നിപ്പയും പ്രളയവും ഓഖിയും പോലുള്ള
മഹാമാരികൾ വന്ന കൊച്ചു നാട്
എല്ലാം ചെറുത്ത് മുന്നോട്ടു നീങ്ങി
ആ കൊച്ചു നാട് എൻ കേരള നാട്
ഒരു ടീച്ചറമ്മയും ആരോഗ്യപ്രവർത്തകരും
കാവൽ നിൽക്കുന്നയെൻ കേരളനാട്ടിൽ
എങ്ങനെയോ വന്നുചേർന്നു വീണ്ടുമൊരു
മാരി...................... അത് ഒരു ദുരന്ത മാരി
ലോകം അതിന് പേരുനൽകി...
കൊറോണ അഥവാ കോവിഡ് 19
ലക്ഷ്യത്തിലെത്താൻ കുതിക്കുന്നു മരണം
മരിച്ചവരെക്കാൾ കൂടുന്നു രോഗികൾ
നിരീക്ഷണത്തിലുമുണ്ടതിലേറെ പേർ
എങ്കിലും നമ്മൾ തോൽപ്പിക്കും
കോറോണയെ.................................
വീട്ടിലിരുന്നും അകലം പാലിച്ചും
കൈകൾ കഴുകിയും തോൽപ്പിച്ചീടും
നമ്മൾ കൈകൾ കഴുകി തോൽച്ചീടും...