പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/എന്റെ കോവിഡ് അവധിക്കാലം
എന്റെ കോവിഡ് അവധിക്കാലം
കോവിഡ് കാരണം ലോകം മുഴുവൻ ഭീതിലാണ് ഈകാരണത്താൽ രാജ്യം മുഴുവൻ ലോക്ക് ഡൗൺ ആണ് ..ഈ അവധി ദിവസങ്ങൾ വീട്ടിൽ ഇരുന്നു വാർത്തകൾ വായിക്കുകയും കേൾക്കുകയും ചെയ്യുന്നു ..കൊറോണ ബാധിച്ചു ലക്ഷക്കണക്കിന് രോഗികൾ ലോകത്തുണ്ട് കുറേപേർ മരണപ്പെടുകയും ചെയ്തു ഈ സമയത്തു ഞാൻ പുറത്തു ഇറങ്ങാതെ വീട്ടിൽ ഇരുന്നു. പുസ്തകം വായിക്കുകയും പഠിക്കുകയും ചെയ്യുന്നു. അര മണിക്കൂർ ഇടവിട്ടു കൈകൾ സോപ്പ് കൊണ്ട് വാഷ് ചെയ്യുന്നു ..വീട്ടുകാരെ സഹായിക്കുകയും ചെയ്യുന്നു വീടിന്റെ പരിസരത്തു ചെടികൾ നട്ടു വളർത്തുകയും ചെയ്യുന്നു ..കൊറോണ കാരണം ആഹാരം കിട്ടാതെ വിദേശത്തുള്ള ആളുകൾ കപ്പലിൽ കിടന്നു മരിച്ചു .കുറെ പേർ അവശരാകുകയും ചെയ്തു .കോവിഡ് എന്ന മഹാമാരി കാരണം കുറെ പേര് ഈ ലോകം വിട്ടു പോയി .ഇങ്ങനെ ഉള്ള സാഹചര്യത്തിൽ പുറത്തു ഇറങ്ങാതെ വീട്ടിൽ ഇരിക്കണം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |