ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/കലിയുഗം

Schoolwiki സംരംഭത്തിൽ നിന്ന്
കലിയുഗം

സൗഹൃദ സിദ്ധിതൻ കാലവറയാം
പരിസ്ഥിതിതൻ കാഴ്ച്ചയാൽ
പൂക്കുന്നു കായ്ക്കുന്നു വസന്തം വിതക്കുന്നു
ഭൂമിതൻ അങ്കണത്തിൽ
നീളുന്ന വഴികളിൽ തൂകുന്ന പൂക്കളിൽ
തൻ സ്നേഹമാം അമ്മതൻ ഭൂമിയാലേ
പുഞ്ചിരി തൂകുന്ന പക്ഷികൾ
ഇന്നും പാടുന്ന താരാട്ടുകൾ
കാട്ടുപുൽതണ്ടിലാത്ഭുത ധാരയായ്
പാട്ടുണർത്തുന്ന പൂങ്കുയിലുകളും
പൊൻപുലരിതൻ നറുമണം വീശിയെത്തും
അങ്കണത്തോപ്പിലെ ചെമ്പനീർ പൂവും
പ്രകൃതിതൻ നാശം കണ്മുന്നിൽ തെളിയുന്നു
കലികാല നിലവിളി ആരവത്തോടെ
പുഴകളും കാടുകളും മലകളും
കരങ്ങളിൽ ചാരമായ് മാറിടുന്നു
ഭൂമിയാം മാതാവിൻ മുറിപ്പാടുകളിൽ
കാണുന്ന സത്വത്തെ നാം മനുഷ്യർ
കൊന്നു തിന്നുന്നു മൃഗമായി പരിണാമം -
കൊള്ളുമീ മനുഷ്യർ അമ്മയാം പ്രകൃതിയെ
അമ്മയാം ഭൂമിയെ മാനവർ
അന്ധകാരത്തിൻ പൊയ്‌മുഖം ചാർത്തിച്ചു
എവിടെ മലകളും പുഴകളും പൂക്കളും
സ്വർഗസമാനമാം ഭൂമിയും ;എല്ലാം ഓർമ്മകൾ !!!
 

സാനിയ സുരേഷ്
6 A ഗവ യു പി എസ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത