കൊറോണ
കൊറോണ എന്നമഹാമാരി

നമ്മെ പിടികൂടിയിരിക്കുന്നല്ലോ

നാളേറെയായിട്ടും ഒരു ഭാവമാറ്റവും

വരുന്നില്ലല്ലോ ഈ മഹാവ്യാധിക്ക്

ആയിരമല്ല, പതിനായിരമല്ല, ലക്ഷങ്ങളേറെ

ജീവനുകൾ കൊന്നൊടുക്കി ഈ വൈറസ്

ലോകത്തുടനീളം ലോക്ക്ഡൌൺ പ്രഖ്യാപിച്ചും

ജനങ്ങളെ ദുരിതത്തിലാക്കി ഈ കൊറോണ

ആഘോഷണങ്ങളില്ല ആരവങ്ങളില്ല

എവിടെയും നിശബ്ദത മാത്രം

ചേതനയറ്റ ദേഹത്തെ നോക്കി

ആർത്തിരമ്പി കരയുന്ന ബന്ധുമിത്രാദികൾ

തുരത്തണം നമുക്ക് ഈ കൊറോണയെ

ജാഗരൂകരായിരിക്കണം നാമേവരും

അതിനായി സർവ്വേശ്വരനോട്‌ പ്രാർത്ഥിക്കാം

ലോക സമസ്ത സുഖിനോ ഭവന്തു..!!


ശ്രീനയ. കെ,
3 താറ്റിയോട് നോർത്ത്. എൽ. പി. എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത