ജി.എൽ.പി.എസ് കൊയ്‌ത്തക്കുണ്ട്/അക്ഷരവൃക്ഷം/വൈറസ് ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് ദിനങ്ങൾ


വന്നെത്തി നാട്ടിലും വില്ല നാം വൈറസ്
അതിൻ പേരല്ലോ കൊറോണ .
പടർന്നു പിടിച്ചു ലോകമാകെ,
മാസ്ക്കണിഞ്ഞു നടപ്പായ്.
കൂട്ടം കൂടലതില്ലാതായ്,
സ്കൂളുകൾ താഴിട്ടടച്ചതിനാൽ
കൊല്ല പരീക്ഷയുമില്ലാതു-
യർന്നു ഞങ്ങൾ ഒരു പടി വേഗം.
കൈകൾ നന്നായി കഴുകിയും,
തമ്മിൽ തമ്മിലൊരകലം പാലിച്ച്,
ശുചിയോടെന്നും വീട്ടിലിരിപ്പായ്.
അവധികാല ആഘോഷങ്ങളില്ല,
കൂട്ടുകാരൊത്ത കളിയുമില്ല.
വീട്ടിനുള്ളിലച്ഛനൂഞ്ഞാലുകെട്ടി
അതിലിരുന്നാടി പാടി രസിച്ചു.
തൊടിയും പൂവും പൂമ്പാറ്റയുമാഹാ..
വീട്ടുപരിസരത്തോടേറെയടുത്തു.
കുട്ടിക്കഥയും കവിതകളും വായിച്ചേറെ അറിവ് നുണഞ്ഞു.
പത്തൊമ്പതിൻ വിഷവിത്ത്,
ലോകമാകെ പടരും കോവിഡ്..


 

അനുജിനി.ഇ
3 A ജി.എൽ.പി.എസ്. കൊയ്‌ത്തക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത