ജി എൽ പി എസ് പുലത്ത്/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത പ്രസക്‌തമായി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. ഈ പരിസ്ഥിതി മനുഷ്യനും സസ്യജാലങ്ങളും ജന്തുലോകവും ചേർന്നതാണ്. പരിസ്ഥിതിയുടെ നിലനിൽപിന് ദോഷമായ പ്രവർത്തനങ്ങൾ മനുഷ്യന്റേയും സസ്യജന്തുജാലങ്ങളുടേയും ആവാസവ്യവസ്ഥ താളം തെറ്റിക്കുന്നതിന് കാരണമാവുന്നു. പരിസ്ഥിതിയുമായുള്ള ഈ പരസ്പര ബന്ധം ഇന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. നാം യാഥാർത്ഥ്യത്തിൽ പരിസ്ഥിതിക മൂല്യം മനസ്സിലാക്കുന്നില്ല. നമ്മുടെ ജീവൻ നിലനിർത്തുന്നതിൽ പ്രധാനപങ്ക് വഹിക്കുന്ന ഒന്നാണ് പരിസ്ഥിതി. അത് പ്രകൃതിയുടെ സന്തുലനാവസ്ഥ തനതായ രീതിയിൽ നില നിർത്തുന്നു. നമുക്കാവശ്യമായ വെള്ളം, ഭക്ഷണം, പാർപ്പിടം, വായു, മനുഷ്യന്റെ ചെറുതും വലുതുമായ അനേകം ആവശ്യങ്ങൾ നിറവേറാൻ സഹായിക്കുന്നു. അതിനാൽ പരിസ്ഥിതി സംരക്ഷണം നാം ഓരോരുത്തരുടേയും കടമയാണ്, ഉത്തരവാദിത്തമാണ്.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |