Schoolwiki സംരംഭത്തിൽ നിന്ന്
- കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് :- വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ, 2010 ൽ ,ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്ന്റെ സ്കൗട്ട് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു .സ്കൗട്ട് മാസ്റ്ററായി ഈ സ്കൂളിലെ അധ്യാപകനായ മനോജ് കുമാർ ബേസിക് കോഴ്സ് അറ്റൻഡ് ചെയ്യാൻ തിരുവനന്തപുര പാലോട്ട് സ്റ്റേറ്റ് ഹെഡ് ക്വാർട്ടേഴ്സിൽ 2010 വിടുകയുണ്ടായി. അതിനുശേഷം 2012 അഡ്വാൻസ് കോഴ്സ് പാസായ ശേഷം യൂണിറ്റ് ആരംഭിച്ചു. കുട്ടികളിൽ സാമൂഹികസേവന പ്രവർത്തന അവബോധം സൃഷ്ടിക്കുന്നതിന് കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. നിരവധി കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ പാസായി രാജ്യപുരസ്കാർ അവാർഡ് നേടിയ യൂണിറ്റ് തുടങ്ങിയ വർഷം മുതൽ ഇങ്ങോട്ട് സ്കൗട്ട് മുഖമുദ്രയായ സേവനപ്രവർത്തനം സ്കൂൾതലത്തിലും സാമൂഹികപരമായും നടത്തിവരുന്നുണ്ട് 2014 യൂണിറ്റിലെ കുട്ടികൾ പിരിച്ച തുക സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ സ്കൂളിലെ ഒരു കുട്ടിക്ക് നൽകുകയുണ്ടായി. എല്ലാ വർഷവും ഗാന്ധിജയന്തി ദിനത്തിൽ ഒരാഴ്ച സേവനവാരം ആയി ആചരിക്കുന്നുണ്ട് സ്കൂളിലെ വിവിധ കലാ കായിക പരിപാടികൾ കേഡറ്റുകളുടെ സഹായത്തോടെ നടത്തപ്പെടുന്നു .2016 തിരുവല്ലയിൽ സംസ്ഥാന പരിപാടിയിൽ ഈ സ്കൂളിലെ സ്കൗട്ട് കേഡറ്റുകൾ സേവനപ്രവർത്തനങ്ങൾ നൽകുകയുണ്ടായി . 2016 ശ്രീലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിൽ ഒരു ഗൈഡ്സ് യൂണിറ്റ് ആരംഭിക്കുകയുണ്ടായി അതിനുശേഷം സുജ വി പിള്ളയുടെ നേതൃത്വത്തിൽ മറ്റൊരു ഗൈഡ് യൂണിറ്റ് ആരംഭിച്ചു . ഈ വർഷം രാജപുരസ്കാർ സ്കൗട്ട് ആയ ഒരു കുട്ടിയുടെ വീടുപണിക്ക് യൂണിറ്റ് സജീവമായ ഇടപെടൽ ഉണ്ടായി. പി ടി എ യുടെ നേതൃത്വത്തിൽ നടന്നുവരുന്ന വീട് പണിയ്ക്ക് സ്കൗട്ട് ആൻഡ് ഗൈഡ്സ് തിരുവല്ല ജില്ല അസോസിയേഷനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ സ്കൗട്ട് കേഡറ്റുകളും ഒരു തുക സ്കൂളിലെ HMന് കൈമാറുകയുണ്ടായി. 'BE PREPARED ' എന്ന മുദ്രാവാക്യം മുൻനിർത്തിക്കൊണ്ട് ഈ സ്കൂളിലെ സ്കൗട്ട് യൂണിറ്റ് പ്രവർത്തനവുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന കാര്യാലയം നടത്തുന്ന എല്ലാ പരിപാടികളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കാറുണ്ട് .2013 -14 തൃശൂർ വെള്ളായണി കാർഷിക കോളേജിൽ നടന്ന സംസ്ഥാന കാമ്പൂരിയിൽ 6 സ്കൗട്ട് കേഡറ്റുകൾ പങ്കെടുക്കുകയുണ്ടായി . മൂന്നു വർഷം കൂടുമ്പോൾ നടക്കുന്ന ഈ പരിപാടിയിൽ കഴിഞ്ഞവർഷം 2019 ചേർത്തലയിൽ വെച്ച് നടന്ന സംസ്ഥാന കാമ്പോരി 6 പങ്കെടുത്തു .ഈ കുട്ടികൾ ഇപ്പോൾ രാജ്യപുരസ്കാർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു . കിച്ചൻ ഗാർഡൻ എന്ന പ്രൊജക്റ്റ് വർക്ക് കുട്ടികൾ ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം കൃഷി വകുപ്പിൻറെ സഹകരണത്തോടെ ക്യാബേജ് തൈകൾ വിളയിപ്പിച്ചു .അങ്ങനെ നാഷണൽ ഹൈസ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് പ്രവർത്തനങ്ങൾ സജീവമായി തന്നെ മുന്നോട്ടു പോകുന്നു.