മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/ദുരന്തമുഖത്തെ മാലാഖമാർ
ദുരന്തമുഖത്തെ മാലാഖമാർ
സിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമാർ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. പെട്ടെന്ന് ഒരു സ്ത്രീ വാതിൽ തള്ളിതുറന്നുകൊണ്ട് അവിടേക്ക് ഓടിവന്നു. അവരുടെ മുഖത്ത് ഭയം നിഴലിച്ചിട്ടുണ്ടായിരുന്നു. അവർ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു, "എന്റെ ഇക്കയ്ക്ക് തീരെ വയ്യ...ആരേലും ഒന്ന് ഓടി വരണേ." അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരു നേഴ്സ് അവരുടെ പാത്രം അടച്ചു വേഗം കൈകഴുകിവന്നു ആ സ്ട്രീയോട് തിരക്കി, "എന്താ നിങ്ങളുടെ പേര്?" പിന്നീട് ഒരു നേഴ്സ് ഷംലയോടു പറഞ്ഞു,"ചേച്ചി ഞങ്ങളുടെ സംശയം നിങ്ങളുടെ ഭർത്താവിന് ഒരുപക്ഷെ കോവിഡ്-19 ആണോയെന്നാണ്. ഈ രോഗത്തിനു കൃത്യമായ ചികിത്സയോ പ്രതിരോധമരുന്നോ ഒന്നും തന്നെ നിലവിൽ ഇല്ല എന്നുള്ള കാര്യമൊക്കെ ചേച്ചിക്ക് അറിയാമായിരിക്കുമെല്ലോ. പക്ഷെ വിഷമിക്കേണ്ടതില്ല,നമുക്ക് ചേട്ടനെ രെക്ഷിച്ചെടുക്കാം കേട്ടോ. എന്തായാലും റിസൾട്ട് വരട്ടെ." നഴ്സുമാർ വേണ്ട സുരക്ഷാ സജ്ജീകരണങ്ങളോടെ റഹീമിനെ പരിചരിച്ചുകൊണ്ടിരുന്നു. ഷംലയേയും അവർ നിരീക്ഷിച്ചുകൊണ്ടിരുന്നു. അടുത്ത ദിവസം പരിശോധനാഫലം വന്നപ്പോൾ അവർ കരുതിയപോലെ റഹിമിന് കോവിഡ്-19 സ്ഥിതീകരിച്ചു. സിസിലി റിസൾട്ടുമായി ഡോക്ടറിനെ കാണാൻ പോയി. ഉടനെതന്നെ റഹിമിനെയും ഷംലയേയും ഐസൊലേഷൻ വാർഡിലേക്ക് പ്രവേശിപ്പിക്കുവാൻ പറഞ്ഞു . ആശുപത്രി പരിസരങ്ങൾ എല്ലാം തന്നെ അണുവിമുക്തമാക്കുവാൻ വേണ്ട തയ്യാറെടുപ്പു നടത്തുവാൻ കൂടി അദ്ദേഹം നിർദേശിച്ചു. ഐസൊലേഷൻ വാർഡിൽ...നേഴ്സ് ഷംലയോടെ,"എന്തിനാണ് കരയുന്നത് ?" അധികം വൈകാതെ ഷംലക്കും രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങി. പരിശോധനാഫലത്തിലും കോവിഡ് ഉണ്ടെന്നു തെളിഞ്ഞു. ദിവസങ്ങൾക്കുള്ളിൽ റാഹിമുമായി ഇടപഴകിയ കുറച്ചാളുകൾ കൂടെ അടുത്തുള്ള ആശുപത്രികളിൽ അഡ്മിറ്റ് ആയി കഴിഞ്ഞിരുന്നു. സിസിലി ഡോക്ടറോട് ചോദിച്ചു," നമ്മുടെ കയ്യിൽ മരുന്നോ പ്രത്യേക ചികിത്സാവിധികളോ ഒന്നും തന്നെ ഇല്ല, ആകെ വെന്റിലേറ്റർ സഹായം മാത്രമാണുള്ളത്, നമ്മൾ എങ്ങനെയവരെ രക്ഷപെടുത്തും." ഇന്ത്യൻ പ്രധാനമന്ത്രി ലോക്ക് ഡൌൺ പ്രഖ്യാപിച്ചു .ലോകം മുഴുവൻ കോറോണയുടെ ഭീതിയിലാണ് . അമേരിക്ക, ഇറ്റലി എന്നിവിടങ്ങളിലൊക്കെ വർധിച്ചു വരുന്ന മരണ നിരക്ക് ലോകത്തെ ആശങ്കയിലാക്കി. ഒരാഴ്ചക്ക് ശേഷം .... ആശുപത്രിയിലെ നഴ്‌സുമാരും മറ്റുള്ളവരും പ്രതീക്ഷയോടെ എന്തിനോകാത്തിക്കുന്നു . ഷംലയും റഹീമും വല്യ തിടുക്കത്തിലാണ് കാണപ്പെട്ടത്,കാരണം അവർക്കു മകളെ കാണണം...ഒരാഴ്ചക്ക് മുകളിലായി അവളെ കണ്ടിട്ട്. ഇന്നത്തെ പരിശോധനാഫലം നെഗറ്റീവ് ആണേൽ എത്രയും വേഗം മോൾടെ അടുത്ത് എത്തണം എന്ന് ഷംല നേരത്തെ മുതൽ തന്നെ പറയുന്നുണ്ട്. ഏകദേശം പതിനൊന്നു മണി കഴിഞ്ഞു കാണും. എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞിരിക്കുന്നു. അവർ പ്രതീക്ഷിച്ചപോലെ ആ രണ്ടുപേരുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. അങ്ങനെ കുറേ ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം റഹീമും ഷംലയും വീട്ടിലേക്കു യാത്രയാകുകയാണ്..... ആശുപത്രിയുടെ അവസാന വാതിൽ കടന്നപ്പോളേക്കും മാധ്യമപ്രവർത്തകർ അവരെ പൊതിഞ്ഞുകഴിഞ്ഞിരുന്നു. ഷംല പറഞ്ഞു,"ഇവിടുത്തെ സിസ്റ്റർമാരുണ്ടായിരുന്നത് കൊണ്ടാണ് എനിക്കും ഇക്കായ്ക്കും ഇന്ന് നിങ്ങളുടെ മുന്നിൽ നില്ക്കാൻ കഴിഞ്ഞത്. ഇവിടെ ഞങ്ങൾ വളരെ സുരക്ഷിതരായിരുന്നു. രോഗത്തെ അതിജീവിക്കാനുള്ള തത്രപ്പാടിൽ സൗകര്യങ്ങളെ പറ്റി ഒന്നും ചിന്തിച്ചില്ല. സത്യത്തിൽ ഞാൻ രക്ഷപ്പെടുമെന്ന് കരുതിയതേയല്ല. ഇവിടുത്തെ ഡോക്ടറോടും സിസ്റ്റർമാരോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ശരിക്കും അവർ ഭൂമിയിലെ മാലാഖാമാരാണ്....ആരോഗ്യപ്രവർത്തകരായ ഈ മാലാഖമാരോട് ഈ ജീവിതത്തിൽ ഒരുപാട് കടപ്പെട്ടിരിക്കുന്നു. നന്ദി... " ഇത്രയും പറഞ്ഞുകൊണ്ട് മാധ്യമപ്രവർത്തകരുടെ ഇടയിലൂടെ നടന്ന് അവർ അവിടെ കിടന്നിരുന്ന ആംബുലൻസിനടുത്തേക്കു പോയി. അവർ അതിൽ കയറിയപ്പോൾ ആംബുലൻസ് അവരുമായി യാത്രയായി....ഇതൊക്കെ നോക്കികൊണ്ട് അകത്തു മാലാഖക്കൂട്ടം നിൽപ്പുണ്ടായിരുന്നു. മാധ്യമപ്രവർത്തകർ അപ്പോളേക്കും ഡോക്ടറുടെ അടുത്തേക്ക് ചെന്നു...അദ്ദേഹത്തോട് ഒരാൾ ചോദിച്ചു , "ഡോക്ടർ, ഈ കോവിഡ് -19 നെ പറ്റി എന്താണ് താങ്കൾക്ക് പറയുവാനുള്ളത്." ഡോക്ടർ പറഞ്ഞു,"അമേരിക്കയിലെയും ഇറ്റലിയിലെയും മരണ നിരക്ക് നമ്മൾ എല്ലാവരും അറിഞ്ഞു. അവരുടെ അശ്രദ്ധയും അമിതവിശ്വാസവും ആണ് രോഗം അവിടെ ഇത്രയും പടർന്നു പിടിക്കാൻ കാരണം. അവർ രോഗത്തെ നിസ്സാരമായി കണ്ടു. ശരിയാണ് ഈ രോഗം അത്രക്ക് ഭീകരമല്ല, പക്ഷെ അതിന്റെ വ്യാപനം വളരെ വലുതായിരുന്നു. അത് മനസ്സിലാക്കിയില്ല. ഈ രോഗത്തെ ഇന്ന് എല്ലാവരും ഭയക്കുന്നത്തിന്റെ ഒരു കാര്യം എന്തെന്നാൽ, ഒരു ആശുപത്രിയിൽ പതിനഞ്ചു രോഗിയും അവരെ ചികിത്സിക്കുന്നതിനു വേണ്ട സൗകര്യങ്ങളും ഉണ്ടെങ്കിൽ തീർച്ചയായും ആ പതിനഞ്ചുപേരും രക്ഷപെടും, പക്ഷെ പത്തെഴുനൂറ്‌പേരൊക്കെ ഒന്നിച്ചു ആശുപത്രിയിലേക്ക് എത്തുമ്പോൾ അവർക്കു വേണ്ട ചികിത്സാസൗകര്യം ലഭ്യമാകുന്നതുവരെ നമുക്ക് ചികിത്സിക്കാൻ സാധിക്കില്ല. പതിയെ പതിയെ ചികിത്സ ലഭിക്കേണ്ട സമയം കഴിഞ്ഞു പോകുന്നു, രോഗം മൂർച്ചിച് രോഗി മരണപ്പെടുകയും ചെയ്യുന്നു. ഈ രോഗത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കാതെ സാമൂഹിക അകലം പാലിക്കാതെ പുറത്തിറങ്ങി രോഗവ്യാപനം ഉണ്ടാക്കി....അതാണ് പല രാജ്യങ്ങളിലും സംഭവിച്ചത്. എനിക്കിവിടെ പറയാനുള്ളതെന്തെന്നാൽ - ശുചിത്വം പാലിക്കുക, ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക , അതിലൊക്കെ ഉപരിയായി സാമൂഹിക അകലം പാലിക്കുക. ഇപ്പോൾ ലോക്ക് ഡൌൺ അല്ലെ...അടങ്ങി ഒതുങ്ങി വീട്ടിൽ തന്നെ ഇരിക്കണം...നന്ദി! ഡോക്ടർ അകത്തേക്ക് പോയി, മാധ്യമപ്രവർത്തകർ മടങ്ങിപ്പോയി.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ