ബിഷപ് ഡോ. ജോർജ്ജ് മാമലശ്ശേരി‍‍‍

ബിഷപ്പ് ജോർജ് മാമലശ്ശേരി

ബിഷപ്പ് ജോർജ് മാമലശ്ശേരി കളത്തൂർ സ്വദേശിയാണ്. മാമലശ്ശേരി കുടുംബാംഗമാണ്. കുറവിലങ്ങാട് സെന്റ് മേരീസ് ബോയിസ് ഹൈസ്കൂളിൽ എത്തിച്ചേരുകുയും ഹൈസ്കൂൾ വിദ്യാഭ്യാസം നിർവ്വഹിക്കുകയും ചെയ്തു. തുടർന്ന് സെമിനാരിയിൽ ചേർന്നു വൈദികവിദ്യാർത്ഥിയായി. വൈദികപദവിയിൽ നിന്ന് മെത്രാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. മേഘാലയത്തിലെ ടൂറാ രൂപതയുടെ ബിഷപ്പ് ആയി സേവനം ചെയ്തു. രൂപതയുടെ വിദ്യാഭ്യാസമേഖലയിൽ പ്രശസ്തമായ വിധത്തിൽ രൂപതയെ മുന്നോട്ടു നയിക്കുന്നതിന് അദ്ദേഹം യത്നിച്ചു. ബിഷപ്പ് ആയിരിക്കേ പല തവണ ഇദ്ദേഹം തന്റെ മാതൃവിദ്യാലയമായ സെന്റ് മേരീസ് ഹൈസ്കൂൾ സന്ദർശിച്ചു. ശതാബ്ദി ആഘോഷങ്ങളിൽ അദ്ദേഹം സംബന്ധിച്ചു.