എൽ. എം.എൽ. പി. എസ്സ്. മേൽ പൊരുന്തമൺ/അക്ഷരവൃക്ഷം/ഇഴയുന്ന കൂട്ടുകാർ:-
ഇഴയുന്ന കൂട്ടുകാർ:-
ഇഴയുന്ന കൂട്ടുകാർ എന്ന ഈ പുസ്തകം എഴുതിയത് ഉണ്ണിക്കൃഷ്ണൻ P.K ആണ്. പ്രകൃതി നിരീക്ഷണം എന്ന വിജ്ഞാനപ്രദമായ വിനോദം കുട്ടികൾക്കിടയിലും മുതിർന്നവർക്കിടയിലും വളർത്തിയെടുക്കുന്നതിനുള്ള ഒരു പ്രോത്സാഹനമാണ് ഈ പുസ്തകം.കുട്ടികളിലും മുതിർന്നവരിലും ജീവജാലങ്ങളോടുള്ള സ്നേഹവും അവയെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആഗ്രഹവും വളർത്താനുള്ള ഒരു സംഭാവന കൂടിയാണ് ഇത്. യുറീക്ക വിജ്ക്കാനോത്സവത്തിൽ എനിക്ക് സമ്മാനമായി കിട്ടിയ ഈ പുസ്തകം ഈ അവധിക്കാലത്താണ് ഞാൻ വായിച്ചത്.ഈ പുസ്തകം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. പാമ്പുകളെന്ന് കേട്ടാൽ ഭയമായിരുന്ന എനിക്ക് ഈ പുസ്തകം വായിച്ച് കഴിഞ്ഞപ്പോൾ അവയും നമ്മളെ പോലെ തന്നെ ഈ പ്രകൃതിയിലെ അംഗമാണെന്നും പ്രകൃതിയെ നിലനിർത്തുന്നതിൽ അവയ്ക്കും നല്ല ഒരു പങ്കുമുണ്ടെന്ന കാര്യം മനസ്സിലായി. ഈ പുസ്തകം എഴുതിയ P.K ഉണ്ണിക്കൃഷ്ണൻ പാമ്പുകളെ നിരീക്ഷിച്ചും വളർത്തിയും നല്ല അനുഭവജ്ഞാനം നേടിയിട്ടുള്ള വ്യക്തിയാണെന്ന് ഇത് വായിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായി. കേരളത്തിൽ സാധാരണയായി കാണുന്ന പാമ്പുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. പാമ്പുകളുടെ മുഖ്യ പ്രതിരോധ അവയവം വിഷപ്പല്ലുകളാണ്.ഇത് ശത്രുക്കളെ നേരിടാൻ മാത്രമല്ല അവയുടെ ആഹാരസമ്പാദനത്തിനും കൂടിയുള്ളതാണ് എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.കുരുടി, പെരുമ്പാമ്പ്, വെള്ളിവരയൻ, ചുരുട്ട, നീർക്കോലി, ചേര, പച്ചില പാമ്പ്, മൂർഖൻ, അണലി ,രാജവെമ്പാല,മണ്ണൂലി, പുൽപ്പാമ്പ്, വെള്ളിക്കെട്ടൻ തുടങ്ങി സാധാരണയായി കാണുന്ന പാമ്പുകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഇതിലുണ്ട്.ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പച്ചില പാമ്പിനെക്കുറിച്ചുള്ള വിവരണമാണ്. പച്ചിലപ്പാമ്പിനെ ഒരു 'പച്ച ചാട്ടവാർ പോലെ' എന്നാണ് ഇതിൽ വിശേഷിപ്പിച്ചിരിക്കുന്നത്. അത് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.ഈ പുസ്തകത്തിൽ പാമ്പുകളുടെ പേര്, ശാസ്ത്രനാമം, കുടുംബം, ഇംഗ്ലീഷ് പേര്, തിരിച്ചറിയാനുള്ള അടയാളങ്ങൾ, വിഷം ഉണ്ടോ, ഇല്ലയോ, എവിടെയൊക്കെ കാണും, പ്രത്യുല്പാദന രീതി, ആഹാരം, സ്വഭാവം, ഇര തേടുന്ന സമയം, നിലനില്പ് തുടങ്ങിയ വിവരങ്ങൾ ഉണ്ട്. നമുക്ക് ചുറ്റുമുള്ള ജൈവ വൈവിധ്യത്തിൻ്റെ ഘടകങ്ങളായി പാമ്പുകളെ കാണാനും വരുന്ന തലമുറയിൽ പാമ്പുകളെ സ്നേഹിക്കുകയും അറിയുകയും ചെയ്യുന്നവരെ വാർത്തെടുക്കാനും ഈ പുസ്തകം സഹായിക്കും.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം