ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ ഹായ് സ്കൂൾ കുട്ടിക്കൂട്ടം
(ജി.ബി.വി.എച്ച്.എസ്.എസ്. നെടുമങ്ങാട്/ ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐറ്റി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഈ സ്കൂളിലെ എല്ലാ കുട്ടികളും വോട്ടിംഗ് മെഷീനിൽ വോട്ടു ചെയ്തു. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂൾ ഐ റ്റി ക്ലബ് പൂർത്തിയാക്കി. സ്മാർട്ട് റൂമിൽ ക്രമീകരിച്ച കംപ്യൂട്ടറിനെ വോട്ടിംഗ് മെഷീനായി ഉപയോഗിച്ചു . സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും സ്ക്രീനിൽ തെളിയും. റിട്ടേണിംഗ് ഓഫീസറായ അദ്ധ്യാപകൻ വോട്ടിംഗിനായി മെഷീൻ സജ്ജീകരിച്ചുകഴിഞ്ഞാൽ സ്ഥാനാർത്ഥിയുടെ പേരിൽ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. വോട്ട് ശരിയായി രേഖപ്പെടുത്തിയാലുടൻ ബീപ് ശബ്ദം കേൾക്കാനാകും. ഈ ജനാധിപത്യ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ ഫലമറിയാൻ ഒരു സെക്കൻറ് സമയം മാത്രം … വിജയിയുടെ പേരും ലഭിച്ച വോട്ടും ഉടൻ സ്ക്രീനിൽ തെളിയുന്നു .