സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/:: പ്രകൃതിസംരക്ഷണം ::
(സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/:: പ്രകൃതിസംരക്ഷണം :: എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രകൃതിസംരക്ഷണം
"ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി " കവികൾ ദീർഘദർശികൾ ആണെന്ന് പറയാറുണ്ട്. ആ ധീർകദര്ശനത്തിന്റെ പ്രതിഫലനമാണ് ഈ വരികൾ. അതെ ഭൂമി മരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ അതിനു പതിന്മടങ്ങ് വേഗത്തിൽ മനുഷ്യനും. ആധുനികമനുഷ്യന്റെ ലോകം റോക്കറ്റ് വേഗത്തിൽ കുതിക്കുകയാണ്. സ്വാർത്ഥമോഹങ്ങൾക്കുവേണ്ടി എന്തും ചെയ്യുന്ന ഒരു വികൃത ജീവിയായി മനുഷ്യൻ മാറിയിരിക്കുന്നു. ഭൂമിക്ക് അതിന്റെ സന്തുലിതാവസ്ഥ നഷ്ടപെടുമ്പോളാണ് പല ദുരന്തങ്ങളും നമ്മെ തേടി എത്തുന്നത്. കൊറോണ പോലുള്ള രോഗങ്ങളും അതിന്റെ ഉദാഹരണങ്ങൾ തന്നെയാണ്. വിദേശരാജ്യങ്ങൾ ദിവസവും ടൺ കണക്കിന് മാലിന്യങ്ങൾ കപ്പലുകളിൽ കയറ്റി പുറം കടലുകളിൽ നിക്ഷേപിക്കയാണെന്ന സത്യം പത്രത്താളുകളിലൂടെ നമുക്കും ഇന്ന് ബോധ്യമാണല്ലോ. സ്വന്തം ദേശം മാലിന്യമുക്തമാണെന്ന് അഹങ്കരിക്കുന്ന ഇക്കൂട്ടർ വലിയൊരു ദുരന്തമാണ് തങ്ങൾ ക്ഷണിച്ചു വരുത്തുന്നത് എന്ന് അറിയുന്നില്ല. ശാസ്ത്രസാങ്കേതികവിദ്യയുടെ ഉന്നതപഥങ്ങൾ കീഴടക്കിയ മനുഷ്യമസ്തിഷ്കത്തിന് തീർച്ചയായും പ്രകൃതിരക്ഷോപായങ്ങൾ കണ്ടെത്താനാകും. സ്വന്തം മാതാവിന്റെ നെഞ്ച് പിളർക്കുന്ന രക്തരക്ഷസ്സുകൾ ആകരുത് നമ്മൾ. നമ്മെ പരിപാലിക്കുന്ന പ്രകൃതിയെന്ന അത്ഭുതത്തെ കിട്ടുന്നതിൽ ഇരട്ടി സ്നേഹം നൽകി പരിപാലിക്കേണ്ട ചുമതല ഉള്ളവരാണ് നമ്മൾ. ഈ ഭൂമി സമസ്തജീവജാലങ്ങൾക്കും വേണ്ടിയുള്ളതാണ്. ഉറുമ്പിനും ആനക്കും ഇവിടെ തുല്യ അവകാശമാണ്. "പാദസ്പർശം ക്ഷമസ്വമേ " എന്ന ക്ഷമാപനത്തോടെയാണ് പണ്ട് നാം ഭൂമിയിൽ സ്പർശിച്ചിരുന്നതുപോലും. ആ വിനയവും ലാളിത്യവും തിരികെകിട്ടേണ്ടതുണ്ട്. ഈ ഭൂമി നാളേക്കും എന്നേക്കും എന്ന സങ്കല്പത്തോടെ നമുക്ക് ജീവിക്കാം........
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം