ഊർജ്ജ സംരക്ഷണ ക്ലാസ്

      കിടങ്ങൂർ സെന്റ് മേരീസ് സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട 60 കുട്ടികൾക്ക്   എനർജി ക്ലബിന്റെ ആഭിമുഖ്യത്തിൽ   ഊർജ്ജ സംരക്ഷണ  ക്ലാസ് എടുത്തു. എനർജി മാനേജ് മെന്റ് സെന്റർ വനിതകൾക്കായി നടത്തിയ  ഊർജ്ജ സംരക്ഷണ മൽസരത്തിൽ ഏറ്രവും കൂടുതൽ ഊർജ്ജം ലാഭിച്ച് ഒന്നാം സ്ഥാനം നേടിയ ശ്രീമതി റൂബി തോമസ ആണ് ക്ലാസ് നയിച്ചത്. വീടുകളിലെയും സ്ഥാപനങ്ങളിലെയും വൈദ്യുതി എങ്ങനെ ലാഭിക്കാമെന്നും ജലം പാഴാക്കാതെ പരമാവധി പ്രയോജനപ്പെടുത്തി  ഊർജ്ജ സംരക്ഷണത്തിൽ എങ്ങനെ  പങ്കാളികൾ ആകണമെന്ന് കുട്ടികൾക്ക് ഉദാഹരണസഹിതം പരഞ്ഞുകൊടുത്തു.ഹെഡ്മാസ്റ്റർ P A BABU സ്വാഗതവും എനർജി ക്ലബ് കോർഡിനേറ്റർ ശ്രീമതി ലിമ മാത്യു നേതൃത്വവും നൽകി.
          
ശ്രീമതി റൂബി തോമസ് അധ്യാപകർക്ക് ക്ലാസ് എടുക്കുന്നു
ശ്രീമതി റൂബി തോമസി കുട്ടികൾക്ക് ക്ലാസ് എടുക്കുന്നു
ലിമറ്റീച്ചറിന്റെ ക്ലാസ്


"https://schoolwiki.in/index.php?title=ഊർജ്ജസംരക്ഷണ_ക്ലാസ്&oldid=402729" എന്ന താളിൽനിന്ന് ശേഖരിച്ചത്