കാലമേ നിനക്കെന്തിത്ര
വൈരാഗ്യം ലോകത്തോടിങ്ങനെ
ചെയ്തീടുവാൻ
കൊറോണയാകും അസുരജന്മം
മാനവരാശിയെ വിഴുങ്ങിടുന്നു,
ലോകരാജ്യങ്ങൾ
മുഴുവനായി കോവി- ഡിൻ മുഷ്ടിയിൽ അമർന്നിടുന്നു.
ഈ മഹാമാരിക്കറുതി
വരുത്തുവാൻ
കരുതൽ മാത്രമേ ഒരു മാർഗമുളളു.
ഓരോ ദിനത്തിലും
രണ്ടു മൂന്നാവർത്തി
സോപ്പുപയോഗിച്ചു കൈ കഴുകീടേണം .
വെളിയിലിറങ്ങുന്ന നേരത്തു നാമെല്ലാം
മുഖാവരണം ധരിച്ചിടേണം.
കോവിഡു നമ്മളെ വിട്ട കന്നീടുവാൻ
സർവ്വേശ്വരനോടു പ്രാർത്ഥിച്ചിടാം .