സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
കുര്യനാട്
       പ്രകൃതിസൗന്ദര്യം കൊണ്ടും ഗ്രാമീണ തനിമകൊണ്ടും ഏറെ ആകർഷണീയമാണ് കുര്യനാട് എന്ന കൊച്ചു ഗ്രമം. കൃഷിയാണ് ഇവിടെ മിക്കവാറും ആളുകളുടേയും വരുമാനമാർഗം. വിവിധ മതങ്ങളിൽ വിശ്വസിക്കുന്ന സാധാരണക്കാരായ ഈ ആളുകൾ ഐക്കത്തോടെയും സമാധാനത്തോടെയും ഇവിടെ ജീവിക്കുന്നു. ദേവാലയവും ക്ഷേത്രവും സ്കൂളുകളും മറ്റും ഈ ദേശത്തിന് സ്വന്തമായുണ്ട്. വിദ്യാഭ്യാസ മേഘലയിൽ ഏറെ അറിയപ്പെടുന്ന നാടണ് ഇത്. 
ഒരു ഹയർസെക്കന്ററി സ്കൂളും രണ്ട് ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഒരു ഗവൺമെന്റ് എൽ.പി. സ്കൂളും ഈ ഗ്രമത്തിന്റെ സംഭാവനകളാണ്. പൊതു പരീക്ഷകളിൽ ഉന്നത വിജയ ശതമാനവുമായി കുര്യനാട് സെന്റ് ആൻസ് ഇതിനകം പൊതുശ്രദ്ധ ആകർഷിച്ചു. പുഴകളും അരുവികളും കൃഷിതോട്ടങ്ങളും റബർ മരങ്ങളും കല്പവൃക്ഷങ്ങളും നിറഞ്ഞ ഈ നാട് പ്രകൃതിരെമണീയമാണ്.


കോട്ടയം ജില്ലയിൽ കോഴായ്ക്കും മോനിപ്പള്ളിയ്ക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ചെറിയ ഒരു ഗ്രാമമാണ് കുത്യനാട്. ചെറിയ നാടായതിനാൽ ആദ്യ കാലങ്ങളിൽ ഇത് കുറിയ നാട് എന്നറിയപ്പെട്ടു. പിന്നീട് ഈ പേര് ചെറുതായി കുര്യനാട് എന്നായി. ധാരാളം കുര്യൻമാർ ഈ നാട്ടിൽ താമസിച്ചിരുന്നത് ഈ പേര് ലഭിക്കാൻ കാരണമായി എന്നും പറയപ്പെടുന്നു.