കൈ കഴുകാം കൈ കഴുകാം
നമ്മൾക്കെന്നും കൈ കഴുകാം
നാടിൻ ദുരിതം മാറ്റീടാം
കൊറോണയെ......തുരത്തീടാം
സോപ്പും മാസ്ക്കും ഉപയോഗിക്കാം
രോഗാണുവിനെ ഓടിക്കാം
നാടും വീടും പരിസരവും
വൃത്തിയായി സൂക്ഷിക്കാം
ആരും പുറത്തിറങ്ങല്ലേ
വീട്ടിൽ തന്നെയിരുന്നീടാം
പേടിക്കേണ്ട പേടിക്കേണ്ട
ജാഗ്രതയാണിന്നാവശ്യം
ഇത്തിരി അകലം പാലിക്കൂ
നാടിൻ പുഞ്ചിരി നിലനിർത്തൂ
നന്മ നിറഞ്ഞൊരു നമ്മുടെ നാടിൻ
പുഞ്ചിരി തിരികെ കൊണ്ടുവരാം