സെന്റ് ജോർജ്ജ് എൽ പി എസ് എലിവാലി/അക്ഷരവൃക്ഷം/എന്റെ രോദനം

എന്റെ രോദനം

പെട്ടെന്നൊരു ദിനമീ വാർത്ത വന്നു.
കൊറോണയെന്നൊരു വൈറസ് രോഗം.
പടർന്നു പടർന്നു വരുന്നുണ്ടേ. പുറത്തിറങ്ങരുത് വീട്ടിലിരിക്ക്
രോഗം വന്നാലപകടമാണേ.
എന്താണി തെന്നൊരു ചോദ്യ മുയർന്നു
അച്ഛനു മമ്മയുമുത്തരമേകി.
പൊട്ടിക്കരഞ്ഞു ഞാൻ ടീച്ചറെ വിളിച്ചു.
നാളെ നമ്മുടെ വാർഷികമല്ലേ.
പാട്ടിനൊരുങ്ങി, ഡാൻസിനൊരുങ്ങി,
കോമഡിസ്കിറ്റിനുമൊരുങ്ങിയല്ലോ.
സ്റ്റേജിൽ കയറാൻ ആടാൻ പാടാൻ
മനസ്സുകൊതിച്ചു കൊതിച്ചു നിന്നു.
സ്വപ്നം കണ്ടു ആട്ടം പാട്ടും.
കൊറോണ വന്നു തട്ടിയുടച്ചു.
സ്വപ്നങ്ങളെല്ലാം തട്ടിയുടച്ചു.
വാർഷികമില്ല, സമ്മാനമില്ല
പഠിത്തമില്ല പരീക്ഷയുമില്ല.
ഇനി ഞാനെനെന്നെൻ സ്കൂളിൽ പോകും.
 സ്കൂളേ എന്നുടെ പുന്നാര മുത്തേ.
എന്നുടെ സ്കൂൾ എന്മനസ്സിലുണ്ടേ,
എന്നും ഞാനെൻ സ്കൂളിൽ
ചെന്നെൻ ബഞ്ചിലിരിക്കും സന്തോഷിക്കും....

അശ്വിത് ശരത്
4 A സെന്റ് ജോർജ്ജ് എൽ പി എസ് എലിവാലി
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത