ജി.എച്ച്.എസ്സ്.ഇടക്കോലി./അക്ഷരവൃക്ഷം/ മാലിന്യ സംസ്ക്കരണം നമ്മുടെ കടമ

മാലിന്യ സംസ്ക്കരണം നമ്മുടെ കടമ

വീട്ടിനുള്ളിലെ ശുചിത്വത്തിലും ശരീര ശുചിത്വത്തിലും നാം വിട്ടു വീഴ്ച ചെയ്യാറില്ല. എന്നാൽ വീട്ടിൽ നിന്ന് പരിസരത്തേക്കും മറ്റുള്ളവരുടെ പുരയിടങ്ങളിലേക്കും പൊതുവഴിയിലേക്കും മാലിന്യം വലിച്ചെറിയാൻ നമുക്കൊരു മടിയുമില്ല. വീടിനുള്ളിലെ അവശിഷ്ടങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി നിരത്തിലും പൊതു ജലാശയത്തിലും വലിച്ചെറിയുന്നത് നിത്യ കാഴ്ച്ചയാണ്. മാലിന്യങ്ങൾ അതുണ്ടാക്കുന്ന ഉറവിടങ്ങളിൽ തന്നെ സംസ്കരിച്ചാലേ ഈ മാലിന്യത്തെ സമ്പത്താക്കാൻ കഴിയൂ.

കേരള ഗവൺമെന്റ് നടപ്പാക്കുന്ന ഹരിതകേരളം പദ്ധതി മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും രൂപപ്പെടുന്ന ജൈവ മാലിന്യങ്ങൾ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള അജൈവ മാലന്യങ്ങളുമായി കൂട്ടിക്കലർത്താതെ തരം തിരിച്ചു അതാതിടങ്ങളിൽ തന്നെ കമ്പോസ്റ്റോ ബയോഗ്യാസോ ആക്കി മാറ്റാനുള്ള സാങ്കേതിക വിദ്യയും സാമ്പത്തിക സഹായവും ഈ പദ്ധതിയിലൂടെ ലഭിക്കും.കുഴികമ്പോസ്റ്റ്, മോസ്പിറ്റ് കമ്പോസ്റ്റ്, മൺകല കമ്പോസ്റ്റ് തുടങ്ങി അവരവരുടെ സൗകര്യത്തിനുള്ള മാലിന്യ നിർമാർജനം സ്ഥാപിക്കാനാണ് സഹായം ലഭിക്കുക.

ഓരോ വീട്ടിലും ജൈവ കൃഷി പ്രോത്സാഹിപ്പിക്കാൻ കൃഷി വകുപ്പും പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. വിഷരഹിത വിളവിനോടൊപ്പം വീടുകളിലും കൃഷിയിടങ്ങളിലും ജൈവമാലിന്യ സംസ്കരണ യൂണിറ്റുകൾ ഒരുക്കാൻ കൃഷി വകുപ്പ് സഹായം നൽകുന്നുണ്ട്. കൃഷി വകുപ്പിന്റെ സഹായത്തോടെ ഓരോ വീട്ടിലും ഓരോ ജൈവ മാലിന്യ സംസ്കരണ യൂണിറ്റും ജൈവകൃഷി യൂണിറ്റും ഉണ്ടാക്കാം. ഇത്‌ വഴി വീടിനൊപ്പം പരിസരവും ശുചിയായി സൂക്ഷിക്കാനും വിഷ രഹിത പച്ചക്കറി ഉല്പാദിപ്പിക്കാനും കഴിയും.

കൃഷ്ണജിത്ത് പി.
8 ജി.എച്ച്.എസ്സ്.ഇടക്കോലി
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം