എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി/അക്ഷരവൃക്ഷം/ കോവിഡ് 19
കോവിഡ് 19
കോവിഡ് 19 ന് എതിരെ ജാഗ്രതയോടെയുള്ള പോരാട്ടത്തിലാണ് ലോകമെങ്ങും. ഇന്ത്യയിൽ തുടക്കത്തിൽ ഏറ്റവും കൂടുതൽ കോവിഡ് പരിശോധ നടത്തിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാനങ്ങൾ കോവിഡ് ഭീതിയിൽ ഉലഞ്ഞിരിക്കുകയാണ് . ഇന്ത്യയിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലും കാർഷിക മേഖല,സാമ്പത്തിക മേഖല തുടങ്ങിയവ ഈ മഹമാരിയെ നേരിടുവാൻ വേണ്ടി പരിശ്രമിക്കുകയാണ്.കോവിഡ് 19 ന് കാരണമാകുന്ന കൊറോണ വൈറസ് വായുവിൽ അധികനേരം നിൽക്കില്ലെന്നും രോഗം വായുവിലൂടെ പകരില്ലെന്നും ലോകാരോഗ്യ സംഘടന ആവർത്തിച്ചു. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് കോവിഡ് പകരുന്നത് . ഉമ്മിനീർ ഉൾപ്പെടെ സ്രവങ്ങൾ പുറത്തേയ്ക്ക് തെറിക്കുമ്പോൾ വൈറസും അതിലുണ്ടാകും ഇവ ഒരു മീറ്റർ വരെ ചുറ്റളവിലുള്ള വായുവിലും വസ്തുക്കളിലുമുണ്ടാവാം. ഭയം വേണ്ട , ജാഗ്രതയോടെ ഇരിക്കാം.....
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |