ജി.എച്ച്.എസ്. കാപ്പ്/അക്ഷരവൃക്ഷം/കൊറോണക്ക്,

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്ക്,
കൊറോണക്ക്, നീ കാരണം എന്റെ സ്കൂളിലെ പരീക്ഷകളൊന്നും കഴിയാതെ എന്റെ സ്കൂൾ നേരത്തെ അടച്ചു. ഈ വരുന്ന പരീക്ഷക്ക് എനിക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ മാർക്ക്‌ നേടണം എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ നീ കാരണം എല്ലാം മുടങ്ങി. ഇപ്പോൾ എനിക്ക് എന്റെ വീട്ടുക്കാർ മാത്രമാണ് കൂട്ടായിട്ടുള്ളത്. സ്കൂളിലെ കൂട്ടുകാരികളെ കാണാന് പറ്റുന്നില്ല. ആയതിനാൽ ഞാൻ വളരെ വിഷമത്തിലാണ്. പിന്നെ ഒരു ആശ്വാസമുള്ളത് മൊബൈൽ ഫോണിൽ വിളിക്കുകയും വീഡിയോ കാളിൽ കണ്ടു നേരിട്ട് സംസാരിക്കാം എന്നതാണ്. എന്നാലും സ്കൂളിൽ ഓടിക്കളിച്ചു നടന്ന് കൂട്ടുകാരികളോടൊത് കിട്ടുന്ന സുഖം ഒന്നും വീട്ടിൽ കിട്ടുന്നില്ല. അച്ഛനും അമ്മയ്ക്കും ജോലിക്ക് പോകാൻ കഴിയാത്തതിനാൽ രണ്ടുപേരും എന്റെ കൂടെ തന്നെ ഉണ്ട്. മാർച്ച്‌ 23)o തിയ്യതി എന്റെ പിറന്നാളായിരുന്നു. എന്റെ കൂട്ടുക്കാർക്കൊക്കെ മിട്ടായി കൊടുക്കണം എന്ന് വിചാരിച്ചതായിരുന്നു അപ്പോഴാണ് നീ വില്ലനായി വന്ന് വിദ്യാലയങ്ങളും ആള്ക്കൂട്ടങ്ങളും വാഹനങ്ങളുമൊക്കെയും നിർത്തി വെപ്പിച്ചത്. ആയതിനാൽ പിറന്നാൾ ആഘോഷം ഞാനും അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്ന ആഘോഷമായി മാറി. വിഷുവിന് പടക്കവും പൂത്തിരിയും ഒക്കെ വാങ്ങി അടിപൊളി ആക്കണം എന്ന് വിചാരിച്ചതായിരുന്നു. എല്ലാം നീ നശിപ്പിച്ചില്ലേ... എല്ലാത്തിനും കാരണം നീ ആണ്.. നീ മാത്രം.... സ്കൂൾ അടച്ചു എന്റെ അമ്മയുടെ വീട്ടിൽ പോയി എല്ലാവരെയും കാണണം , കുട്ടികളോടൊപ്പം കുറെ കളികൾ കളിക്കണം എന്ന് മോഹിച്ചതായിരുന്നു. എല്ലാം കുളമായി... അമ്മയുടെ വീട്ടിൽ സ്കൂൾ അടച്ചാൽ ഞങ്ങൾ എല്ലാവരും, അമ്മയുടെ സഹോദരിമാരും കുട്ടികളും ഒത്തുചേരാറുണ്ട്. എന്ത് രസമായിരുന്നു.. ഓർക്കുമ്പോൾ തന്നെ കൊതിയാകുന്നു.. വണ്ടികളൊന്നും ഓടാത്തതിനാലും, ഗവണ്മെന്റ് കർശനമായി പുറത്തിറങ്ങരുതെ എന്ന് പറഞ്ഞതിനാലും നീ എന്ന" മഹാമാരി " മറ്റുള്ളവരിൽ നിന്നും എനിക്കോ എന്റെ വീട്ടുകാർക്കോ നാട്ടുക്കാർക്കോ പകരാതിരിക്കാൻ ഞാനും എന്റെ കുടുംബവും വീട്ടിൽ തന്നെ ഒതുങ്ങി കഴിയുന്നു. പലചരക്കു കടകൾ മാത്രം തുറന്നു പ്രവർത്തിക്കുന്നതിനാൽ ഭക്ഷണം വെക്കാനുള്ള സാധനങ്ങൾ മാത്രം ലഭിക്കുന്നുണ്ട്. റേഷൻ കടയിൽ നിന്നും 15 കിലോ അരി കിട്ടി. അത് വീട്ടുകാർക്ക് വലിയ ആശ്വാസം ഉണ്ടായിട്ടുണ്ട്.

പിന്നെ ഒരു കാര്യം നിന്നെ നശിപ്പിക്കാനുള്ള എല്ലാ തന്ത്രവും ഞങ്ങളുടെ ഭരണാധികാരികൾ നടത്തുന്നുണ്ട്. ദയവു ചെയ്തു നീ ഞങ്ങളെ വിട്ടു പോകണം. നീ വരാതിരിക്കാൻ ഞങ്ങൾ എല്ലാവരും സോപ്പും, ഹാൻഡ് വാഷും, സാനിട്ടയ്‌സറും ഉപയോഗിച്ച് നന്നായി കൈ കഴുകുകയും, സമൂഹത്തിൽ നിന്ന് അകലം പാലിക്കുകയും വീട്ടിൽ തന്നെ ഇരിക്കുകയും കർച്ചീഫ്ഒ, മാസ്‌കോ ഉപയോഗിച്ച് മുഖം മറക്കുന്നുണ്ട്. കാരണം നീ മനുഷ്യ ശരീരത്തിൽ എത്തി ചേരുന്നത് തുമ്മലിലൂടെയോ ചുമയിലൂടെയോ... ഉള്ള കണങ്ങളിൽ കൂടെയല്ലേ.... ലോകത്തെ തന്നെ നിശ്ചലമാക്കിയ "മഹാവിപത്തായ" നീ ഈ ലോകം വിട്ടു പോകണം.... ലോകം നീ വരുന്നതിനു മുൻപുള്ള പോലെ തന്നെ ആകട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു..

വൈഗ കൃഷ്ണ
6A ജി.എച്ച്.എസ്. കാപ്പ്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം