വിദ്യാലയം എന്റെ വിദ്യാലയം
വിദ്യകൾ പറയുന്ന വിദ്യാലയം
വിദ്യാലയത്തിൽ കളിച്ചും ചിരിച്ചും
സൗഹൃദങ്ങൾ പങ്കിട്ട കാലം
ആ കാലം എല്ലാം ഓർമ്മയായി
ഓരോ നിമിഷവും ഓർമ്മയായി
ഓരോ നിമിഷവും വിലയുള്ളതാണെന്ന്
ഓർക്കുവാൻ കഴിയാതിരുന്ന കാലം
പഠനത്തിലെ പടവുകളിൽ
കൈ പിടിച്ചേറ്റിയ അധ്യാപകരും
കൂടെയുണ്ടാരുന്ന കൂട്ടുകാരും
സ്നേഹ-വാത്സല്യം ചൊരിഞ്ഞ കാലം
വിദ്യാലയം എന്റെ വിദ്യാലയം
വിദ്യകൾ പറയുന്ന വിദ്യാലയം