പാനുണ്ട ബി.യു.പി.എസ്/അക്ഷരവൃക്ഷം/ നമുക്ക് അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് അതിജീവിക്കാം


കൂട്ടുകാരെല്ലാം പിരിഞ്ഞുപോയി
ഒരു യാത്ര പോലും ചോദിക്കാനായില്ല
 എന്നു പെയ്തൊഴിയുമീ മഹാമാരി
ഇന്ന് ഞാൻ കൂട്ടിൽ തനിച്ചായി
 അങ്ങ് വുഹാനിൽ തുടങ്ങിയീമാരി
ഇന്ന് ലോകം ചുറ്റിക്കറങ്ങുന്നു
 കാട്ടുതീ പോലെ പടർന്നു മാനവരാശിയെ കൊത്തിയെടുക്കുന്നു
പണമാണ് വലുതെന്ന് കരുതിയവരെല്ലാം
 ജീവനുവേണ്ടി നെട്ടോട്ടമോടുന്നു
 ഭൂമിയിലാരും ഭിന്നരല്ല
നാം എല്ലാവരും സമന്മാർ
 ജീവിതത്തിൽ ഒന്നിനും നേരമില്ലാത്തവർ
 നേരം തള്ളിനീക്കാൻ പാടുപെടുന്നു
പ്രകൃതിയെ നശിപ്പിക്കുന്നവർക്ക്
പ്രകൃതി നൽകിയ മറുപടിയാണോ ഈ കൊറോണ
 ആൾദൈവങ്ങൾ തകർന്നടിയുബോൾ
 മാലാഖമാരായി പിറക്കുന്നു നേഴ്സുമാർ
 ഒന്നും ചെയ്യാനാവാതെ ദൈവങ്ങൾ വിറക്കുമ്പോൾ
 ദൈവങ്ങളായി മാറുന്നു ആരോഗ്യപ്രവർത്തകർ
 ഇല്ല സമയം ഏറെ കഴിഞ്ഞില്ല
നമ്മുടെ നാട് പിടിച്ചുനിൽക്കും
 ഒത്തുചേരാം മനുഷ്യനന്മയ്ക്കായ്
അകലം പാലിച്ച് ചങ്ങല ഭേദിക്കാം
കൈകൾ കഴുകാം മുഖം മറക്കാം
 നമ്മുടെ നാടിനെ രക്ഷിച്ചീടാം

നയനേന്ദ് ഗോപൻ
7 B പാനുണ്ട ബേസിക് യു.പി സ്കൂൾ ,കണ്ണൂർ, തലശ്ശേരി നോർത്ത് ഉപജില്ല
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത