അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

എല്ലാ ജീവജാലങ്ങളും അതിജീവനത്തിനു വേണ്ടി പരിസ്ഥിതിയെ ആശ്രയിക്കുന്നു. അതുകൊണ്ടുതന്നെ പരിസ്ഥിതി ഗൗരവമേറിയ ഒന്നാണ്. മറ്റ് ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ നിലനിൽപ്പ് പരിസ്ഥിതിക്ക് ഒരു ഭാരമായി ഭവിക്കുന്നു.

മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ച് അതിനെ ചൂഷണം ചെയ്ത് ജീവിക്കുന്നു. പക്ഷേ തിരിച്ച് ഒന്നും നൽകുന്നില്ല. കഴിഞ്ഞ രണ്ട് നൂറ്റാണ്ടു കാലത്തിനിടയ്ക്ക് മനുഷ്യൻ പല മേഖലകളിലും വളരെ വലിയ പുരോഗതി നേടിയിട്ടുണ്ട്. പക്ഷേ ഇതെല്ലാം പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് നേടിയിട്ടുള്ള താണ്. മനുഷ്യന്റെ ചൂഷണം പ്രകൃതിയെ പരിഹരിക്കാനാവാത്ത രീതിയിൽ നശിപ്പിക്കുന്നു.

പരിസ്ഥിതിയുടെ സ്വഭാവത്തെക്കുറിച്ച് മനുഷ്യന് ഇന്നും ശരിയായ അറിവില്ല. പ്രകൃതിയുമായി നിലനിർത്തേണ്ട ബന്ധത്തെക്കുറിച്ച് അവയിൽ നിന്നും വലിയ ധാരണയില്ല. മനുഷ്യ പുരോഗതിയെ തടസ്സപ്പെടുത്തുന്ന രീതിയിൽ പ്രകൃതി സംരക്ഷണം ആവശ്യമില്ല എന്നാണ് ചിലർ വാദിക്കുന്നത്. ഈ തോതിലുള്ള ചൂഷണം പരിസ്ഥിതിക്ക് ഹാനികരമാണെന്ന് ചിന്തിക്കുന്നത് യുക്തിസഹമാണ്

മനുഷ്യൻ ഒരു നിയന്ത്രണവും ഉപയോഗവും ഇല്ലാതെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ ഈ സുന്ദരമായ ഭൂമിയെ ഒരു മരുപ്രദേശം ആക്കി മാറ്റും. വരും തലമുറയോട് നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണ്.

പരിസ്ഥിതിയെ നശിപ്പിക്കുന്നതു മൂലം നമുക്ക് തിരിച്ചടികൾ ഉണ്ടായിക്കൊണ്ടിരിക്കു ന്നു. ഇതിന് ഉദാഹരണമാണ് ഓഖി, പ്രളയം, സുനാമി. അധികാരത്തിനും സമ്പത്ത് സമൃദ്ധിക്കും വേണ്ടി ഭ്രാന്തമായ പാച്ചിലിനിടയിൽ പരിസ്ഥിതി പരിമിതമാണെന്ന് മനുഷ്യൻ തിരിച്ചറിയണം. ഇന്നത്തെ പ്രവണത തുടരാൻ അനുവദിച്ചാൽ ഭൂമിയിൽ ജീവന്റെ ഭാവി അപകടത്തിലാകും. പരിസ്ഥിതി കാത്തു സൂക്ഷിച്ച് പരിസ്ഥിതിയും മനുഷ്യനും തമ്മിൽ മാതൃ-ശിശു ബന്ധം നിലനിർത്താൻ നമുക്ക് ഒരുമിച്ച് നിന്ന് കൈ കോർക്കാം.

സാന്ത്വന സുനിൽ
9 A അൽ-ഉദ്മാൻ_ഇ.എം.എച്ച്.എസ്.എസ്._കഴക്കൂട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം