ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

അങ്ങ് ദൂരെ ശ്രീകൃഷ്ണപുരം എന്ന ഗ്രാമം. അവിടുത്തെ ഗ്രാമവാസികൾ എല്ലാവരും ഒത്തൊരുമയോടെ ജീവിക്കുന്നവരായിരുന്നു .എന്തു പ്രശ്നം വന്നാലും എല്ലാവരും ഒന്നിച്ചു നിൽക്കുമായിരുന്നു. അതു തന്നെയായിരുന്നു ആ ഗ്രാമത്തിനെ പ്രത്യേകതയും . അവിടെ ഒരാൾക്ക് ഒരു പ്രശ്‌നം വന്നാലും എല്ലാ ഗ്രാമവാസികളും ഒത്തുകൂടി പ്രശ്നങ്ങൾ പരിഹരിക്കും. പ്രശ്നങ്ങൾ പരിഹരിച്ച് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുകയായിരുന്നു. അവരുടെ അയൽ ഗ്രാമം ആയിരുന്നു ശ്രീരാമപുരം. ശ്രീരാമപുരത്തെ ഗ്രാമവാസികൾ അവിടെ ഇല്ലാത്ത വസ്തുക്കളും മറ്റു സാമഗ്രികളും ശ്രീകൃഷ്ണപുരത്തു നിന്നും ശ്രീകൃഷ്ണപുരത്ത് ഇല്ലാത്തത് ശ്രീരാമപുരത്തു നിന്നുമാണ് വാങ്ങുന്നത്.രണ്ടു ഗ്രാമങ്ങളും ഒത്തൊരുമയോടെ ജീവിക്കുകയായിരുന്നു. അപ്പോഴാണ് ശ്രീരാമപുരത്ത് പടർന്നു പിടിച്ച വ്യാധിയെക്കുറിച്ചറിഞ്ഞത്. പുറത്തു നിന്നു വന്ന ഒരാൾ മുഖാന്തരം ശ്രീരാമപുരത്ത് രോഗം വ്യാപിച്ചു. ആരോഗ്യ പ്രവർത്തകർ അവിടെ എത്തി ചികത്സിച്ചപ്പോഴാണ് അയൽ രാജ്യത്ത് വ്യാപിച്ച കോവിഡ്‌ 19 അഥവാ കൊറോണ വൈറസ് ആണന്ന് മനസിലായത്. ഇതുവരെ അതിനുള്ള മരുന്ന് കണ്ടു പിടിച്ചിട്ടില്ല. അതു കൊണ്ട് പ്രതിരോധം തന്നെയാണ് ഇതിനുള്ള മരുന്ന്. അരോഗ്യ വകുപ്പിൻ്റെ നിർദേശപ്രകാരം അതിനു വേണ്ടി ചെയ്യേണ്ടത് വീടും പരിസരവും ശുചിയായി സുക്ഷിക്കുക ,അരോഗ്യമുള്ള ഭക്ഷണങ്ങൾ ഉപയോഗിക്കുക ,ഇടയ്ക്കിടെ സോപ്പും വെളളവും ഉപയോഗിച്ച് കൈക് വൃത്തിയായി സുക്ഷിക്കുക ,ആളുകൾ കൂട്ടം കൂടുന്ന സംസാരിക്കാതിരിക്കുക പുറത്തിറങ്ങുമ്പോൾ മാസ്ക് അഥവാ തൂവാല ഉപയോഗിക്കുക, ആവശ്യമില്ലാതെ പുറത്തേക്കിറങ്ങാൻ പാടില്ല ,ചുമക്കുമ്പോയും തുമ്മുമ്പോഴുമുള്ള ശ്രവത്തിൽ നിന്നാണ് ഈ രോഗം പടരുന്നത്. അതു കൊണ്ട് മൂക്കും വായയും പൊത്തി പിടിച്ചു വേണം ചുമയ്ക്കാനും തുമ്മാനും. ശ്രീരാമപുരത്തെ ഗ്രാമവാസികൾ ഇതിൻെറ ഗൗരവമറിയാതെ അരോഗ്യ വകുപ്പ് പറഞ്ഞ കാര്യങ്ങൾ അനുസരിച്ചില്ല. അവശ്യമില്ലാതെ പുറത്തേക്കിറങ്ങി നടക്കുകയും ചെയ്തു കൊണ്ടിരുന്നു. അധികം വൈകാതെ തന്നെ ശ്രീരാമപുരത്ത് പകുതിയോളം പേർക്ക് കൊറോണ ബാധിച്ചു. പിന്നീട് ശ്രീകൃഷ്ണപുരത്തും കൊറോണ പടരാൻ ആരംഭിച്ചു. അവിടുത്തെ ഗ്രാമവാസികൾ അരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങളെല്ലാം പാലിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്തു അതു കൊണ്ടു തന്നെ അവിടെ അധികകാലം കൊറോണയ്ക്ക് പിടച്ച് നിൽക്കാൻ സാധിച്ചില്ല. രോഗബാധിതരിൽ നിന്നും മറ്റാർക്കും പകരാതെ ശ്രദ്ധിക്കുകയും ചെയ്തതു കൊണ്ട് മറ്റാർക്കും രോഗം പടർന്നതുമില്ല രോഗബാധിതർ അധികം വൈകാതെ സുഖം പ്പെടുകയും ചെയ്തു അങ്ങെനെ അയൽ ഗ്രമത്തിന് മാത്രമല്ല മറ്റുള്ള ഗ്രാമങ്ങൾക്കും ശ്രീകൃഷ്ണപുരം മാതൃകയായി.

ആർദ്ര സുരേഷ്
8G ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ