എൻ്റെ വീട്ടിൽ എനിക്കൊപ്പം കഴിയുന്ന
കുഞ്ഞു മണവാട്ടി എൻ മണവാട്ടിത്തവള.
കൊതുകിനേയും ,ഈച്ചയേയും സദാ
ശാപ്പിടുന്ന കുഞ്ഞോമന
അവൻ്റെ ലോകം സദാ എൻ വീട്ടിലെ
ഇരുളടഞ്ഞ മൂലകളും,
പൂജാമുറിയിലെ കിണ്ടിയിൽ വച്ച വെള്ളവും.
രാത്രി പുറത്തേക്ക് പോയി
അതിരാവിലെ തിരിച്ചെത്തുന്ന
കുഞ്ഞു നൈറ്റ് ഡ്യൂട്ടിക്കാര-
നെൻ മണവാട്ടിത്തവള .