പെട്ടെന്നയ്യോ കൊറോണയെത്തി
എങ്ങും പൂട്ടി ലോക്ഡൗൺ ചെയ്തു
സ്കൂൾ പൂട്ടി പള്ളികൾ പൂട്ടി
അമ്പലങ്ങളും അടച്ചു പൂട്ടി
സീരിയലില്ല സിനിമയുമില്ല
ടി .വി തുറന്നാൽ വാർത്തകൾ മാത്രം
ബിസ്കറ്റില്ല മിഠായി ഇല്ല
കഞ്ഞീം ചക്കേം തിന്നു മടുത്തു
തിങ്കളുമില്ല ചൊവ്വയുമില്ല
എല്ലാ ദിനവും ഞായർ തന്നെ
ബാറ്റും ബോളും കൊണ്ടു നടക്കും
കുട്ടിക്കൂട്ടം മൊബൈലിലായി
ഇല്ലേ ഇനിയൊരു നല്ലൊരു കാലം
ഒത്തു കളിക്കാൻ നല്ലൊരു കാലം
പുറത്തിറങ്ങാൻ കൊതിയാവുന്നു
മടുത്തെനിക്കീ കൊറോണക്കാലം