സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/എന്താണു കൊറോണ?

എന്താണു കൊറോണ?

കൊറോണായെ കോവിഡ് 19 (കൊറോണ വയറസ് ഡിസീസ്‌) എന്നപേരിലാണ് വിശേഷിപ്പിക്കുന്നത്. ഇതു ആദ്യമായി കണ്ടെത്തിയത് 1937 യിലാണ്. അന്നു ഈ വയറസ് മൃഗങ്ങൾക്കും പക്ഷികൾക്കും മാത്രമായിരുന്നു ബാധിച്ചിരുന്നത്. എന്നാൽ ഇപ്പോൾ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കാണ് ഒരു പകർച്ചവ്യാധി ആയി പടർന്നു കൊണ്ടിരിക്കുന്നത് കോവിഡ് 19 ഇപ്പോൾ ആദ്യമായി റിപ്പോർട് ചെയ്തത് ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ്. ഇതു മനുഷ്യരിൽ നിന്ന് പടർന്നു പല രാജ്യങ്ങളില് കണ്ടെത്തിയിരിക്കുകയാണ്. കടുത്ത ചുമയും ശ്വാസതടസ്സവും പനിയുമാണ് മനുഷ്യരിൽ കാണപ്പെടുന്ന പ്രാഥമിക ലക്ഷണങ്ങൾ ഇതു വളരെ പെട്ടന്ന് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു . ചൈനക്ക് പുറമെ ഇറ്റലിയിലും, ഇറാനിലും, സ്പെയിനിലും, യൂ.എസ്. ലും ഈ വയറസ്‌ ബാധയേറ്റ നിരവധി പേര് മരണമടഞ്ഞു. കോവിഡ് 19 ഇന്ത്യയിൽ ആദ്യമായ് റിപ്പോർട്ട് ചെയ്തത് കേരളത്തിൽ തൃശ്ശൂരിൽ ആണ്. ഇന്ത്യയിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് കർണാടകയിലാണ്. ഇതു വരെ കോവിഡ് 19 ഫലപ്രദമായ ഒരു പ്രതിരോധമരുന്ന് വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല ഇതിനായുള്ള ശ്രമത്തിലാണ്, ലോകത്തിലെ പല മരുന്ന് ഗവേഷണ സ്ഥാപനങ്ങളും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തുടങ്ങിയ മിക്കരോഗികളെയും മരണത്തിൽനിന്നു രക്ഷപെടുത്താൻ കഴിഞ്ഞിട്ടുണ്ട്. കൊറോണ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. കൊറോണ വയറസിന് പരീക്ഷണഘട്ടത്തിലുള്ള വാക്സിൻ MRNA_1273 ആണ്. PCR (Polymerase chain Reaction) NAAT(Nocleic Acid Amblificashion Test) ഇതാണ് കൊറോണ രോഗ നിർണയ ടെസ്റ്റ് ആയി നടത്തുന്നത്. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും കൈകൾ വൃത്തിയാക്കിയും അണുവിമുക്തമാക്കിയും ഒരു പരിധിവരെ കൊറോണ വയറസിനെ പ്രതിരോധിക്കാൻ ആകും.

ഹംദാൻ മുഹമ്മദ്
9 E സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം