മഞ്ഞായി ഉരുകി മറയട്ടെ മനസ്സിലെ
കാർമേഘങ്ങളിക്കുറിയെങ്കിലും.......
മണ്ണിൽ ഉതിർന്നു വീഴട്ടെ
സ്നേഹത്തിൻ സംഗമഗാനങ്ങളിക്കുറി.......
പുഴകളായ് ഒഴുകട്ടെ സ്നേഹം
ഒഴുകി നിറയട്ടെ നദിയോരമിക്കുറി........
കാറ്റായി വീശട്ടെ മാനവഹൃദയങ്ങളിൽ
സത്യത്തിൻ സാരമാം ഗീതം.......
നിറയട്ടെ തീയായിട്ടുയരട്ടെ ഇനിയിവിടെ
അടിമത്തവിരുദ്ധമാം ചിന്ത.........
മഴയായി പെയ്യട്ടെ പെയ്തുതോരട്ടെ
സങ്കടമേഘങ്ങളിക്കുറി........
ആർത്തലച്ചുയരട്ടെ നേരിന്റെ സ്നേഹ-
സുതാര്യമാം ചിത്രം!......
അക്രമചിന്തകൾ വിദ്വേഷ ചിന്തകൾ
നന്മകളായി മാറട്ടെ .......
പൂക്കട്ടെ കനൽവഴികളിൽ
ഒരുകുറി വസന്തം!!!!!!.