പ്രളയത്തിന്റെ പ്രഹരം അനുഭവിക്കുന്ന നിമിഷങ്ങളിലും ഭാരതത്തിന്റെ 71ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പൊലിമ ഒട്ടും കുറയ്ക്കാതെ വ്യത്യസ്തങ്ങളായ പരിപാടികൾ അവതരിപ്പിച്ച് സ്കൗട്ട് &ഗൈഡ്സ് യൂണിറ്റ്.രാവിലെ 8.30 ന് സ്കൂൾ പ്രിൻസിപ്പൽ ജലീൽ സർ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിനസന്ദേശവും ദേശഭക്തിഗാനാലാപനവും നടത്തി.സ്കൂൾ ഓഡിറ്റോറിയത്തിൽ എയ്റോബിക്സ്, നൃത്ത-സംഗീത ശില്പം തുടങ്ങിയവ നടന്നു.


ഗാന്ധി ജയന്തി ദിനത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ചു കൊണ്ട് ചെട്ടിയാം കിണർ ഗവ: ഹൈസ്കൂൾ ,ജൂനിയർ റെഡ്ക്രോസിന്റെ ആഭിമുഖ്യത്തിൽ പുതുവത്സര ദിനം വരെ നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനി ന്റെ ഉദ്ഘാടനം പെരുമണ്ണ സൗത്ത് അംഗന വാടിക്ക് സമീപം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ.എ റസാഖ് ഉദ്ഘാടനം ചെയ്തു. എക്സിബിഷൻ, വീഡിയോ പ്രദർശനം, ബോധവത്കരണം എന്നിവയും നടത്തി. പെരുമണ്ണ ക്ലാരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തന ങ്ങളുമായി ലഹരി വിരുദ്ധ ക്ല ബ് അംഗങ്ങൾ ക്യാമ്പയിനുകൾ സംഘടിപ്പിക്കും... ജൂനിയർ റെഡ്ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് ബോധവത്കരണം നടത്തി. ഗാലക്സി റ സീൽ, ഗാലക്സി അഷ്റഫ് എന്നിവർ ലഹരി വിരുദ്ധ ജാഥക്ക് നേതൃത്വം നൽകി. രാഗേഷ് .ആർ .നായർ, രഞ്ജിഷ, ശി ജില എന്നിവർ സംബന്ധിച്ചു.*

"https://schoolwiki.in/index.php?title=INDEPENDENCE_DAY&oldid=575187" എന്ന താളിൽനിന്ന് ശേഖരിച്ചത്