അമൃത വി.എച്ച്.എസ്.എസ്.കോന്നി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം
ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതിദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.  ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്‌സൈഡ്, മിഥേയ്ൻ, നൈട്രസ്സ് ഓക്‌സൈഡ് ,ക്ലോറോ ഫ്ലൂറോ കാർബണുകൾ  എന്നീ വാതകങ്ങളുടെ അളവ് കൂടികൊണ്ട്ഇരിക്കുന്നു. ഇവാ ഓസോൺ പാളികളുടെ തകർച്ചയ്ക്ക് കാരണമാകുകയും തൻമൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.    മരങ്ങളും കാടുകളും സംരക്ഷിക്കുക വനപ്രദേശങ്ങൾ വിസ്‌തൃതമാക്കാൻ ശ്രമിക്കുക അതുവഴി ആഗോള പരിസ്ഥിതിക സന്തുലനവും കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. 'കാർബൺ ന്യൂട്രാലിറ്റി ' കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാകുന്ന ഗ്രീൻ ഹൗസ്  വാതകങ്ങൾ പരമാവധി കുറക്കാനുള്ള ശേഷി കൈവരിക്കുകയാണ് ഉദ്ദേശം        
ഹൃത്വിക് ഹരി
10 C അമൃത വി.എച്ച്.എസ്.എസ്.കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം