ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കവിത

കടുപ്പമെങ്കിലും അടുപ്പംവേണ്ടയി
കടുത്ത വ്യാധിയെ തടുത്തുമാറ്റുവാൻ
അകൽച്ചവേണമീ ചികിത്സയില്ലാ
പകർച്ചവ്യാധിയെ പിടിച്ചുകെട്ടാൻ

പുറത്തുപോകാതെ അടച്ചുകഴിയണം
തടിച്ചുകൂടാതെ നാം മടിച്ചുമാറണം
പുറത്തുയാത്രയിൽ പകർച്ച തടയുവാൻ
നനുത്തകച്ചയാൽ മുഖം മറയ്ക്കണം

നനച്ച കൈകൾ നാം പതച്ചസോപ്പിനാൽ
ഉറച്ചു കഴുകിയാപകർച്ച തടയണം
പകച്ചു പോകാതെ പുകച്ചു മാറ്റണം
വളർച്ചയേറിമീ പിഴച്ച ജീവിയെ

തളർച്ചയെന്നു നാം നിനച്ച വ്യാധിയിൽ നി-
ന്നുയർച്ചനേടുവാൻ പ്രതിജ്ഞ ചെയ്യണം.

ഡിവിന മാത്യു കുര്യാക്കോസ്
10 ഡി ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത