അവധിക്കാലം
വീട്ടിന്നുള്ളിൽ
അനവധി കാര്യം
ചെയ്യേണം
കൂട്ടരുമൊത്തു
കളിച്ചു നടക്കാം
കളിവീടൊന്നത്
ഉണ്ടാക്കാം
മണ്ണിൽ മെല്ലെ
കൈകൾ കോർത്ത്
മണ്ണപ്പങ്ങൾ ചുട്ടീടാം
മാവിൻ തോപ്പിൽ
പാറി നടക്കും
പറവ കൂട്ടം
കണ്ടു നടക്കാം
തേനൂറുന്നൊരു
ഫല വർഗ്ഗങ്ങൾ
മതി വരുവോളം
തിന്നു രസിക്കാം
മാവിൻ കൊമ്പിൽ
ഊഞ്ഞാൽ കെട്ടി
ഊഞ്ഞാൽ ആടി
കളിച്ചു രസിക്കാം
ഭീതി പരത്തും
കോവിഡ് മൂലം
വീട്ടിലിരിക്കാം
സുരക്ഷിതരായ്