ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതശാസ്ത്ര ക്ലബ് ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗില്‍ കുട്ടികള്‍ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തില്‍ ഒരു ഗണിതശാസ്ത്ര ലൈബ്രറിയും പ്രവര്‍ത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികള്‍ അതാത് ആഴ്ചയിലെ വിവരങ്ങള്‍ ക്ലാസില്‍ എത്തിക്കുന്നു. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളില്‍ ക്ലബ്ബ് അംഗങ്ങള്‍ ഒത്തുചേര്‍ന്ന് വിവിധ മത്സരങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിന്‍, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.