കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധവ്യവസ്ഥ
രോഗപ്രതിരോധവ്യവസ്ഥ
ബാക്ടീരിയ, വൈറസുകൾ, പൂപ്പൽ, പരാദ ജീവികൾ എന്നിവയടങ്ങുന്ന രോഗാണു വൃന്ദം, വിഷത്വമുള്ളതും ഇല്ലാത്തതുമായ അന്യ വസ്തുക്കൾ, അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ ദ്രോഹങ്ങളെ ചെറുക്കുന്നതിലേക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും ആകെത്തുകയിൽ പറയുന്ന പേരാണ് രോഗ പ്രതിരോധ വ്യവസ്ഥ അഥവാ പ്രതിരോധ വ്യവസ്ഥ എന്നത്. പ്രതിരോധവ്യൂഹത്തെയും അതിനുണ്ടാകുന്ന രോഗങ്ങളെയും പറ്റി പഠിക്കുന്ന ശാഖയാണ് ഇമ്മ്യൂണോളജി. രോഗപ്രതിരോധവ്യവസ്ഥയെ മറികടക്കും വിധം വളരെ പെട്ടെന്ന് പരിണമിക്കാൻ രോഗകാരികൾക്ക് സാധിക്കും. ഇതുകാരണം രോഗകാരികളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാനും തടയാനും സാധിക്കുന്ന തരത്തിൽ വിവിധ രോഗപ്രതിരോധ സംവിധാനങ്ങളും പരിണമിച്ചിട്ടുണ്ട്. ഏക കോശജീവികൾ മുതൽക്കുള്ള ജൈവലോകത്തിലെ എല്ലാ അംഗങ്ങളിലും സ്വരക്ഷയ്ക്ക് വേണ്ടി ഏറിയോ കുറഞ്ഞോ ഒരു പ്രതിരോധവ്യവസ്ഥ കാണാം. ബാക്ടീരിയകളെപ്പോലുള്ള വളരെ ലഘുവായ ഘടനയിലുള്ള ഏകകോശ ജീവികൾക്കുപോലും ബാക്ടീരിയോഫേജ് ഇനത്തിൽപ്പെട്ട വൈസുകളുടെ ബാധയെ പ്രതിരോധിക്കാൻ കഴിയുന്ന ജൈവരസങ്ങളുടെയും രാസാഗ്നികളുടെയും സംവിധാനമുണ്ട്. യൂക്കാരിയോട്ടുകളിൽ മറ്റു ചില രോഗപ്രതിരോധ വ്യവസ്ഥകളും പരിണമിച്ചിട്ടുണ്ട്. രോഗപ്രതിരോധ സംവിധാനം കാര്യക്ഷമമല്ലാതാകുമ്പോൾ പ്രതിരോധസംവിധാനത്തിൻ്റെ അപര്യാപ്തത കാണപ്പെടും.ഇത് അപകടകരമായതും ജീവനുഭീഷണിയായതുമായ അസുഖങ്ങൾ ഉണ്ടാവാൻ കാരണമായേക്കാം. ജനിതകരോഗങ്ങളോ, രോഗാണുബാധയോ രോഗപ്രതിരോധസംവിധാനത്തെ ശോഷിപ്പിക്കുന്ന തരം മരുന്നുകളോ ഇത്തരം അസുഖങ്ങൾക്ക് കാരണമായേക്കാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 07/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം