എൽ എം എസ്സ് എൽ പി എസ്സ് കാക്കറവിള/അക്ഷരവൃക്ഷം/ രോഗം നൽകിയ പാഠം

രോഗം നൽകിയ പാഠം

ഒരിക്കൽ ഒരു ഗ്രാമത്തിൽ കുസൃതിക്കാരനായ ഒരു കുട്ടി ജീവിച്ചിരുന്നു. അവന്റെ പേരായിരുന്നു ടോമി .പഠനത്തിൽ മിടുക്കനല്ലാതിരുന്ന അവൻ, മറ്റ കുട്ടികളെ കളിയാക്കുക, ഉപദ്രവിക്കുക, മുള്ളവരുടെ സാധനങ്ങൾ നശിപ്പിക്കുക തുടങ്ങിയവയാണ് അവന്റെ പ്രധാന വിനോദം. മാതാപിതാക്കളും മുതിർന്നവരും പറയുന്നത് അവൻ അനുസരിക്കാറേയില്ല. കൊറോണ കലമായിരുന്നതിനാൽ പുറത്തിറങ്ങരുത് എന്ന നിർദ്ദേശവും അവൻ അവഗണിച്ചു.പെട്ടെന്ന് ഒരു ദിവസം അവന് പനി വന്നു.ശക്തമായ പനി.അമ്മ അവനെ ആശുപത്രിയിലാക്കി ."നിങ്ങളുടെ കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്, ഇനി ദൈവത്തിന് മാത്രമേ അവനെ രക്ഷിക്കാൻ കഴിയൂ". ഡോക്ടർ പറഞ്ഞു. അതു കേട്ട അമ്മ പൊട്ടിക്കരഞ്ഞു. ആ നിമിഷം അവർ ദൈവത്തോട് അവന്റെ ജീവനു വേണ്ടി അപേക്ഷിക്കാൻ തുടങ്ങി. രോഗത്തിന്റെ തീവ്രത കുറയാൻ തുടങ്ങിയ അവന് ദൈവത്തിന്റെ ശക്തിയെക്കുറിച്ച് മനസ്സിലായി. മറ്റുള്ളവക്ക് ഉരു ഉപദ്രവവും ഉണ്ടാകാതെ ജീവിക്കാമെന്ന് അവൻ തീരുമാനിച്ചു. മാതാപിതാക്കളെ അനുസരിച്ച് ജീവിച്ച അവൻ മിടുക്കനായി

ആൻ മേരി
രണ്ട് എ എൽ എം എസ് എൽ പി എസ് കാക്കറവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ