എസ്.എ.എൽ.പി.എസ് വെൺപാല / സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം - 12-10 -2020

Schoolwiki സംരംഭത്തിൽ നിന്ന്

സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം/എസ്.എ.എൽ.പി.എസ്.വെൺപാല

കേരളത്തിലെ പൊതു വിദ്യാലയങ്ങൾക്കൊപ്പം വെൺപാല എസ്.എ.എൽ.പി.എസിൻ്റെ ഹൈടെക് സ്കൂൾ തല പ്രഖ്യാപനം 12-10 -2020 ന് സ്കൂളിൽ നടത്തപ്പെട്ടു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ കേരളത്തിലെ പൊതു വിദ്യാലയങ്ങളെ ഹൈടെക് ആയി പ്രഖ്യാപിച്ച സംസ്ഥാന തല ചടങ്ങ് വീക്ഷിക്കുകയും അതിനു ശേഷം വാർഡ് മെമ്പർ ശ്രീമതി. ബിന്ദു മോൻസി സ്കൂളിനെ ഹൈടെക് ആയി പ്രഖ്യാപിക്കുകയും ചെയ്തു. ചടങ്ങിൽ സ്കൂൾ HM ശ്രീമതി ജയകുമാരി ടീച്ചർ, PTA പ്രസിഡൻറ് ശ്രീ.ജേക്കബ് മാത്യു, സ്കൂൾ ലോക്കൽ മാനേജർ ലഫ്.മനീഷ് ജോയി , സ്കൂൾ അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.