മമ്പറം യു.പി.എസ്/അക്ഷരവൃക്ഷം/അമ്മ ഒരു ഓർമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ ഒരു ഓർമ്മ

മാളൂട്ടി രാവിലെ എഴുന്നേറ്റു ഉമ്മറത്തേക്കോടി മുറ്റത്തെ തേന്മാവിന്റെ ചുവട്ടിൽ ഒരു പഴുത്ത മാങ്ങ വീണുകിടക്കുന്നു. അവൾ അതെടുത്തു അമ്മേ എന്നു വിളിച്ചുകൊണ്ട് അകത്തേക്കോടി. വീട്ടിനുള്ളിൽ അവൾ അമ്മയെ തിരക്കിനടന്നു അപ്പോഴാണ് അവൾ അച്ഛന്റെ മുഖത്തേക്ക് നോക്കിയത്. അച്ഛന്റെ കണ്ണിൽ നിന്നും കണ്ണീർ ഉറ്റി വീഴുന്നത് കണ്ടു അവൾക്കു സങ്കടമായി. അവൾ അച്ഛനെ കെട്ടിപ്പിടിച്ചു ചോദിച്ചു , അച്ഛാ എന്തിനാ കരയുന്നത്, അമ്മയെവിടെപ്പോയി? മോളകത്തുപോയി കളിച്ചോ. അച്ഛൻ അവളോട് പറഞ്ഞു. അവൾക്ക് ഒന്നും മനസ്സിലായില്ല. അവൾ അകത്തേക്ക് പോയി. ഒരാഴ്ച മുമ്പാണ് അവർ വിദേശയാത്രകഴിഞ്ഞ്‌ നാട്ടിലെത്തിയത്. നാട്ടിലെത്തിയപ്പോൾ തന്നെ അവളുടെ അമ്മയ്ക്ക് കടുത്ത പനിയുണ്ടായിരുന്നു. എല്ലാവരേയും പോലെ അവർ വീട്ടിലുണ്ടായിരുന്ന മരുന്നിൽ ആശ്വാസം തേടി. ഇന്നലെ രാത്രിയായിരുന്നു അവളുടെ അമ്മയെ അബോധാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതൊന്നും അറിയാതെ അവൾ ഉറങ്ങുകയായിരുന്നു. മാളൂട്ടി കളിക്കുന്നതും നോക്കി സങ്കടത്തോടെ ഇരിക്കുകയായിരുന്നു അച്ഛൻ. അപ്പോഴണ് അച്ഛന്റെ ഫോൺ ശബ്ദിക്കുന്നത് കേട്ടത്. പിന്നെ അച്ഛൻ പൊട്ടിക്കരയുന്നതാണ് അവൾ കണ്ടത്. അവളുടെ അമ്മയ്ക്ക് കൊറോണയായിരുന്നു. സ്വയം ചികിത്സ കാരണം അവരുടെ ജീവൻ നിലനിർത്താൻ സാധിച്ചില്ല. അപ്പോഴാണ് മാളൂട്ടി ആംബുലൻസിൻ്റെ ശബ്ദം കേട്ട് പുറത്തിറങ്ങിയത്. അവളെയും അച്ഛനെയും ആശുപത്രിയിൽ ക്വാറൻ്റൈനിൽ നിർത്താൻ വന്നതായിരുന്നു ആംബുലൻസ്. അവസാനമായി അവളുടെ അമ്മയെ ഒരു നോക്ക് കാണാൻ സാധിച്ചില്ല. ദിവസങ്ങൾക്ക് ശേഷം രോഗം ഭേദമായി വീട്ടിൽ തിരിച്ചെത്തിയ അവൾക്ക് അമ്മ എന്നത് ഒരു ഓർമ്മ മാത്രമായി മാറി

അഞ്ജന ഷിനോജ്
7 A മമ്പറം.യു.പി
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ