ജി.എച്.എസ്.എസ് ചാത്തനൂർ/അക്ഷരവൃക്ഷം/ഒടുവിലത്തെ നനയും

Schoolwiki സംരംഭത്തിൽ നിന്ന്
ഒടുവിലത്തെ നനയും

ആർത്തുല്ലസിച്ച കരിമേഘങ്ങളും
പെയ്തു തീർന്ന മഴയും
ഉദിച്ചുവന്ന സൂര്യനും എല്ലാം സാക്ഷിയായ് .
നനത്ത ചില്ലകൾ, തളിർത്ത മരങ്ങൾ
കനത്ത ചൂടിനെ നനത്തപ്രഭാതമായ് മാറ്റിയ കൈകൾ,
ഇന്നിതാ മൂർച്ചയേറിയ വാക്കിന്നുമപ്പുറo അവനെ-
ന്നായുധം കൊണ്ടെന്റെ
ജീവനെ മുറിക്കയായ്,
ആരുമില്ലിന്നീവിധിയെ തടുക്കുവാൻ, ആർക്കാലും കഴിയില്ലിന്നതിൻ
വേരറുക്കുവാൻ . പെയ്തു തീർന്നിന്നതിൻ ഇലകൾതൻ സങ്കടം
പെയ്യുന്നിതാ വീണ്ടുമാ, കരിമേഘവും.
ഭൂമിയും മാനവും സാക്ഷിയായിന്നതാ വേരറുത്തു മുറിച്ചു
മാറ്റിയെൻ ജീവനാം മരങ്ങളെ,
മാനം തെളിഞ്ഞു വെളുത്തു എൻ മേഘങ്ങൾ
എന്നിട്ടുമാരാലും കഴിഞ്ഞില്ല -
തിൻ കണ്ണീരൊന്നൊപ്പുവാൻ.

ഗോപിക
9 G ജി.എച്.എസ്.എസ് ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത