സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/ ശുചിത്വം പ്രധാനം
ശുചിത്വം പ്രധാനം
ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിറ്റേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയ യുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്കുണ്ടായത് അതിനാൽ ആരോഗ്യം ,വൃത്തി ,വെടിപ്പ് ,ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു അതായതു വ്യക്തി ശുചിത്വം സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയയ ശുചിത്വം വരെ ..അതേപോലെ പരിസരം ,വൃത്തി ,വെടിപ്പു,ശുദ്ധി ,മാലിന്യ സംസ്കരണം ,കൊതുകു നിവാരണം എന്നിവയെല്ലാം ബന്ധപ്പെടുത്തി സാനിറ്റേഷൻ എന്ന വക്കും ശുചിത്വമായി ഉപയോഗിക്കപ്പെടുന്നു .. ആരോഗ്യ ശുചിത്വം വ്യക്തി ശുചിത്വം ഗൃഹ ശുചിത്വം പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ .ആരോഗ്യ ശുചിത്വ പാലനത്തിന്റെ പോരായ്മാകളാണ് 90 ശതമാനം രോഗങ്ങൾക്ക് കാരണം. വ്യക്തി ശുചിത്വം വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളുണ്ട് .അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും .കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. വയറിളക്ക രോഗങ്ങൾ,വിരകൾ ,കുമിൾ രോഗങ്ങൾ ,ത്വക്ക് രോഗങ്ങൾ ,പകർച്ച പനി തുടങ്ങി സാർസ് കോവിഡ് വരെ ഒഴിവാക്കാം.. പൊതു സ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു 20 സെക്കന്റ് നേരത്തോളം കഴുകേണ്ടതാണ്..ഇതുവഴി കൊറോണ, എച്ച് ഐ വി ഇൻഫ്ലുൻസ , കോളറ , ഹെർപിസ് മുതലായ വൈറസുകളെയും ചില ബാക്ടീരിയകളെയും എളുപ്പത്തിൽ കഴുകിക്കളയാം ..ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ടോ മാസ്‌കോ ഉപയോഗിച്ച് നിർബന്ധമായും മുഖം മറക്കുക ..തൂവാല ഇല്ലെങ്കിൽ ഷർട്ടിന്റെ കൈലേക്കാകട്ടെ ചുമ . മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും തൂവാല മുഖാവരണം ഉപകരിക്കും.. രോഗബാധിതരുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക വായ മൂക്കു , കണ്ണ് , എന്നിവടങ്ങളിൽ കഴിവതും തൊടാതിരിക്കുക . ഉയർന്ന നിലവാരത്തിലുള്ള മാസ്ക് ഉപയോഗിക്കുന്നതിലും ,ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സെന്സിറ്റീസെർ എന്നിവ ഉപയോഗിക്കുന്നതും കൊറോണ വൈറസ് ഉൾപ്പെടെ പ്രധിരോധിക്കനുത്തമം .അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക , കർച്ച വ്യാധി ബാധിതരുമായി നിശ്ചിത അകലം പാലിക്കുക , ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക , പകർച്ച വ്യാധി ബാധിച്ചവർ , പനിയുള്ളവർ തുടങ്ങിയവർ പൊതു സ്ഥലങ്ങളിൽ പോകുന്നത് കഴിവതും ഒഴിവാക്കുക, നമ്മുടെ കുടിവെള്ള സ്രോതസ്സുകൾ അറിഞ്ഞോ അറിയാതെയോ ആരെങ്കിലും മലിനപ്പെടുത്തുന്നതും ഗുരുതരമായ ഒരു പ്രശ്നം ആണ് .മയക്കുമരുനാസക്തരോ മറ്റോ ഉപേക്ഷിച്ചിട്ട് പോയ സിറിഞ്ചുകൾ വീണു കിടക്കുന്ന ബീച്ചിലൂടെ പാദ രക്ഷകളി ല്ലാതെ നടക്കുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന് ആലോചിച്ചിട്ടുണ്ടോ ? വ്യക്തിപരമായ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ചോദ്യം ഇതായിരിക്കും . നമ്മുടെ ഭവനങ്ങളിൽ നാം ശുചിത്വം പാലിക്കുന്നുണ്ടോ ? അഴുക്കു നീക്കൽ (English ) എന്ന പുസ്തകത്തിൽ നിന്ന് ഒരു ചോദ്യം ഉണ്ട് .,"നാം പണ്ടത്തെ പോലെ ശുദ്ധിയുള്ളവരാണോ ?""അല്ലായിരിക്കാം ", അവർ പറയുന്നു . അതിനു പ്രധാന കാരണം മാറിവരുന്ന സാമൂഹിക മൂല്യങ്ങളാണെന്നു അവർ ചൂണ്ടിക്കാണിക്കുന്നു ..ആളുകൾ തങ്ങളുടെ ഭവനങ്ങളിൽ ചിലവഴിക്കുന്ന സമയം കുറഞ്ഞു വരുന്നതിനാൽ അവർ മറ്റാരെയെങ്കിലും 'വീട് വൃത്തിയാക്കാൻ ഏല്പിക്കുന്നു '. തൽഫലമായി , വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് മേലാൽ വ്യക്തിപരമായി പ്രാധാന്യം അർഹിക്കുന്ന ഒരു സംഗതിയാകുന്നില്ല . "ഞാൻ ഷവർ വൃത്തിയാകാറില്ല എന്നാൽ എന്റെ ശരീരം വൃത്തിയാക്കാറുണ്ട് " എന്ന് ഒരു മനുഷ്യൻ പറഞ്ഞു . "വീട് വൃത്തിയില്ലെങ്കിലും ഞാനെങ്കിലും വൃത്തിയായിട്ടിരിക്കുന്നുണ്ടല്ലോ ".എന്നാൽ , ശുചിത്വം പുറമെ മാത്രം ഉണ്ടായിരിക്കേണ്ട ഒരു സംഗതിയല്ല .ജീവിതത്തിന്റെ സമസ്ത തലങ്ങളെയും ഉൾക്കൊള്ളേണ്ട ഒന്നാണ് അത് . നമ്മുടെ ധാർമിക നിഷ്ട്ടകളും ആരാധനയും ഉൾപ്പെടുന്ന മനസിന്റെയും ഹൃദയത്തിന്റെയും ഒരവസ്ഥ കൂടെയാണ് അത്.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം