W:history

Schoolwiki സംരംഭത്തിൽ നിന്ന്

ഗവൺമെന്റ് എൽ പി സ്കൂൾ ,മയീച്ച

1935ൽ സ്ഥാപിതമായ മയ്യിച്ച ഗവൺമെന്റ് എൽ പി സ്കൂൾ.ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡായ മയീച്ചയിലേയും സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിവരുന്ന പൊതു വിദ്യാലയമാണ്. ചെറുവത്തൂർ സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ. സ്കൂളിൽ നിരവധി മികച്ച പ്രവർത്തനങ്ങൾ നടന്നു വരുന്നു . ലൈബ്രറി വികസനം ,ലാബുകളുടെ വികസനം ,സ്മാർട്ട് ക്ലാസ് റൂം ബിഗ് പിക്ചർ,മോഡൽ പ്രീ പ്രൈമറി ,ടോയ്‌ലറ്റ് ,വാട്ടർ പ്യൂരിഫയർ സംവിധാനമുള്ള കുടിവെള്ള പദ്ധതി തുടങ്ങിയവ എസ് എസ് എ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയിട്ടുണ്ട് . കമ്പ്യൂട്ടർ പഠനം കാര്യക്ഷമമായി നടന്നുവരുന്നു .2004ൽ നാൽപ്പതോളം കുട്ടികളുണ്ടായിരുന്ന സ്കൂളിൽ ഇപ്പോൾ 63 കുട്ടികൾ പഠിക്കുന്നു .

                                  സ്കൂളിലെ  മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകിവരുന്നു. രണ്ടാം ടെം മുതൽ കുട്ടികൾക്ക് യോഗ പരിശീലനവും നൽകുന്നു.


"https://schoolwiki.in/index.php?title=W:history&oldid=404234" എന്ന താളിൽനിന്ന് ശേഖരിച്ചത്