കോവിഡ് -19      
                കൊറോണ വൈറസ് ആദ്യം ഉണ്ടായത് ചൈനയിലെ വുഹാനിൽ ആണ്. അവിടെ നിരവധി ആളുകൾ മരണപ്പെട്ടിരുന്നു. ഡിസംബറിൽ ആണ് ആദ്യത്തെ കൊറോണ രോഗിയെ തിരിച്ചറിഞ്ഞത്.   ഇന്ത്യയിൽ കൊറോണ വൈറസ് പടർന്നത് ഫിബ്രവരിയോട് കൂടിയാണ്. തുടർന്ന് എല്ലാ സംസ്ഥാനങ്ങളിലും വ്യാപിക്കുകയുണ്ടായി. ഇന്ത്യ കോവിഡ് 19ഇന്റെ വ്യാപനത്തിനെതിരെ ആദ്യം 21ദിവസത്തെ അടച്ചു പൂട്ടൽ പ്രഖ്യാപിച്ചു. ഇതുമൂലം സമൂഹ വ്യാപനം തടയുവാൻ കഴിഞ്ഞു. ഇപ്പോൾ വീണ്ടും 19ദിവസത്തേക്കുകൂടി അടച്ചുപൂട്ടൽ നീട്ടിയിരിക്കുകയാണ്. കേരള സംസ്ഥാനം കോവിഡ് 19ന് എതിരെ ശക്തമായ പ്രതിരോധ പ്രവർത്തനമാണ് നടത്തുന്നത്. വ്യക്തി ശുചിത്വം പാലിക്കുക, മാസ്ക് ധരിക്കുക, കൈ സാനിറ്റിസെർ ഉപയോഗിച്ച് കഴുകുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയവ ഇതിന്റെ വ്യാപനം തടയുന്നതിന് കഴിയുന്നു.
വിനേഷ് പ്രകാശൻ
3 C ജി എൽ പി സ്കൂൾ മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം