരങ്ങളാണ്. അതുപോലെ മത്സ്യത്തോടൊപ്പം പാൽ, തേൻ, ഉഴുന്ന്, മുളപ്പിച്ചധാന്യങ്ങൾ എന്നിവ കഴിക്കരുത്. തൈരും കോഴിയിറച്ചിയും ഒന്നിച്ച് ചേർത്ത് തയാറാക്കുന്ന വിഭവങ്ങളും നല്ലതല്ല. പാലിനൊപ്പം പുളിയുള്ള പദാർത്ഥങ്ങൾ, കൈതചക്ക മാമ്പഴം, നെല്ലിക്ക, നാരങ്ങ, ചക്കപ്പഴം എന്നിവ കഴിക്കരുത്. ചെമ്മീൻ, ആട്ടിറച്ചി എന്നീ മാംസ ആഹാരങ്ങളഅ‍ പാലിനോടൊപ്പം കഴിക്കാൻ പാടില്ല. ചൂടുളഅള ഭക്ഷണത്തോടൊപ്പം തേൻ കഴിക്കരുത്.

പാനീയങ്ങൾ

പണ്ട് തിളപ്പിച്ചാറിയ വെള്ളമേ കുടിക്കൂ. ഒരു ഗ്ലാസ് വെള്ളത്തിൽ ചുക്ക്, കൊത്തമല്ലി എന്നിവ ചതച്ചത് ഒരു നുള്ള് ഇട്ടതും കുടിച്ചിരുന്നു. രക്തസമ്മർദ്ദം, ഹൃദയ സംബന്ധിയായ രോഗങ്ങൾ, രക്തശുദ്ധീകരണം എന്നിവയുടെ ചികിത്സയ്ക്ക് പതിമുഖം ഉപയോഗിച്ചിരുന്നു. ക്ഷയം, വയറിളക്കം, ത്വക്‌രോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ പതിമുഖത്തിന്റെ തടിയും, തൊലിയും ഉപയോഗിച്ചു വെച്ച കഷായം ഉപയോഗിച്ചിരുന്നു.. പണ്ടുകാലത്ത് മോരും വെള്ളം, കരിങ്കാലിവെള്ളം മറ്റ് വിവിധതരത്തിൽ ഉള്ള പാനീയങ്ങൾ കുടിച്ചിരുന്നു.

ഭക്ഷണം

നാം എന്തെല്ലാം ജോലികളാണഅ ഓരോ ദിവസവും ചെയ്യുന്നത്? വിവിധ കളികളിൽ ഏർപ്പെടുന്നു, ഓടുന്നു, ചാടുന്നു, നടക്കുന്നു. ഇവയൊക്കെ ചെയ്യണമെങ്കിൽ ആവശ്യമായ ശക്തി കിട്ടണം. രോഗങ്ങൾ വരാതിരിക്കാനും വളർച്ചയ്ക്കും ആഹാരം ആവശ്യമാണഅ ആഹാരത്തിന്റെ ഗുണമാണ് ശ്രദ്ധിക്കേണ്ടത്. കൃത്യമായി മണവും രുചിയും നിറവും ചേർത്ത ആഹാരം ആരോഗ്യത്തിന് അപകടം വരുത്തും. ശരീരത്തിന്റെ ശക്തിക്കും വളർച്ചയ്ക്കും രോഗപ്രതിരോധത്തിനും വിവിധ ആഹാരവസ്തുക്കൾ ദിവസവും കഴിക്കണം. രോഗങ്ങൾ വരാതിരിക്കാൻ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണ​. വീട്ടുവളപ്പിൽ ഉണ്ടാകുന്ന ചക്കയും മാങ്ങയും മുരിങ്ങാക്കയും ചീരയും തകരയും നെല്ലിക്കയും പപ്പായും വാഴപ്പഴവുമൊക്കെ ഗുണമുള്ള ആഹാരവസ്തുക്കൾ തന്നെയാണ്. ഓരോ പ്രത്യേകദിനങ്ങളിൽ നാം ഓരോ തരം ഭക്ഷണങ്ങളാണ് ഉണ്ടാക്കുന്നത്. ഓണം, വി‍ഷു, ക്രിസ്തുമസ്, ഈദ് എന്ന ആഘോഷങ്ങൾ കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടി വരുന്ന കാര്യമാണ് സ്വാദിഷ്ഠമായ ഭക്ഷണം. ഓണം എന്ന് കേൾക്കുമ്പോൾ പപ്പടവും പായസവും അടക്കമുള്ള വിഭവസമൃദ്ധമായ സദ്യയാണ് ഓർമ്മ വരുന്നത്. അതുപോലെ ദീപാവലിയുടെ കാര്യമാണെങ്കിൽ മധുരപലഹാരത്തിന്റെയും അതുപോലെ ഓരോ ആഘോഷത്തിനും ഓരോ ഭക്ഷണവുണ്ട്. ഓരോ തരം ഭക്ഷണവും രുചികരമായിരിക്കണമെങ്കിൽ അതിന്റെ ചേരുവ കൃത്യമായിരിക്കണം. ഒരു വിഭവത്തിൽ ഉപ്പ്, കുറയുകയോ കൂടുകയോ ചെയ്താൽ ആ ഭക്ഷണം രുചികരം ആവുയില്ല. ഓരോ വിഭവത്തിന്റെ പേരിലും ഒരു പൊരുൾ നിലനിൽക്കുന്നുണ്ട്. ഉദ്ദാഹരണമായി അവിയലിന് അവിച്ചുണ്ടാക്കുന്നതുകൊണ്ടാണ് ആ പേര് വന്നത്. പുളിശ്ശേരിക്ക് പുളിയായതുകൊണ്ടാണ് ആ പേര് വന്നത്. വെള്ളം തോർന്നുണ്ടാകുന്നതുകൊണ്ട് തോരൻ എന്ന പേര് പറയുന്നു. ചതച്ചുണ്ടാക്കുന്നത് ചമ്മന്തി എന്നും വറുത്തുണ്ടാക്കുന്നത് കൊറ്റൽ എന്നും പറയുന്നു. ഭക്ഷണത്തിന്റെ കാര്യം പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് മറ്റൊന്നുമല്ല. രുചിയുടെ കാര്യമാണ്. സ്വാദുള്ള ഭക്ഷണം കഴിക്കുമ്പോൾ തന്നെ നമുക്ക് വലിയൊരു സംതൃപ്തി അനുഭവപ്പെടും വലിയൊരു സംതൃപ്തി അനുഭവപ്പെടുന്നതിൽ കൂടെ നമുക്ക് വേണ്ട പോഷകങ്ങൾ ലഭിക്കും. ഓരോ വിഭവത്തൽ നിന്നും നമ്മുടെ ശരീരവളർച്ചക്കായ് ആവശ്യമായ പോഷകാംശം ലഭിക്കുന്നു. മനുഷ്യന്റെ വിശപ്പടക്കാനും ജീവൻ നിലനിർത്താനും ആവശ്യമായ പോഷകങ്ങൾ ലഭിക്കാനും ഭക്ഷണം നമ്മെ സഹായിക്കുന്നു. ഇതൊക്കെയാണ് ഭക്ഷണത്തിന്റെ സവിശേഷ ധർമ്മം. സവിശേഷ ദിനങ്ങളിലെ വിഭവങ്ങളിൽ ഒന്നാണ് അവിയൽ. അവിയലിന്റെ പിന്നിൽ ഒരു കഥയുണ്ട്. പഴയകാലത്ത് ഒരു പാചകക്കാരൻ സദ്യ ഒരുക്കുകയായിരുന്നു. ഓരോ കറിക്കും ഓരോ പച്ചക്കറികൾ ഉപയോഗിച്ച് ഒരുപാട് കഷ്ണങ്ങൾ ബാക്കി വന്നു. ഈ കഷ്ണങ്ങൾ എന്ത് ചെയ്യുമെന്ന് അറിയാതെ അയാൾ ചിന്തിച്ചു. അങ്ങനെ ഈ കഷ്ണങ്ങൾ ഉപയോഗിച്ചിട്ട അവിയൽ എന്നൊരു കറി രൂപം കൊടുത്തു. ഇതിന്റെ ചേരുവകൾ പച്ചക്കറികഷ്ണങ്ങൾ ഒരു പരന്ന പാത്രത്തിലിട്ട് മഞ്ഞൾ‌പൊടി, മുളകുപൊടി, ഉപ്പ്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് ആവിയിൽ കഷ്ണങ്ങൾ വേവിക്കുക. വേവിച്ച് ശേഷം തൈര് ചേർക്കുക. അതിനു ശേഷം തേങ്ങ ചിരകതിയതിൽ ചുവന്നുള്ളി, നല്ല ജീരകം, കുരുമുളക് എന്നിവ ചേർത്ത് ചതച്ചതിനു ശേഷം വെന്ത കഷ്ണത്തിലിട്ട് വേവിച്ച് യോജിപ്പിക്കുക. സ്വാദിഷ്ഠമായ അവിയൽ തയ്യാർ സദ്യകളിലാണ് അവിയൽ കൂടുതലായി കണ്ടു വരുന്നത്. എല്ലാതരം പച്ചക്കറികളും അടങ്ങിയതിനാൽ സമ്പൂർണ ആരോഗ്യത്തിന് ഇത് ഒരു ഉത്തമ ഓഷധമാണ്.

വസ്ത്രങ്ങൾ

മനുഷ്യശരീരത്തെ സംരക്ഷിക്കുന്നവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നാം ധരിക്കുന്ന വസ്ത്രങ്ങൾ. തണുപ്പിൽ നിന്നും ചൂടിൽ നിന്നുമെല്ലാം സംരക്ഷണം നേടാനുള്ള വസ്ത്രങ്ങൾ നിലവിലുണ്ട്. നമ്മുടെ പൂർവികർക്ക് വസ്തരത്തെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. അതു കൊണ്ട് അവർ‍ നഗ്നരായിരുന്നു. അതിനു ശേഷം അവർ മരങ്ങളുടെ തോലുകൊണ്ടും ഇലകൾ കൊണ്ടും മൃഗങ്ങളുടെ തോലുകൊണ്ടും തങ്ങളുടെ നഗ്നത മറയ്ക്കാൻ തുടങ്ങി. അതിൽ നിന്നുമാണ് ഇന്ന് നാം ധരിക്കുന്ന തരത്തിലുള്ള വസല്തരനിർമ്മാണ രീതി ഉത്ഭവിച്ച്ത്. ഓരോ വസ്ത്രത്തിനും അതിന്റേതായ രീതിയുണ്ട്. പാശ്ചാത്യ സംസ്കാരത്തെ അനുകരിക്കുന്ന ഒരു സമ്പേദായമാണ് നമ്മുടേത്. യുവതലമുറ നല്ലതേതെന്നും ചീത്തയേതാന്നും നോക്കാതെയും ചിന്തിക്കാതെയും അനുകരിക്കുന്ന ഒരു രീതിയാണ് ഈ കാലഘട്ടിൽ കണ്ട് വരുന്നത്. മുൻ കാലങ്ങളിൽ നമ്മുടെ പിതാമബന്മാർ ധരിച്ചിരുന്ന വസ്ത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഇപ്പോഴത്തെ വസ്ത്രങ്ങൾ. വസ്ത്രങ്ങളും വസ്തരധാരണരീതികളും കേരളത്തിലും അതുപോലെതനനെ മറ്റ് മിക്ക സംസ്ഥാനങ്ങളിലും വസ്ത്രനിർമ്മാണ കേന്ദ്രങ്ങൾ ഉണ്ട്. നൂനത സാങ്കേതിക വിദ്യകളുടെ മികവു മൂലം ഇപ്പോൾ നമുക്ക് ലക്ഷക്കണക്കിന് വസ്ത്രങ്ങൾ ഞൊടിയിൽ നിർമ്മിക്കാവുന്നതാണ്. പക്ഷേ പണ്ട് കൈത്തറിയിൽ നെയ്തിരുന്ന വസ്ത്രങ്ങൾ എണ്ണത്തിലും ഗുണനിലവാരത്തിലും വളരെ പിന്നിലായിരുന്നു. നെയ്ത്തുക്കാർക്ക് അധികം നിർമ്മിക്കാൻ പറ്റിയിരുന്നില്ല. ജന്മിമാരുടെ കാലത്ത് സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരുന്നു. സമൂഹത്തിന്റെ അടിത്തട്ടിൽ കഴിഞ്ഞവർക്കാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നത്. മൃഗങ്ങളുടെ രോമങ്ങളിൽ നിന്നും പട്ടുനൂൽ പുഴുക്കളിൽ നിന്നും വിവിധ തരത്തിലുളഅള വസ്ത്രങ്ങൾ ഉത്പാദിപ്പിയ്ക്കപ്പെട്ടിരുന്നു. പണ്ട് കാലത്ത് കുടിൽ വ്യവസായമായിട്ടാണ് വസ്തറങ്ങൾ നിർമ്മിച്ചിരുന്നത്. രാജ്യം അഭിവൃദ്ധിപ്പെട്ടതോടെ അതൊരു വലിയ വ്യവസായമായി തീർന്നു. വിവിധ തരത്തിലുള്ള വസ്ത്രനിർമ്മാണ കേന്ദ്രങ്ങളും അന്ന് ഉണ്ടായിരുന്നു. പണ്ടത്തെ വസ്ത്രത്തിനേക്കാൾ ഈടും ഉറപ്പും ഇല്ല ഇന്നത്തെ വസ്ത്രങ്ങൾ. ഇപ്പോൾ നമുക്ക് ഫാക്ടറികലിൽ മിനിറ്റുകൾക്കകം വസ്ത്രങ്ങൾ തയ്യാറാക്കാം. ഇന്ന് നാം വിപണിയിൽ കാണുന്ന ഒരു സമ്പ്രദായം എന്താണെന്നുവെച്ചാൽ ഓരോ വിശേഷദിവസങ്ങൾക്കും അവസരങങൾക്കും ചേരുന്ന രീതിയുള്ള വസ്ത്രങ്ങളാണ് കാണപ്പെടുന്നത്. ഉദാഹരണമായി ഓണത്തിന് വിവിധതരത്തിലുള്ള സെറ്റു സാരികൾ കാണാം. ഓണക്കാലത്ത് ഇത്തരം കസവ് തുണിത്തരങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. കേരളത്തിന്റെ തനതായ വസ്തരം സ്ത്രീകൾക്ക് സാരിയും പുരുഷന്മാർക്ക് മുണ്ടുമാണ്. പക്ഷേ പല സംസ്ഥാനങങളുടേയും വിദേശങ്ങളുടെയും സ്വധീനത്തിന്റെ ഫലമായി പല തരം വസ്ത്രങ്ങൾ മലയാളികൾ ഇപ്പോൾ ഉപയോഗിക്കുന്നു.

ഗൃഹനിർമ്മാണം

  • പഴയകാലരീതികൾ:-പഴയകാലരീതികൾ ഇന്ന് ഉള്ളതിനേക്കാൾ വ്യത്യസ്തമാണ്. ചടങ്ങുകൾ, വിശ്വാസങ്ങൾ എന്നിവ പലതും ചേർന്നിട്ടുള്ളതാണ് പഴയകാലഗൃഹനിർമ്മാണ രീതികൾ. ഓട്, ഇഷ്ടിക, മരം തുടങ്ങി, സാധാരണ ആ പ്രദേശത്ത് കിട്ടുന്ന വസ്തുക്കൾ കൊണ്ടാണഅ ഗൃഹം നിർമ്മിക്കുന്നത്. വലിയ സമ്പന്നർ വീടിനു അകത്ത് കൊത്തുപണികളും, ചിത്രപണികളും മറ്റും ചെയ്യും. പാവപ്പെട്ടവർ‌ ഓല, ഇഷ്ടിക എന്നീ വില കുറഞ്ഞ സാധനങ്ങൾ കൊണ്ടാണ് ഗൃഹം നിർമ്മിക്കുക. ഓരോ പ്രദേശത്തിന്റെ കാലാവസ്ഥക്കും, പ്രകൃതിക്കും കാറ്റിനും ചേർന്നാണ് വീടുകൾ നിർമ്മിച്ചിരുന്നത്.
  • ഉപകരണങ്ങൾ:-ഗൃഹനിർമ്മാണത്തിന്റെ കാര്യത്തിൽ വഹിക്കുന്നു. ചുറ്റിക, ആണി, ഉളി, മെഴിക്കോൽ എന്നിവ ഇതിനു പ്രധാനമായി ഉപയോഗിക്കുന്നു. ഉപകരണങ്ങൾ പണിക്കാരുടെ കയ്യിൽ എത്തുമ്പോൾ ഗൃഹത്തിന്റഎ ഓരോ ഭാഗങ്ങൾ രൂപം കൊള്ളുന്നു. സാധാരണ ഗൃഹത്തിന്റെ ഓരോ ഭാഗങ്ങൽ നിർമ്മിക്കുന്നതിന് പ്രത്യേകം പ്രത്യേകമായ ഉപകരണങ്ങൾ ഉപയോഗിക്കുന്നു.
  • അദ്ധ്വാനത്തിന്റെ സ്വഭാവം:-പഴയകാലത്തെ പണിക്കാരുടെ ദേഹാദ്ധ്വാനം വളരെ കൂടുതലായിരുന്നു. എങ്കിലും ഒരു നിശ്ചിത കാലയളിവിൽ പണി തീർത്തിരുന്നു. പണ്ട് ഗൃഹത്തിന്റെ ഉടമസ്ഥർ വളരെ കുറവ് കൂലിയെ നൽകാറുള്ളൂ. കൂലി കുറവാണെങ്കിലും വസ്ത്രവും ഭക്ഷണവും മറ്റും അവർക്ക് ഉടമസ്ഥന്മാർ കൊടുത്തിരുന്നു. പണ്ടത്തെ അദ്ധ്വാനത്തിന്റെ സ്വഭാവം ഇന്ന് ഉള്ളതിനേക്കാൾ വ്യത്യസ്തമായിരുന്നു.
  • പണിയുടെ സ്വഭാവം:-കല്ല് ആശാരി, മരാശാരി തുടങ്ങിയവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഒരു വീട്. സാധാരണ പണികളുടെ സ്വഭാവത്തിൽ നിന്ന് വ്യത്യതമാണ് ഗൃഹനിർമ്മാണത്തിന്റെ പണി. ആ പണിയിൽ കലയും അദ്ധ്വാനവും മറ്റും ഒത്തു സംഗമിക്കുന്നു. പണ്ട് ഉള്ളതിനേക്കാൾ വ്യത്യസ്തമാണ് ഇന്നത്തെ ഗൃഹനിർമ്മാണത്തിന്റെ സ്വഭാവം. ഇന്ന് ഗൃഹനിർമ്മാണത്തിന്റെ പ്രകൃതിക്കും മറ്റം വളരെ അധികം വ്യത്യാസമുണ്ട്.
  • ഉടമയുമായുള്ള ബന്ധം:-തങ്ങൾ നിർമ്മിച്ചു കൊടുക്കുന്ന ഗൃഹത്തിന്റെ ഉടമ എന്ന നിലയിലായിരുന്നു പണിക്കാർകക് ഉടമയുമായുള്ള ബന്ധം. പണിക്കാർക്ക് ഉടമയോട് ബഹുമാനവും ആദരവും ഉണ്ടായിരുന്നു. തങ്ങൾക്ക് കൂലിയും വസ്ത്രവും ഭക്ഷണവും നൽകുന്നതുകൊണ്ട് ഉടമയോട് പണിക്കാർക്ക വളരെയധിതം നന്ദിയുണ്ടായിരുന്നു. ഇപ്പോൾ ഉള്ളതിനേക്കാൾ നന്ദിയും ബഹുമാനവും പണ്ടത്തെ പണിക്കാർക്ക് ഉണ്ടായിരുന്നു. അതിലുപരി ഉടമയ്ക്ക് പണിക്കാരോട് സ്നേഹവും ഇ‍‍‍‍ഷ്ടവും ഉണ്ടായിരുന്നു.
  • വിശ്വാസങ്ങൾ:-നല്ല നൈപുണ്യമുള്ള ആശാന്മാരാണ് കുറ്റിയടിക്കുക. അപ്പോൾ വീടിനു ഐശ്വര്യമുണ്ടാകും. കുറ്റിയടിക്കുന്നത് സൂര്യനെ നോക്കി രാഹുകാലം നോക്കിയാണ്. ഇന്ന് അങ്ങനെയല്ല.
  • ചടങ്ങുകൾ:കുറ്റിയടിക്കൽ, വീട് പണിതതിനു ശേഷം പാൽക്കാച്ചൽ, പണിക്കാർക്ക് സന്തോഷത്തിനായി വസ്ത്രമോ കാശോ ഭക്ഷണമോ നൽകും.
  • ആവശ്യമായ സാമഗ്രികൾ:-മണ്ണ്, കല്ല്, കളിമണ്ണ്, ഓല, വൈക്കോൽ എന്നില പണ്ടുകാലത്ത് ഗൃഹനിർമ്മാണത്തിനായി ഉപോഗിച്ചിരുന്നു. വെട്ടുകല്ലും ഇതിനായി ഉപയോഗിക്കാറുണ്ട്. ഇഷ്ടിക, ടൈൽ, മാർബിൾ, ഗ്രാനൈറ്റ്, മരം, ഓട്, ഇരുമ്പ് എന്നിവയാണ് ഈ കാലത്ത് ഉപയോഗിക്കാറുള്ളത്. ഇന്നത്തെ സാമഗ്രികൾ പണ്ടത്തെ സാമഗ്രികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.
  • സാമഗ്രികൾ ലഭ്യമാക്കാനുള്ള മാർഗ്ഗം:-പണ്ടു കാലത്ത് കാളവണ്ടി, കാവ്, ചുമട് എന്നീ രീതികളിൽ സാധനങ്ങൾ കൊണ്ടുവരാറുണ്ട്. എന്നാൽ ഇപ്പോൾ ലോറി വഴിയാണ് കൊണ്ടുവരുന്നത്.
  • തൊഴിലിന്റെ ദൈർഘ്യം:-ഒരു നിശ്ചിത സമയത്തിനുള്ളിലാണഅ പണിക്കാർ വീടു നിർമ്മാണം തീർക്കുന്നത്. സമയത്തിന്റെ അളവ് തെറ്റിക്കാതിരിക്കാൻ വേണ്ടി പണിക്കാർ കഠിനജോലി ചെയ്യുന്നു. മഴയും മറ്റും നോക്കിയാണ് സമയം നിശ്ചയിക്കാറുണ്ട്. പണ്ടത്തെയും ഇന്നത്തെയും ഗൃഹനിർമ്മാണ സമയം വ്യത്യാസമുണ്ട്.

സാംസ്കാരികം

ഉത്സവങ്ങൾ

പ്രാചീനകാലം മുതൽതന്നെ നാം ഉത്സവങ്ങൾ കൊണ്ടാടിയിരുന്നു. അന്നൊക്കെ കൃ‍ഷിയുമായി ബന്ധപ്പെട്ട ആഘോഷങ്ങളായിരുന്നു നടത്തിയിരുന്നത്. എന്നാൽ ഇന്ന് ജനങ്ങൾ ഉത്സവങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. ഗുരുവായൂർ ഉത്സവം, ഗുരുവായൂർ ഏകാദശി, തൃശ്ശൂർ പൂരം എന്നിവ അവയിൽ ചിലതാണ്.

  • ഗുരുവായൂർ ഉത്സവം:-കുംഭത്തിലെ പൂയംനാളിൽ കൊടികയറി പത്താം ദിവസം ആറാട്ടോടുകൂടിയാണ് ഉത്സവം സമാപിക്കുന്നത്

പണ്ട് ഒരാന ഓടിവന്ന് അമ്പലത്തിലേക്ക് എത്തുകയും ആ ആനയെ ഉത്സവം തീരുന്നതുവരെ എഴുന്നള്ളിപ്പിന് ഒരുക്കുകയും ചെയ്തിരുന്നു. അതിന്റെ പിന്തുടർച്ചയ്ക്ക് വേണ്ടിയാണ് പിന്നീട് കൊടിയേറ്റത്തിന് മുമ്പ് ആനയോട്ടം തുടങ്ങിയത്. കൊടിയേറ്റത്തിന്റെ അന്ന് ഉച്ചതിരിഞ്ഞാണ് ആനയോട്ടം. ഉത്സവകാലത്ത് പുറത്ത് സ്റ്റേജിൽ വിവിധ കലാപരിപാടികൾ ഉണ്ടാകാറുണ്ട്. ക്ഷേത്രം ഊട്ടുപുരയിൽ ജനങ്ങൾക്ക് കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നു. രാത്രി വടക്കേ നടയ്ക്കൽ എഴുന്നള്ളിച്ചുവരുമ്പോൾ പ്രശസ്തരുടെ തായമ്പക പതിവുണ്ട്. എഴുന്നള്ളിപ്പിന്റെ മേളത്തിനും പ്രശസ്തർ പങ്കെടുക്കാറുണ്ട്. പള്ളിവേട്ടയുടെ അന്നും ആറാട്ടിന്റെ അന്നും മതിലിനുപുറത്ത് എഴുന്നള്ളിപ്പുണ്ട്. നിറപറയും നിലവിളക്കുമായി സംഘടനകളും വീട്ടുകാരും ഭഗവാനെ സ്വീകരിക്കുന്നു. കുളത്തിനു വടക്കുഭാഗം വരെ പഞ്ചവാദ്യവും അതിനുശേഷം മേളവുമാണ് ഉണ്ടാവുക. പള്ളിവേട്ടടെ അന്ന് പ്രദക്ഷിണം കഴിഞ്ഞാൽ അകത്തുകടന്ന് പള്ളിവേട്ട ആരംഭിക്കുന്നു. ഭക്തജനങ്ങളി‍ൽ പലരും മൃഗങ്ങളുടെ വേഷം കെട്ടി പള്ളിവേട്ടയിൽ പങ്കെടുക്കുന്നു. ഒരു പന്നിവേട്ടക്കാരനെ അമ്പെയ്തു വീഴ്ത്തുന്നുവെന്ന സങ്കല്പത്തോയെയാണ് പള്ളിവേട്ട അവസാനിക്കുന്നത്. ഭഗവാൻ ആനപ്പുറത്തിരുന്നാണ് പന്നിവേട്ട നടത്തുന്നത്.

  • ഗുരുവായൂർ ഏകാദശി:-വൃശ്ചിക മാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. ഒരു മാസമാണ് ഏകാദശി വിളക്കു നടക്കുക. ഏകാദശി കാലത്ത് ചെമ്പൈ സംഗീതോത്സവം നടത്താറുണ്ട്. പന്ത്രണ്ടു ദിവസമാണ് ചെമ്പൈ സംഗീതോത്സവം നടക്കുക. പ്രസിദ്ധ കർണ്ണാടക സംഗീതജ്ഞനായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതർ ഗുരുവായൂർ ഏകാദശിയ്ക്ക് സ്ഥിരമായി വന്ന് കച്ചേരി നടത്താറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷമാണ് ചെമ്പൈസംഗീതോത്സവം നടത്തിത്തുടങ്ങിയത്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സംഗീതജ്ഞർ ചെമ്പൈ സംഗീതോത്സവത്തിൽ പങ്കെടുക്കന്നത് പുണ്യമായി കരുത്. പാട്ടുകാരുടെ എണ്ണം കൂടുതലായപ്പോഴാണ് സംഗീതകച്ചേരി പത്തുദിവസമായും പിന്നീട് പന്ത്രണ്ടു ദിവസമായും മാറ്റിയത്. ചെമ്പൈയുടെ ശിഷ്യനായിരുന്ന പൂമുള്ളി രാമൻ നമ്പൂതിരിയായിരുന്നു നടത്തിപ്പുകാരിൽ പ്രധാനി. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് അഖില കേരളാടിസ്ഥാനത്തിൽ അക്ഷരശ്ലോകമത്സരം ദേവസ്വം നടത്തിവരുന്നുണ്ട്.
  • തൃശ്ശൂർ പൂരം:-തൃശ്ശൂർ ജില്ലയിലെ ഒരു പ്രധാന ഉത്സവമാണ് തൃശ്ശൂർ പൂരം. വലിയ രണ്ടു ക്ഷത്രങ്ങളല്ലാതെ പുറമെ ചെറിയ ക്ഷേത്രങ്ങളിൽ നിന്നുള്ള എഴുന്നള്ളിപ്പുകളും തേക്കിൻ കാട്ടുമൈതാനത്തിലെ വടക്കുന്നാഥ ക്ഷേത്രത്തിൽ ഒത്തുചേരുന്നു. പാറമേക്കാവ് തിരുവമ്പാടി എന്നിവയാണ് വലിയ ക്ഷേത്രനട. കാരമുക്ക് കണിമംഗലം തുടങ്ങിയ ചെറിയക്ഷേത്രങ്ങലും ഈ ഉത്സവത്തിൽ പങ്കെടുക്കാറുണ്ട്. ഇലഞ്ഞിതറമേള, മഠത്തിൽ നിന്നുള്ള വരവ്, കുടമാറ്റം, വെടിക്കെട്ട് തുടങ്ങിയവയാണ് പ്രധാന ചടങ്ങുകൾ.

ഉത്സവങ്ങൾ കലാപരമായും സാംസ്കാരികപരമായും പേരുകേട്ടവയാണ്. മനുഷ്യമനസ്സിനു മറക്കാനാവാത്ത ഓർമ്മക്കുട നൽകികൊണ്ട് അവ കടന്നു പോകുന്നു. വീണ്ടും വരുവാനായി...

ആഘോഷങ്ങൾ

മനുഷ്യജീവിതത്തിലെ ഓരോ ഘടങ്ങൾക്കും ആഘോഷങ്ങളുണ്ട്. സാധാരണ ജീവിതത്തിലെ ഓരോ വ്യത്യസ്തമായ ഓരോ ചടങ്ങുകളും മനുഷ്യൻ ആഘോഷപൂർവ്വം കൊണ്ടാടുന്നു. ആത്മീയമായ ചടങ്ങുകളും ആഘോഷമായി കൊണ്ടാടുന്നു. പെരുന്നാൾ, പൂരങ്ങൾ, നേർച്ചകളഅ‍ എന്നിവയെല്ലാം ഓരോമതക്കാരും നടത്തുന്ന ആഘോഷങ്ങലാണ്. ഓരോ മതക്കാരും തങ്ങളുടെ ആഘോഷങ്ങൾ വിലപ്പെട്ടതായി കാണുന്നു. ഉത്സവങ്ങളെപ്പോലെ ധാരാളം ആഘോഷങങളും ഉള്ള നാടാണ് നമ്മുടെ കേരളം. ഉത്സവങ്ങളുമായി വിവിധ ഉത്സവ ആഘോഷങ്ങളുണ്ട്. ഓണം, വിഷു, ദീപാവലി, റംസാൻ, തിരുവാതിര, ക്രിസ്തുമസ്, ഈസ്റ്റർ എന്നിവ വിവിധ ആഘോഷങ്ങളാണ്. ഈ ആഘോഷങ്ങൾക്ക് കേരളീയർ വളരെധികം പ്രാധാന്യം കൊടുക്കുന്നു. മതത്തിനനുസരിച്ചും ജാതിക്കനുസരിച്ചും വിവിധ ആഘോഷങ്ങളുണ്ട്. ഓരോ ആഘോഷങ്ങൾക്കും ഓരോ സ്വഭാവങ്ങളുണ്ട്. വിവിധതരം ആഘോഷങ്ങൾ

  • തിരുവോണം:-കേരളത്തിന്റെ ദേശീയോത്സവമാണ് ഓണം. ചിങ്ങമാസം അത്തം മുതൽ പത്തു ദിവസമാണ് ഓണം ആഘോഷിച്ചു വരുന്നത്. കേരളത്തിന്റെ വിളവെടുപ്പ് മഹോത്സവം കൂടിയാണ് ഓണം. കേരളം പണ്ട് വാണിരുന്ന മഹാബലി ചക്രവർത്തി തന്റെ ജനങ്ങളെ സന്ദർശിക്കുന്ന ദിനമായി തിരുവേണത്തെ കരുതിപൊരുന്നു.

ഐശ്വര്യത്തിന്റെയും, സമ്പൽസമൃദ്ധിയുടെയും, മതസൗഹാർദ്ദത്തിന്റെയും, സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓണം ആഘോഷിക്കുന്നത്.

  • വിഷു:-കേരളത്തിലെ ജനങ്ങളുടെ ഒരു പ്രധാന ആഘോഷമാണ് വിഷു. വിഷുക്കണി ഒരുക്കലാണ് ഇതിലെ ഒരു പ്രധാന ചടങ്ങ്. വിഷു എന്നത് നമ്മുടെ ആണ്ടുപിറവി എന്നാണഅ പഴമക്കാരുടെ ചൊല്ല്. കേരളീയരുടെ ഒരു വിളവിറക്ക് ആഘോഷമാണ് വിഷു. സംക്രാന്തി എന്നാണ് വിഷുവിന്റെ തലേദിവസം അറിയപ്പെടുന്നത്. വീടും പരിസരവും വൃത്തിയായി വി‍ഷുവിനെ വരവേറ്റു കൊണ്ടാണ് വി‍ഷു സംക്രാന്തി ആഘോഷിക്കുന്നത്.

വിഷുവിന്റെ അന്ന് എല്ലാവരും നേരത്തെ എഴുന്നേറ്റ് കുളിച്ച് പുതിയ വസ്ത്രങ്ങൾ അണിഞ്ഞ് നേരത്തെ ഒരുക്കി വച്ചിരുന്ന വിഷുക്കണി കാണും. കുടുംബത്തിലെ മുതിർന്നവർ മറ്റുള്ളവർക്ക് വിഷുകൈനീട്ടം നൽകും. വിഷുവിന് ല്ലാവരും അതിന്റെ ആഘോഷ സൂചകമായി പടക്കം പൊട്ടിക്കും.

  • തിരുവാതിര:-ശ്രീപരമേശ്വരന്റെ തിരുന്നാളാണ് ധനുമാസത്തിലെ തിരുവാതിര. സ്ത്രീകളുടെ ഉത്സവമാണ് തിരുവാതിര. വ്രതമനുഷ്ഠിച്ച് രാത്രി ഉറക്കമിളച്ചാൽ കന്യകമാർക്ക് നല്ല ഭർത്താവിനെ കിട്ടുമെന്നും ഭർതൃമതികൾക്ക് നെടുമംഗല്യവും ലഭിക്കും എന്നാണ് വിശ്വാസം.ഈ ഉറമിളപ്പിന് അവർ രാത്രി മുഴുവൻ ആട്ടവും പാട്ടവുമായി കഴിയും. ഭർതൃസൗഭാഗ്യത്തിന്റെയും നെടുമംഗല്യത്തിന്റെയും സന്ദേശമാണ് തിരുവാതിര നൽകുന്നത്.
  • പെരുന്നാളുകൾ

ക്രിസ്ത്യൻസും മുസ്ലീങ്ങലുമാണ് സാധാരണയായി പെരുന്നാളുകൾ ആഘോഷിക്കുന്നത്. മുസ്ലീം പെരുന്നാളുകൾ വലിയ പെരുന്നാൾ, ചെറിയ പെരുന്നാൾ എന്നിങ്ങനെ രണ്ടുതരം പംരുന്നാളുകൾ ഇസ്ലാം മതത്തിലുണ്ട്. ഒരു മാസത്തെ നാമ്പിനുശേഷമുള്ള റംസാനും ശേഷമാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. പെരുന്നാൾ ദിനത്തിൽ പള്ളിയിൽ പോയി ആളുകൾ നിസ്കരിക്കണം. പുതുവസ്ത്രങ്ങളണിയുന്നു.

  • റംസാൻ:-ഒരു നിലാവ് ആകാശത്ത് ഉദിക്കുന്ന നാളിന്റെ പിറ്റേന്നാണ് റംസാൻ. മുപ്പത്തൊന്നു ദിവസത്തെ നാമ്പിനു ശേഷമാണ് നിലാവ് കാണുക. ആദ്യതവണ നിലാവു കാണും. രിന്നെ ഒരു തവണ കൂടി നിലാവ് കാണും. അപ്പോഴാണ് നോമ്പ് അവസാനിക്കുക.

ജീവിതത്തിൽ ചെയ്ത പാപങ്ങൾ ഇല്ലാതാക്കാനാണ് ഈ നോമ്പ് എടുക്കുന്നത്. നോമ്പ് പൂർത്തിയായില്ലെങ്കിൽ അടുത്ത റംസാൻ കാലത്ത് ഈ വ്രതം പൂർണ്ണമാക്കണം. അല്ലെങ്കിൽ ജീവിത്തിന് അസ്വസ്ഥത ഉണ്ടാകും എന്നാണ് വിശ്വാസം.

  • ബക്രീദ്:-പ്രവാചകനായ ഇബ്രാഹിം ദൈവത്തിന്റെ ആവശ്യപ്രകാരം തന്റെ പുത്രനെ ബലി നൽകുന്നതിന്റെ ഓർമ്മയ്ക്ക് മുസ്ലീങ്ങൾ ബക്രീദ് ആഘോഷിക്കുന്നു. ബക്രീദ് ദിനത്തിൽ മുസ്ലിങ്ങൾ പള്ളിയിൽ പോയി പ്രാർത്ഥിക്കുന്നു. പുതുവസ്ത്രങ്ങളണിയുന്നു. വിഭവസമൃദ്ധമായ സജ്യയൊരുക്കുന്നു.

ഇതൊക്കെയാണ് ഇസ്ലാം മതത്തിലെ പെരുന്നാളുകൾ.

  • ക്രിസ്ത്യൻസ് പെരുന്നാളുകൾ

എല്ലാ പള്ളികളിലും വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം പെരുന്നാളുകൾ നടത്താറുണ്ട്. ഓരോ പള്ളിയിലെയും പുണ്യാളന്മാരുടെയും ഓർമ്മയ്ക്കാണ് പെരുന്നാളുകൾ ആഘോഷിക്കുന്നത്. നാം അവരുടെ പെരുന്നാളുകളഅ‍ അനുഷ്ഠിക്കുമ്പോൾ വിശുദ്ധരുടെ ജീവിതമാതൃക അനുസരിക്കുകയും വേണം എന്നുള്ളതാണ് പെരുന്നാളിന്റെ ലക്ഷ്യം. പാലയൂരിലെ അർപ്പണത്തിരുന്നാൾ, മലയാറ്റൂൾ പെരുന്നാൾ. ഈ രണ്ടുപെരുന്നാളും പ്രശസ്തമാണ്. ക്രിസ്തുവിന്റെ അപ്പ സ്തേലനായ മാർത്തോമാശ്ലീഹായുമായി ബന്ധപ്പെട്ട ആഘോഷങ്ങളാണിത് രണ്ടും. ദർപ്പണത്തിരുന്നാൾ:-തോമാശ്ലീഹ പാലയൂരിലെ തളിക്കുളത്തിൽ അത്ഭുതങ്ങൾ നടത്തുക വഴി ക്രൈസ്തവവിശ്വാസം പ്രചരിപ്പിച്ചതിനെ അനുസ്മരിക്കുന്നതാണ് ദർപ്പണ തിരുന്നാൾ. പാലയൂരിൽ തോമാശ്ലീഹായുടെ പ്രവചനപ്രകാരം അവിടുത്തെ നമ്പൂതിരിമാരെല്ലാം ക്രിസ്ത്യാനികളായി എന്നാണ് ഐതിഹ്യം.

  • നേർച്ചകൾ

നേർച്ചകൾ വിവിധ തരത്തിലുണ്ട്. പണ്ടുകാലം മുതൽക്കേ നേർച്ചകൾ തുടർന്നുകൊണ്ടു പോന്നതാണ്. ഹൈന്ദവരുടെ നേർച്ചകൾ വെടിവഴിപാടായും മറ്റും തീർക്കുന്നു. നമ്മുടെ നാട്ടിൽ കൊല്ലം തോറും നടത്തിവരാറുള്ള ഒരു വിശേഷമാണ മണത്തല നേർച്ച. ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ മരണമടക്കിയ സ്ഥലമാണ് മണത്തല പള്ളി. അതിന്റെ ഭാഗമായിട്ടാണ് മണത്തല നേർച്ച നടത്താറുള്ളത്. എല്ലാ ആനകളെയും നിർത്തികൊണ്ട് താബൂത്ത് കാഴ്ച നടത്തുന്നു.ആനപുറത്ത് ചക്കരക്കുടം വെച്ചു അവരുടെ പള്ളിയിലേക്ക് പോകും. ഓരോ ചക്കരക്കുടവും ഓരോരുത്തരുടെ വഴിപാടായിരിക്കും. ഇത് ചെണ്ടമേളം കൊട്ടിയിട്ടാണ് എഴുന്നള്ളിക്കുന്നത്. മുസ്ലീം ജനങ്ങൾ വർഷത്തിലൊരിക്കൽ നേർച്ച നടത്തുന്നു.ആഘോഷപൂർണമായാണ് അവർ അത് നടത്തുന്നത്. പലവിധത്തിലുള്ളരച്ചവടസാധനങ്ങൾ നേർച്ച് പറമ്പിൽ കാണാം. ഹിന്ദുക്കൾ നേർച്ചയ്ക്കു പകരം പറയുന്ന പരാണ് വഴിപാട് ചില പള്ളികളിൽ നേർച്ചദിവസം നടത്താറുണ്ട്. അന്ന് എല്ലാ വീടുകളിലേക്കും ചോറുണ്ടാക്കി കൊടുക്കുകയാണഅ ചെയ്യാറുള്ളത്. മണത്തല നേർച്ച പ്രധാനമായി 3 ദിവസം നീണ്ടുനിൽക്കും. പകൽ 12 മണിയോടെ കൊടിയേറ്റം നടക്കണം. പടക്കമെല്ലാം പൊട്ടിച്ച് നേർച്ച ഒരു ആഘോഷമാക്കി തീർക്കുന്നു.

ആചാരങ്ങൾ

ഓരോ മതവിശ്വാസികളേയും ഓരോതരം ആചാരങ്ങളാണ്. ഇസ്ലാം മതം അനുസരിച്ച് അവരുടെ കുട്ടികളെ മദ്രസയിൽ പഠിക്കാൻ വിടുന്നു. അത് നിർബ്ബന്ധമുള്ള കാര്യമാണ്. കൂടാതെ 5 നേരം നിസ്കരിക്കണം. ക്രിസ്ത്യാനികൾ ഞായറാഴ്ച്ചകളഇൽ പള്ളിയിൽ പോകുന്നു. രാത്രിയിൽ എല്ലാവരും ഒരുമിച്ചിരുന്നു പ്രാർത്ഥിക്കും. ഹിന്ദുക്കളുടെ ആചാരപ്രചാരം സന്ധ്യാസമയത്ത് പ്രാർത്ഥനയും വിളക്ക് കൊളുത്തലും ഏതൊരു വീട്ടിലും കാണപ്പെടുന്നതാണ്. അത് എലലാവരും ആ ദിവസം നല്ലതു വരുത്തുന്നു. പലതരത്തിലുള്ള ആചാരങ്ങളുണ്ട്. അതിൽ ഒന്നാണ് ഗണപതിഹോമം. കാർന്നോരുടെ ശല്യങ്ങൾ വീട്ടിൽ നിന്നൊഴിവാക്കാൻ നടത്തുന്ന പൂജയാണിത്. ഈപൂജയിലൂടെ വീടിന് ഐശ്വര്യം ഉണ്ടാകുന്നു. മാത്രമല്ല ദൈവ വിശ്വാസത്തിൽ വേണം നമ്മളീ പൂജ നടത്താൻ. എല്ലാവരും ചെയ്യാറുള്ള പൂജയാണിത്. പലതരം മേഖലകളിലും ഇവ നടത്തിവരുന്നു. പണ്ടുകാലത്തെ പ്രത്യേക ആചാരമാണ് തീണ്ടൽ.അക്കാലത്ത് താഴ്‌ന്ന ജാതിക്കാർ തൊടാൻ പാടില്ല. അവർ‍ വരുന്നതുകണ്ടാൽ ഒഴഞ്ഞു മാറണം എന്നിങ്ങനെയായിരുന്നു. പിന്നെ നിലവിലിരുന്ന ആചാരങ്ങളാണ് സതി. അടിമക്കച്ചവചം എന്നിവ. ഇവ തെറ്റിച്ചാൽ ധാരാളം ശിക്ഷാവിധികളുണ്ട്. ഈ വിധികൾ സത്യപരീക്ഷ എന്ന പേരിൽ അറിയപ്പെടുന്നു. ജലപരീക്ഷ, അഗ്നിപരീക്ഷ, വിഷപരീക്ഷ, രൂയാപരീക്ഷ എന്നിവയയായിരുന്നു *പ്രധാനശിക്ഷാവിധികൾ ഓരോ മതത്തിലെ ആളുകളും നോമ്പുകളും മറ്റു ത്യാഗപ്രവർത്തികളും ചെയ്യുന്നു. നോമ്പ് എടുത്ത് ചിലർ പുണ്യസ്ഥലങ്ങളിലേക്ക് പോകുന്നു. വിശ്വാസം, ഒത്തൊരുമ എന്നിവയെല്ലാം ഇതിലുണ്ട്. ധാരാളം ആളുകൾ പങ്കെടുക്കുന്നു. വലിയ നോയമ്പിന് മുമ്പ് യേശു തന്നെത്തന്നെ താഴ്ത്തിയതുപോലെ നാമും വിനീതരാകാൻ നാം അന്ന് കരിക്കുറി പെരുന്നാൾ ആചരിക്കുന്നു. അന്ന് എല്ലാവരും നെറ്റിയിൽ കുരിശാകൃതിയ്ല‍ കരിക്കുറി തൊടുന്നു. ഹിന്ദു ഐതിഹ്യം അനുസരിച്ചിട്ടുള്ള പൂജാക്ര‍മ്മങ്ങൾ നടത്തി വരുന്നു. ഹിന്ദു ആളുകളിൽ പലതരത്തിലുള്ള ആചാരങ്ങൾ നടത്തുവരുന്നു. ഹിന്ദു സമുദായക്കാരുടെ ഇടയിലാണ്ആചാരങ്ങൾക്ക് കൂടുതൽ പ്രാധാന്യമുണ്ടായിരുന്നത്. സന്ധ്യാസമയത്ത് വിളയ്ക്ക് വയ്ക്കുന്ന ആചാരം ഹിന്ദുക്കൾക്കിടയിൽ വലിയ പ്രാധാന്യ നേടിയിരുനനു. സന്ധ്യാസമയത്ത് നിലവിളക്കു കൊളുത്തി സന്ധ്യാനാമം ചൊല്ലിയാൽ ദൈവങ്ങളുടെ പ്രീതി ലഭിക്കും എന്നാണ് വിശ്വാസം. മിഥുനമാസത്തിലെ അവസാനദിവസം ഉച്ചതിരിച്ച് പൊട്ടിയെക ഉയൽ എന്നൊരു ആചാരം ജനങ്ങൾക്കിടയിലുണ്ട്. വീടിന്റെ എല്ലാഭാഗവും വൃത്തിയാക്കി ചപ്പുചവറുകൾ എല്ലാംകൂടി പുറത്തു കൊണ്ടുപോയി കളയുന്നു എന്നതാണ് ഇതിന്റെ പ്രത്യേക. ക്രിസ്ത്യൻ സമുദായത്തിലെ മാമോദിസയും മുസ്ലീം സമുദായത്തിലെ ബക്രീദും ഇതുപോലെ പ്രാധാന്യമർഹിക്കുന്ന ആചാരങ്ങളാണ്.

  • അനുഷ്ഠാനങ്ങൾ

ആചാരങ്ങൾ നടത്തിക്കൊണ്ടു പോകുന്നതിനെയാണ് അനുഷ്ഠാനങ്ങൾ എന്നു പറയുന്നത്. വിവിധ മതങ്ങൾ വൈവിധ്യമാർന്ന ആചാരനുഷ്ടനങ്ങൽ നിർവ്വഹിക്കുന്നു. ആഘോഷവേളയിൽ താഴ്‌ന്ന ജാതിക്കാർ ഉയർന്ന ജാതിക്കാരുടെ ഭവനത്തിനു മുന്നിൽ പച്ചക്കറികൾ കാഴ്ചവച്ച് ഒരു അനുഷ്ഠാനം നടത്തുപ്പോരുന്നു. ജാതിവ്യവസ്ഥ നിലനിർത്തുക എന്നാതായിരുന്നു പ്രധാനലക്ഷ്യം. ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ എന്നീ മൂന്ന് സമുദായങ്ങൾക്കിടയിലും അനുഷ്ഠാനങ്ങൾക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നു. ഏകാദശിവ്രതം, ശിവരാത്രിവ്രതം എന്നിവയെല്ലാം ഹിന്ദുക്കൾക്കിടയിലുണ്ടായിരുന്ന അനുഷ്ഠാനമായിരുന്നു. നോമ്പ് എന്നത് മുസ്ലീംമുകളുടെയും നൊയമ്പ് എന്നത് ക്രിസ്ത്യാനികളുടെയും അനുഷ്ഠാനങ്ങളാണ്. ആണ്ടുതോറും ധനുമാസം ഒന്നുമുതൽ 2 ദിവസം നീണ്ടുനിൽക്കുന്ന പന്ത്രണ്ടു നോയമ്പ് അനുഷ്ഠിച്ചിരുന്നു. മത്സ്യമാംസാദികൾ, ലഹരിവസ്തുക്കൾ എന്നിവ നിശ്ശേഷം ഉപേക്ഷിക്കുകയും വേണം. ചിന്തയിലും വാക്കിലും അഹിംസ സ്വഭാവം ഉണ്ടാകണം. ധനു ഒന്നാം തീയതി മാലയിട്ട് വ്രതം തുടങ്ങും.

  • പടയണി:-ഒരു ഗ്രമത്തിന്റെ ഐശ്വത്തിനു വേണ്ടിയുള്ള പ്രർത്ഥനയാണ് പടയണി. പ്രകൃതി കോപം, മഹാരോഗങ്ങൾ. ദുർമരണം, പ്രേതബാധകൾ ഇവയിൽനിന്നു ഗ്രാമത്തെ രക്ഷിക്കാൻ കോലങ്ങൾ ദേവിയോട് പ്രര്ഡത്ഥിക്കുന്നു. വിളവെടുപ്പുമായും പടയണിക്ക് ബന്ധമുണ്ട്. പ്രധാനമായും മധ്യതിരുവിതാംകൂറിൽ പ്രചാരിത്തിലുള്ള ഈ അനുഷ്ഠാന കലാരൂപത്തിന് പടേനി എന്നും പറയാറുണ്ട്.
  • കളമെഴുത്ത്:-ദേവീദേവന്മാരുടെ രൂപങ്ങൾ വിരലുകൾ ഉപയോഗിച്ച് അഞ്ചുനിറത്തിലുള്ള അഞ്ചുതരം പൊടികൾ കൊണ്ട് നിലത്തു വരയ്ക്കുന്ന ക്ഷേത്രകലാസമ്പ്രദായമാണ് കളമെഴുത്ത്. ഇഷ്ടദേവതാരൂപങ്ങൾ, വർണ്ണപ്പൊടികൾ മാറിമാറി വിതറി വരയ്ക്കുകയാണ് ഈ അനുഷ്ടാനകലയുടെ രചനാവിദ്യ. കരി, അരി, മഞ്ഞൾ, വാകയില എന്നിവയുടെ പൊടിയും ചുണ്ണാമ്പുമാണ് നിറങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നത്. വീര്യം കലർന്ന രൗദ്രം ആവാഹിക്കുന്നിടത്താണ് കളമെഴുത്തുകാരന്റെ കൈമിടുക്ക്. കാളിക്ഷേത്രങ്ങളിലാണ് ഇത് അരങ്ങേറാറുള്ളത്.

ഇവകൂടാതെ ഉത്തരകേരളത്തിൽ പ്രചാരമുണ്ടായിരുന്ന നിറയാട്ട്, ഭദ്രകാളിക്ഷത്രങ്ങളിലെ പ്രധാന ക്ഷേത്രകലയായ മുടിയേറ്റ്, പാലക്കാട് ജില്ലയിലെ മേടമാസത്തിലെ അനുഷ്ഠാനകലയായ കണ്യാർകളി, ദേവതാപ്രീതിക്കും പ്രതബാധയകറ്റുന്നതിനും നടത്തുന്ന കോലംതുള്ളൽ തുടങ്ങിയും കേരളത്തിന്റെ താളുകളിൽ അണിമങ്ങാതെ നിൽക്കുന്ന അനുഷ്ഠാനകലകളാണ്.

  • ചിത്രമെഴുത്ത്

പണ്ടുകാലത്ത് ചിചത്രമെഴുത്തതിന് വളരെധികം പ്രധാന്യമുണ്ടായിരുന്നു. അന്ന് ചുമർ ചിത്രങ്ങളാണ് കൂടുതൽ. ഹൈന്ദവരുടെ ഒരു വിശ്വാസം അതാണ് ചിത്രമഴുത്ത്. ഇതുവഴി മറ്റു ഭാഗക്കാർ ഈ ഭാഗക്കാരുമായി സംയോജിക്കുന്നു. ചിത്രമെഴുത്ത്, ശില്പവിദ്യ എന്നിവ കലാപരമായ കഴിവുകളാണ്. പണ്ടുകാലത്ത ദേവാലയങ്ങലിലും ക്ഷേത്രങ്ങളിലും മറ്റു സ്ഥലങ്ങളിലും ചിത്രമെഴുത്ത് നടത്തിയിരുന്നു. മിനുക്കു പണികൾ കൂടുതലുള്ളത് രാജാക്കന്മാർ തങ്ങളുടെ കൊട്ടാരം അലങ്കരിക്കുന്നതിനുവേണ്ടി നടത്താറുണ്ട്. ചുണ്ണാമ്പുകൊണ്ട് ചുമരിൽ വെള്ളം പൂശിയതിനുശേഷമാണ് ചിത്രരചന നടക്കാറുള്ളത്. പുരാണ ചിത്രങ്ങളാണ് പലക്ഷേത്രങ്ങളിലും ചുമർ ചിത്രത്തിനായി തിരഞ്ഞെടുക്കുക. പ്രത്യേകതരം നിറക്കൂട്ടുകൾ ചേർത്താണ് ഇത് വരയ്ക്കുന്നത്. ഇത് വയ്കകുന്നതിനായി മുളംതണ്ടെല്ലാം ഉപയോഗിക്കുന്നു. പ്രത്യേക തരം ഇലച്ചാറും ഇതിനായി ഉപയോഗിക്കുന്നു. ചുമർ ചിത്രത്തിന് പാരമ്പര്യമായുള്ള അവകാശികളാണുള്ളത്. മച്ചിൽ ഭഗവതി, നാഗദേവത തുടങ്ങിയതൊക്കെയാണഅ പ്രധാന ആരാധനാമൂർത്തികൾ. എന്നാൽ‍ ഇപ്പോൾ ഓരോ ക്ഷേത്രഭഗവതികളും ചുമർചിത്രത്തിന്റെ പ്രാധാന്യം ഏറ്റെടുക്കുന്നു. കുറെക്കാലങ്ങളോളം ദൈർഘ്യം ഉള്ള ഇതിന് വളരെ സവിശേഷതകളും ഉണ്ട്. കാളന്തൂർ, പിഷാരിക്കാവ്, കളിയാമ്പള്ളി എന്നിവിടങ്ങളിൽ ചുമർചിത്രങ്ങൾ ഇന്നും അവശേഷിക്കുന്നു. ഇവയാണഅ ഏററവും പഴക്കം ചെന്നതും. ഗോവർദ്ധനം കുടയായി പിടിച്ചുനിൽക്കുന്ന കണ്ണൻ, ഗിരിജാകല്യാണം എന്നിവയാണ് മട്ടാഞ്ചേരി കൊട്ടാരത്തിലെ കീഴ്ചുമരിലെ പ്രധാന ചുമർചിത്രങ്ങൾ. കേരളത്തിലെ വലിപ്പമുള്ള ചുമർചിത്രങ്ങളിൽ ഒന്നാണ് കൃഷ്ണപുരം കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷം. കേരളീയ ചിത്രകലയുടെ ആദ്യത്തെ മാതൃകകൾ കന്യാകുമാരിയിലെ തിരുനന്ദിക്കരയിലുള്ള ചുമർ ചിത്രങ്ങളാണ്. ഏറ്റുമാനൂർ ശിവക്ഷേത്രത്തിലെ നടരാജന്റെ ചിത്രം ദ്രാവിഡചിത്രകലയ്ക്കുള്ള പ്രാചീനമായ ഏക ഉദാഹരണമാണ്. കേരളീയ ചിത്രകലയുടെ വൈശിഷ്ട്യം കൊണ്ട് സമ്മേളിച്ചതാണ് ചേപ്പാട്ടുള്ള ജാക്കബൈറ്റ് സീരിയൽ ദേവാലയത്തിലെ ചുമർ ചിത്രങ്ങൾ. ചിത്രമെഴുത്ത് പലതരത്തിലുണ്ട്. കളമെഴുത്ത് അതിൽപ്പെട്ട് ഒന്നാണ്. വഴിപാടുകളിൽ അതി പ്രധാനമാണ് കളമെഴുത്തും പാട്ടും. കളമെഴുത്ത് ഹിന്ദുക്കളിൽ നിലനിന്നിരുന്ന ഒരു ആചാരമാണ്. പാമ്പിനാളത്തിനും ദേവിയെ ആവാഹിക്കുവാനും പിന്നീട് പൂജനടത്താനും വേണ്ടിയാണ് കളമെഴുത്ത്. പാന്പിനാളത്തിന് ദോഷമകറ്റാനും പാമ്പിനെ പ്രീതിപ്പെടുത്താനും കളമെഴുത്ത് പ്രയോഗിക്കുന്നു. അമ്പലങ്ങളിലും ദേവിയെ ആവാഹിക്കുവാൻ കളമെഴുത്ത് സഹായിക്കുന്നു. ഈ കർമ്മത്തിന് കുരുത്തോല, കവുങ്ങിൻതൂൺ(കരി, അരി, മഞ്ഞൾ, പുകയില എന്നിവയുടെ പൊടിയും) ചുണ്ണാമ്പ് എന്നിവ ഉപയോഗിക്കുന്നു. ചിലപ്പോൾ ചിത്രമെഴുത്ത് തുമ്പിതുള്ളി മാച്ചുകളയാറുണ്ട്.

ഐതിഹ്യം

  • തിരുവോണം:-സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും വെളിച്ചം പകരുന്ന വസന്തോൽസവമാണ് ഓണം. കള്ളവും ചതിയും എള്ളോളമില്ലാത്ത ഓണം ഓർമ്മയും പ്രതീക്ഷയുമാണ്. ദ്രാവിഡരുടെ പ്രാചീനാചാരങ്ങളിൽ പലതും ദക്ഷിണേന്തയുടെ മറ്രു ഭാഗങ്ങളിൽ രൂപാന്തരപ്പെടുകയോ ക്ഷയിക്കുകയോ തീരെ അപ്രത്യക്ഷമാവുകയോ ചെയ്തപ്പോൾ കേരളത്തിൽ അവ പറയത്തക്ക മാറ്റങ്ങളൊന്നും കൂടാതെ നിനനിന്നു പോരുന്നുണ്ട്. ഈ പഴമയുടെ പൈതൃകം നമ്മുടെ ദേശീയോത്സവങ്ങളായ ഓണം, തതിരുവാതിര, വിഷു എന്നിവയിലും സൂക്ഷിച്ചു നോക്കിയാൽ കാണാൻ കഴിയും.

പ്രഹ്ലാദപൗത്രനായ ഒരസുരരാജാവായിരുന്നു മഹാബലി. സപ്ത ചിരഞ്ജീവികളിൽ ഒരാൾ. തികഞ്ഞ വിഷ്ണുഭക്തനും പ്രജാക്ഷേമതല്പരനുമായ രാജാവായിരുന്നു ഇദ്ദേഹം. തപസ്സു ചെയ്ത് വരങ്ങൾ നേടിയ മഹാബലി ഇന്ദ്രനെ തോൽപ്പിച്ച് മൂന്നു ലോകങ്ങളുടെയും രാജാവായി. ദേവന്മാർ മഹാവിഷ്ണുവിനോട് സങ്കടം പറഞ്ഞു. ധർമ്മിഷ്ഠനായ ചക്രവർത്തിയാണെങ്കിലും ഗവ്വിഷ്ടനുംകൂടിയായിരുന്നു മഹാബലി. ദേവകളുടെ അപേക്ഷപ്രകാരം മഹാവിഷ്ണു വാമനരൂപം പൂണ്ട് മൂന്നടിമണ്ണ് ചക്രവർത്തിയോട് ചോദിച്ചു. അഹങ്കാരിയായ രാജാവ് മൂന്നു ലോകത്തിന്റെയും ഉടമയായ തന്നോട് വെറും മൂന്നടി മണ്ണ് മാത്രമേ വാമനൻ ചോദിച്ചുള്ളൂ എന്നോർത്ത് ആശ്ചര്യപ്പെട്ടു. ഗുരുവായ ശുക്രാചാര്യർ തടസ്സപ്പെടുത്തിയെങ്കിലും മഹാബലി വാമനൻ ഭിക്ഷനൽകാൻ തീരുമാനിച്ചു. അപ്പോൾ വാമനൻ തന്റെ ശരീരം വലുതാക്കി കൊണ്ട് സ്വർഗ്ഗവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും പാതാളവും അളന്നു. മൂന്നാമത്തെ അടിവെയ്ക്കാൻ സ്ഥലമില്ലാതിരുന്ന വാമനന്റെ മുന്നിൽ മഹാബലി സ്വന്തം ശിരസ്സു കാണിച്ചു കൊടുത്തു. അങ്ങനെ വാമനൻ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്ത്. അഹങ്കാരമെല്ലാം ശമിച്ച മഹാബലിക്ക്ക വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണാനുള്ള അനുവാദവും നൽകി. ആ ദിവസമാണ് ചിങ്ങമാസത്തിലെ തിരുവോണം.


കാവുകൾ

സ്വപ്നങ്ങലുടെഅധവാസം പണ്ടുപണ്ടേ ഭൂമിയിലുണ്ടായ നാൾ മുതൽ ചില സർപ്പങ്ങൾ ഉപദ്രവകാരികളായിത്തീർന്നു. മനുഷ്യർ മാത്രല്ല, ജീവികളെയൊക്കെ കടിച്ചു തുടങ്ങി. അപ്പോൾ മഹർഷികൾ സജ്ജനങ്ങളോടൊത്ത് കശ്യപമഹർഷിയെ ചെന്നുകണ്ടു. കാര്യങ്ങൾ അറിയിച്ചു. ഇതറിഞ്ഞ കശ്യപന് വിഷമം തോന്നി. എല്ലാവരുടെയും പിതാവായ ബ്രഹ്മദേവനെ വിവരമറിയിച്ചു. അദ്ദേഹം കശ്യപന് വിഷഹാരിമാത്രം ഉപദേശിച്ചു. ഈ മന്ത്രം മുഖേന സർപ്പവിഷമേറ്റവരെ വിമുക്തരാക്കാം എന്നതാണ് ഗുണം. അദ്ദേഹം പറഞ്ഞു. സർപ്പൃങ്ങളെല്ലാം ഭൂമിയിൽ വസിച്ചുകൊള്ളട്ടെ. അവയ്ക്ക് വാസസ്ഥാനമായി മലകളും മരങ്ങളും കാവുകളും ഉപയോഗിപ്പെടുത്തണം. ജനങ്ങൾ അവരെ ഭക്തിപൂർവ്വം ആരാധിച്ചാൽ അവർ ദോഷം ചെയ്യുകയില്ല. എല്ലാവരും സമാധാനമായിപ്പോയി. ബ്രഹ്മദേവന്റെ കല്പനപ്രകാരം സർപ്പങ്ങൾ അവർക്കിഷ്ടപ്പെട്ട സ്ഥാനങ്ങൾ ആവാസയോഗ്യമാക്കി. പഴയ തറവാടുകൾ അവരവരുടെ പുരയിടങ്ങളിൽ ഒരു ഭാഗത്ത് വനങ്ങൾ വച്ചുപിടിപ്പിച്ചു. സർപ്പപൂജയുള്ള സർപ്പത്തിനെ പ്രീതിപ്പെടുത്തുന്നതിനുള്ള പൂജാവിധികളും ചില നമ്പൂതിരിമാർക്കും അറിയിച്ചുകൊടുത്തു. സ്വപ്നങ്ങളുടെ നാള് ആയില്യമായതിനാൽ സർപ്പപൂജയാണ് എന്നിതചിന് ആയില്യപൂജയാണ് എന്നും പറയുന്നു. സർപ്പം കാണപ്പെട്ട ദൈവമാണ്. ഭക്തിയോടെ ശ്രദ്ധയോടം ശുദ്ധമായി അതിന്റെ ആചരിക്കേണ്ടതാണ്. നിത്യവും കുളിച്ച് ശുദ്ധമായി കാവിൽ വിളക്കു കൊളുത്തണം. ഇനി കേരളത്തിലെ വിവിധ കാവുകളെ പരിചയപ്പെടാം. പാമ്പ്‌മേയ്ക്കാട്ട്, നാഗത്താൻകാവ്, മമ്പിയൂർ അമ്പലം എന്നിവ പാമ്പുകളുടെ കാവുകൾക്ക് ഉദ്ദാഹരണങ്ങളാണ്. വീടുകളിലും മറ്റ് അമ്പലങ്ങളിലും കാവുകൾ ഉണ്ടാകാറുണ്ട്. കാവുകൾ പണ്ടു വളരെ ഐരൈധനയോടെ ആചരിച്ചുപോന്നു. എന്നാൽ ഇന്ന് കാവുകൾ വെട്ടിനശിപ്പിക്കുന്നു. തന്മൂലം കാവുകൾ നശിക്കുന്നു. ഭവനത്തിന്റെ ഐശ്വര്യം കെട്ടുപോകുന്നു. പാമ്പ് കാവുകൾ കാണുന്നത് കാഞ്ഞിരം, പാല, എരിക്ക് എന്നീ മരങ്ങളിലായതിനാൽ അവ സംരക്ഷിക്കുവാൻ ശ്രമിക്കുക.


നന്ദി

പ്രാദേശിക അറിവുകളെ കുറിച്ചുള്ള ധാരണ നേടുന്നതിനും ശേഖരിക്കുന്നതിനും അതിലൂടെ സ്വന്തം സാംസ്കാരിക പൈതൃകം തിരിച്ചറിഞ്ഞ് പ്രാദേശിക കൂട്ടിയ്മ രൂപപ്പെടുത്താൻ ഞങ്ങളെ സഹായിച്ച എല്ലാവർക്കും ഞങ്ങൾ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു