ഉള്ളടക്കത്തിലേക്ക് പോവുക

എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടികളും കൃഷിയും:
ഫയൽ ബോർഡ് നിർമ്മിച്ചു നൽകി വിദ്യാർത്ഥികൾ
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് , ചെറിയ മക്കൾക്ക് ക്യാമറ പരിശീലനം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് , ചെറിയ മക്കൾക്ക് ക്യാമറ പരിശീലനം

"ലേൺ വെൽ ഹബ് "    ലോഗോ പ്രകാശനം

കോട്ടക്കൽ: നഗരസഭയും  കോട്ടൂർ എ.കെ.എം ഹയർ സെൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന "ലേൺ വെൽ ഹബ് " പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.നഗരസഭ  ചെയർപേഴ്സൺ ഡോ.കെ ഹനീഷയും വൈസ് ചെയർമാൻ സി മുഹമ്മദാലിയും ചേർന്ന് പ്രകാശനം നിർവഹിച്ചു. മത്സര പരീക്ഷകൾക്ക് തയ്യാറാകുന്ന ഉദ്യോഗാർത്ഥികൾക്ക് പഠിക്കാനുള്ള സൗകര്യവും, ചർച്ച ചെയ്യാനും, പുസ്തകങ്ങൾ റഫറൻസ് ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചർ, ആരോഗ്യം സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൻ മറിയാമു, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ആലമ്പാട്ടിൽ റസാഖ്, പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി.ടി അബ്ദു, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൻ നുസൈബ അൻവർ, ടി.പി കബീർ, കെ.പി ഗോപിനാഥൻ,എൻ.എസ്.എസ് കോർഡിനേറ്റർ ബിസി ജിസ്മിത്ത് എന്നിവർ  പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് , ചെറിയ മക്കൾക്ക് ക്യാമറ പരിശീലനം
"ലേൺ വെൽ ഹബ് "    ലോഗോ പ്രകാശനം
കോട്ടൂർ ലിറ്ററേച്ചർ ഫെസ്റ്റിന് തുടക്കമായി.
കഥകൾ പിറക്കുന്നു ഇംഗ്ലീഷിൽ.
ജ്വാല സപ്തദിന സഹാവാസക്യാമ്പിന് തുടക്കം

കോട്ടൂർ ലിറ്ററേച്ചർ ഫെസ്റ്റിന് തുടക്കമായി.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് , ചെറിയ മക്കൾക്ക് ക്യാമറ പരിശീലനം

കോട്ടക്കൽ:പുതു തലമുറയിലേക്ക് സാഹിത്യത്തിന്റെ അനുഭവമൂല്യം എത്തിക്കുന്നതിൻ്റെ ഭാഗമായി കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടൂർ ലിറ്ററേച്ചർ ഫെസ്റ്റിന് (കെ.എൽ. എഫ് ) തുടക്കമായി.

എഴുത്തുകാരനും

കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ അലി കടവണ്ടി അധ്യക്ഷത വഹിച്ചു.

15,16,17,18 തിയതികളായി നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിൽ സാഹിത്യ സായാഹ്നത്തിൽ ആയുർവേദത്തിലെ രസതന്ത്രം -ഡോ: മുരളി,ഗിരിജ. ഗ്രന്ഥാലോകവും നാടകവും -പത്മനാഭൻ മാഷ്, കോട്ടക്കൽ മുരളി', പെണ്ണരങ്ങ്-അഥീന മഹിൻ, രമ പരപ്പിൽ കുട്ടികളുമായി സംവദിക്കും. കുട്ടികളിൽ സാഹിത്യാഭിരുചി വർദ്ധിപ്പിക്കുവാനയി പുസ്തകോത്സവും, കഥപറച്ചിൽ, ശിൽപശാലകൾ, തുടങ്ങി വിവിധ സെക്ഷനുകളും ഒരുക്കിയിട്ടുണ്ട്. രക്ഷിതാകൾക്കായി തൽസമയ രചനാ മത്സരങ്ങളും നടക്കും. ചടങ്ങിൽ സ്കൂൾ മാനേജർ കെ.ഇബ്രാഹിം ഹാജി, പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ, ഡെപ്യൂടി എച്ച്.എം കെ സുധ, എൻ വിനീത, സ്റ്റാഫ് സെക്രട്ടറി കെ ജൗഹർ, പ്രദീപ് വാഴങ്കര, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജിനോയ് മാത്യു,,പി.എം സുഭദ്ര എന്നിവർ സംബന്ധിച്ചു.വി റൈഹാനത്ത്, യു വാണി, എം.പി ദേവി. എൻ,എസ്,എസ് വളണ്ടിയർമാർ നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് , ചെറിയ മക്കൾക്ക് ക്യാമറ പരിശീലനം


ജ്വാല സപ്തദിന സഹാവാസക്യാമ്പിന് തുടക്കം

ഒതുക്കുങ്ങൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെ ജ്വാല സപ്തദിന സഹാവാസ ക്യാമ്പിന് പടിഞ്ഞാറേക്കര

എ.എം.എൽ.പി. സ്കൂളിൽ തുടക്കമായി.

ജോയിൻ ഡയറക്ടർ അക്കാഡമിക്,

എൻ.എസ്.എസ് ഹയർ സെക്കൻഡറി കോർഡിനേറ്റർ ഡോ: ഷാഹിദ എസ് സന്ദർശിച്ചു. ക്യാമ്പ് പ്രവർത്തനത്തിൻ്റെ ഭാഗമായി ഹരിത സമൃദ്ധി പദ്ധതിയിൽ കുട്ടികൾ നിർമിച്ച അടുക്കളത്തോട്ടം, ഗ്രമകർഷകൻ രവി ഒതുക്കുങ്ങൽ വിശദീകരിച്ചു.വി സേലൂട്ട് യു പദ്ധതിയുടെ ഭാഗമായ് പ്രധാനഅധ്യാപകൻ സത്യനാഥനെ അധ്യാപക ശ്രേഷ്ഠ പുരസ്ക്കാരം നൽകി ആഭരിച്ചു. സുകൃത കേരളം, കൂട്ടുകൂടി നാടു കാക്കാം, സ്നേഹ സന്ദർശനം, ഹരിത സമൃദ്ധി, പുസ്തക പയറ്റ്  തുടങ്ങി കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ സർവ്വതോത്മുഖമായ പുരോഗതിയും വ്യക്തിത്വം വികസനവുമാണ് ക്യാമ്പിന്റെ ലക്ഷ്യം.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് , ചെറിയ മക്കൾക്ക് ക്യാമറ പരിശീലനം

മലപ്പുറം വെസ്റ്റ്, കോട്ടക്കൽ ക്ലസ്റ്ററിലെ എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂരിൻ്റെ സപ്തദിന ക്യാമ്പായ ജ്വാല ജില്ലാ കൺവീണർ പി ടി  രാജ്മോഹൻ ,ക്ലസ്റ്റർ കൺവിണർ സെക്കിന മോയൻ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തിയത്. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ബി സി ജിസ്മിത്ത് കേഡറ്റുകളായമുഹമ്മദ് ഷമ്മാസ്, കെ നിദ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.


കഥകൾ പിറക്കുന്നു ഇംഗ്ലീഷിൽ.

കോട്ടൂർ. കൗമാര മനസ്സിെന്റ പ്രക്ഷുബതയും  വൈകാരിക ഭാവങ്ങളും, വ്യഥയും,പ്രണയവും നഷ്ട പ്പെടലും എല്ലാം കഥകളിൽ നിറച്ച് ഇo ഗ്ലീഷ് സാഹിതJ ലോകത്തേക്ക്  മലപ്പുറത്ത് നിന്ന് ഒരു എഴുത്തുകാരി. കോട്ടക്കൽ കോട്ടൂർ എ.കെ.എം. ഹയർ സെക്കണ്ടറി സ്കൂൾ പ് സ്ടു സയൻസ് വിദ്യാർഥിനി  റെന മറിയo ആണ്  അന്യതാ ബോധവും  ചാഞ്ചാടുന്ന കൗമാര സ്വപ്നങ്ങളും തികഞ്ഞ  ആശയക്കുഴപ്പങ്ങളും പ്രമേയമായി വരുന്ന എട്ട് ഇംഗ്ലീഷ് കഥകൾ പുറത്തിറക്കുന്നത്. വാക്ക് ഇന്റു  സോൾ എന്നാണ് സമാഹാരത്തിന് പേരിട്ടിരിക്കുന്നത്. കൗമാര മനസ്സിന്റെ തമോഗർത്തങ്ങളിലേക്ക് അരിച്ചിറങ്ങുന്ന അരണ്ട വെളിച്ചത്തിലൂടെ നമുക്ക് കാണാനാവുക നമ്മുടെ തന്നെ പ്രതിരൂപങ്ങൾ തന്നെയാവാമെന്ന് കവർ പേജ്  പ്രകാശനം നിർവഹിച്ചു കൊണ്ട് പി.എസ്.എം.ഒ. കോളേജ് റിസർച്ച് സ്കോളർ ഫാത്തിമ  ഹിബ പറഞ്ഞു. പ്രായത്തിലും കവിഞ്ഞ അനുഭവതലങ്ങളാണ് കഥകളുടെ കാതൽ എന്നു പ്രഭാഷക അഭിപ്രായപ്പെട്ടു. കഥകൾ ഏപ്രിൽ അവസാന വാരം പുസ്തക രൂപത്തിൽ  പുറത്തിറങ്ങുമെന്ന് എഡിറ്റിംഗ് ജോലികൾ നിർവഹിക്കുന്ന പ്ലസ്ടു വിഭാഗം ഇംഗ്ലീഷ് അധ്യാപകൻ ഷെനക്കത്തലി നെല്ലിക്കൽ അറിയിച്ചു. കവർ പേജ്  പ്രകാശന ചടങ്ങിൽ സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി, പ്രിൻസിപ്പൽ അലി കട വണ്ടി,  എ ച്ച് എം. സൈബുന്നിസ, മുജീബ് റഹ്മാൻ, സനാഉള്ള, കെ., ധന്യ, കെ.ജിനോയ് മാത്യു എന്നിവർ സംബന്ധിച്ചു.

ഭിന്നശേഷി കുട്ടികളും ഉല്ലാസയാത്രകളും: പരിമിതികളില്ലാത്ത ലോകം


ഭിന്നശേഷി കുട്ടികളും ഉല്ലാസയാത്രകളും: പരിമിതികളില്ലാത്ത ലോകം

ഓരോ കുട്ടിക്കും ലോകം കാണാനും അനുഭവിക്കാനും അവകാശമുണ്ട്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു ഉല്ലാസയാത്ര എന്നത് കേവലം വിനോദം മാത്രമല്ല, മറിച്ച് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സാമൂഹിക ഇടപെടലുകൾ പഠിക്കാനുമുള്ള വലിയൊരു അവസരമാണ്.

1. ഉല്ലാസയാത്രകളുടെ പ്രാധാന്യം

  • മാനസിക ഉന്മേഷം: വീടിനും സ്കൂളിനും ഉള്ളിലെ പരിമിതികളിൽ നിന്ന് മാറി പ്രകൃതിയോട് ചേർന്ന് നിൽക്കുന്നത് അവർക്ക് വലിയ ആശ്വാസം നൽകുന്നു.
  • ആത്മവിശ്വാസം: യാത്രകളിലെ ചെറിയ തടസ്സങ്ങളെ അതിജീവിക്കുന്നത് വഴി "എനിക്കും സാധിക്കും" എന്ന ബോധം കുട്ടികളിൽ വളരുന്നു.
  • സാമൂഹികവൽക്കരണം: മറ്റുള്ളവരോട് ഇടപെടാനും സൗഹൃദങ്ങൾ സ്ഥാപിക്കാനും യാത്രകൾ സഹായിക്കുന്നു.
  • അറിവ് നേടുക: ചരിത്രസ്മാരകങ്ങളും പാർക്കുകളും നേരിട്ട് കാണുന്നത് പുസ്തകങ്ങളിലൂടെ പഠിക്കുന്നതിനേക്കാൾ വേഗത്തിൽ കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു.

2. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (Planning & Safety)

ഭിന്നശേഷിയുള്ള കുട്ടികളുമായി യാത്ര പോകുമ്പോൾ ചില പ്രത്യേക മുൻകരുതലുകൾ ആവശ്യമാണ്:

  • അനുകൂലമായ സ്ഥലങ്ങൾ (Barrier-free destinations): വീൽചെയർ സൗകര്യമുള്ള (Ramps), സുരക്ഷിതമായ ശൗചാലയങ്ങളുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കണം.
  • മെഡിക്കൽ സഹായം: കുട്ടികളുടെ കൃത്യമായ മരുന്നുകൾ, ഫസ്റ്റ് എയ്ഡ് കിറ്റ്, കുട്ടികളുടെ ശാരീരിക അവസ്ഥ അറിയാവുന്ന ഒരു മെഡിക്കൽ സഹായി എന്നിവ കൂടെയുണ്ടാകണം.
  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് , ചെറിയ മക്കൾക്ക് റോബോട്ടിക്‌സ് പരിശീലനം
    പരിശീലനം ലഭിച്ച വോളന്റിയർമാർ: ഓരോ കുട്ടിക്കും പ്രത്യേക ശ്രദ്ധ നൽകാൻ അധ്യാപകർക്ക് പുറമെ സന്നദ്ധപ്രവർത്തകരുടെ സഹായം ഉറപ്പാക്കണം.
  • മുൻകൂട്ടിയുള്ള അറിയിപ്പ്: സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഭിന്നശേഷി കുട്ടികൾ വരുന്ന വിവരം മുൻകൂട്ടി അറിയിക്കുന്നത് പ്രത്യേക പരിഗണന ലഭിക്കാൻ സഹായിക്കും.

3. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാറ്റങ്ങൾ

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് , ചെറിയ മക്കൾക്ക് റോബോട്ടിക്‌സ് പരിശീലനം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് , ചെറിയ മക്കൾക്ക് റോബോട്ടിക്‌സ് പരിശീലനം

ഇന്ന് പല ടൂറിസ്റ്റ് കേന്ദ്രങ്ങളും 'ഭിന്നശേഷി സൗഹൃദ' (Disabled Friendly) ആയി മാറിക്കൊണ്ടിരിക്കുന്നു. വികലാംഗർക്കായി പ്രത്യേകം തയ്യാറാക്കിയ പാതകൾ, പ്രത്യേക ഇരിപ്പിടങ്ങൾ എന്നിവ പലയിടത്തും ലഭ്യമാണ്.

4. രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും പങ്ക്

കുട്ടികളെ പുറംലോകത്ത് എത്തിക്കാൻ രക്ഷിതാക്കൾ മടി കാണിക്കരുത്. സമൂഹം അവരെ സഹതാപത്തോടെ നോക്കുന്നതിന് പകരം തുല്യ പരിഗണനയോടെയും സ്നേഹത്തോടെയും സ്വീകരിക്കാൻ തയ്യാറാകണം.


ഉപസംഹാരം: ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ വിനോദങ്ങൾക്കുള്ള തടസ്സമാകരുത്. ഭിന്നശേഷിയുള്ള കുട്ടികൾക്ക് യാത്രകൾ ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ നാം ഒരു ഉൾക്കൊള്ളൽ സമൂഹം (Inclusive Society) കെട്ടിപ്പടുക്കുകയാണ് ചെയ്യുന്നത്. അവരുടെ കണ്ണുകളിലെ തിളക്കമാണ് ഓരോ യാത്രയുടെയും യഥാർത്ഥ വിജയം.