ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


എസ്.എൻ.വി.എച്ച്.എസ്.പനയറ/അക്ഷരവൃക്ഷം/ കൊറൊണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറൊണ

രാവിലതെത ചായ കഴിഞ്ഞ്
ടി.വി കണ്ടിരിക്കുബോൾ
അച്ഛൻ ഉറക്കം
തൂങ്ങാറുണ്ടെന്നും....

അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂടു ചായ കൊടുക്കുമെന്നും..

ഉച്ചയൂണു കഴിഞ്ഞ്
രണ്ടു പേരും ഒന്ന് മയങുമെന്നും

പറമ്പിൽ തൊട്ടാവാടിപ്പൂക്കൾ ഉണ്ട് എന്നും....

വൈകുന്നേരം
മുറ്റത്തെ മാവിൻ തണൽ
സിറ്റ് ഔട്ടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും..

അഞ്ചു മണിയുടെ വെയിൽ
ഊണു മേശപ്പുറത്ത്
വിരിയിടുമെന്നും........


ഇന്നലെ വന്ന കൊറൊണ യാ കാട്ടി തന്നത്.....
 

ശലോമി എസ് എസ്
XII കോമേഴ്‌സ് എസ്.എൻ.വി.എച്ച്.എസ്.പനയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത