ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം....

ഭയന്നിടില്ല നാം....

ഭയന്നിടില്ല നാം....
ചെറുത്തു നിന്നിടും............

ഭീതി പരത്തുന്നു ഭയാനകമാകുന്നു,
വീണ്ടും ഒരു മഹാമാരി........
ഭീകരനാകുന്ന വിനാശകാരൻ,
കൊറോണയെന്ന നാശകാരി........
മർത്യരെ തുടച്ചുനീക്കുന്ന
മഹാമാരി
താണ്ഡവനടനം തുടരുന്ന വേളയിൽ,
ഭൂലോകമാകെ വിറകൊള്ളുന്നു....
പക്ഷെ,
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും
തകർന്നിടില്ല നാം കൈകൾ കോർത്തിടും
നാട്ടിൽ നിന്നും ഈ വിപത്തകന്നിടും വരെ....

അശ്വതി ബി
Class 6B ജി.എച്ച്.എസ്സ്.നന്ദിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത