കാത്തിരിപ്പ്

മിഥുൻ നാലു വയസുകാരനാണ്.അവൻ അവന്റെ അച്ഛനെ കണ്ടിട്ട് മൂന്ന് വർഷമാവാറായി .
ദിവസവും അച്ഛൻ വിളിക്കുമ്പോൾ അവൻ ചോദിക്കും .അച്ഛൻ എപ്പോഴാ വരാ ?അച്ഛന് ഒറ്റ മറുപടിയെ ഉള്ളു,ലീവില്ല മോനെ.
"അച്ഛനെ കാണാൻ കൊതിയായി അമ്മേ"അവൻ പതിവായി പറയും.ഇതിനിടെ അച്ഛന് രണ്ടു മാസത്തെ ലീവ് കിട്ടി.അച്ഛൻ ഈ തിങ്കളാഴ്ച വരും.അവൻ ആ സന്തോഷത്തിലാണ്.
ആയിടക്കാണ് കോവിഡ്-19 മഹാമാരി എത്തുന്നത്.നിര്ഭാഗ്യമെന്ന് പറയട്ടെ മിഥുന്റെ അച്ഛനും രോഗം പിടിപെട്ടു.മിഥുൻ അത് അറിഞ്ഞിട്ടില്ല.
ഇന്ന് തിങ്കളാഴ്ചയാണ്.അച്ഛൻ വരുന്ന സന്തോഷത്തിലാണ് മിഥുൻ.ഫോൺ അടിച്ചു.അമ്മയാണ് ഫോൺ എടുത്തത്.അച്ഛൻ വരും എന്ന സന്തോഷവാർത്തക്ക് പകരം അച്ഛൻ എന്നെന്നേക്കുമായി പോയി എന്ന ദുഃഖകരമായ വാർത്തയാണ് ആ വീട്ടിലെത്തിയത്.ഇതൊന്നും അറിയാതെ അച്ഛന്റെ വരവിനായി അവൻ കാത്തിരിക്കുകയായിരുന്നു.

കോറോണക്കെതിരെ ജാഗ്രത പാലിച്ചില്ലെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവർ പോലും നമ്മളെ വിട്ടുപോകും.അവരെ അവസാനമായി ഒന്ന് കാണുവാൻ പോലും നമുക്ക് സാധിക്കില്ല.ഭയമല്ല ജാഗ്രതയാണ് വേണ്ടത്.

ഉണ്ണികൃഷ്ണൻ ടി
1 ജി .എൽ .പി .എസ് തുയ്യം
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ