എസ്.യു.എൽ..പി.എസ് . കുറ്റൂർ/അക്ഷരവൃക്ഷം/ഉണ്ണിയുടെ നന്മ
ഉണ്ണിയുടെ നന്മ
ഒരു ഗ്രാമത്തിൽ ഒരു പാവപ്പെട്ട കർഷകൻ ഉണ്ടായിരുന്നു. ആ പാവപ്പെട്ട കർഷകന് ഒരു സ്നേഹനിധിആയ ഒരു ഭാര്യയും ഒരു മകനും ഉണ്ടായിരുന്നു. അവർ വളരെ ദാരിദ്ര്യത്തിൽ ആയിരുന്നു ജീവിതം മുന്നോട്ടു നയിച്ചത്. അയാൾ എന്നും കാലത്ത് പാടത്തു പണി എടുക്കാൻ പോവുകയും വൈകീട്ട് അദ്ദേഹത്തിന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു കുടുംബം പോറ്റിയത് ഒരു ദിവസം കർഷകന് ഒരു അസുഖം പിടിപെടുകയും അത് മൂലം അദ്ദേഹം മരിക്കുകയും ചെയ്തു ഈ മരണം ആ കുടുംബത്തെ വളരെ അധികം ദാരിദ്ര്യത്തിലേക്കും കഷ്ട്ട പാടിലേക്കും നയിച്ചു അങ്ങനെ ആ അമ്മ മകനെ കഷ്ട്ടപെട്ട് വളർത്തി വലുതാക്കി. ആ നാട്ടിൽ എല്ലാവർക്കും ഒരു താങ്ങും തണലും ആയി ആ മകൻ വളർന്നു ഉണ്ണി എന്നായിരുന്നു ആ നാട്ടുകാർ അവനെ വിളിച്ചിരുന്നത്. ധൈര്യശാലിയും ബുദ്ധിമാനുമായിരുന്നു അവൻ. മധുര പലഹാരങ്ങൾ വിറ്റു കൊണ്ടായിരുന്നു അമ്മയും ഉണ്ണിയും ജീവിച്ചിരുന്നത്. അവരുടെ പലഹരങ്ങൾ നാട്ടുകാർ ക്ക് വളരെ അധികം ഇഷ്ടം ആയിരുന്നു. ഇത് മൂലം അവർ ദാരിദ്ര്യത്തിൽ നിന്ന് മെല്ലെ കര കയറാൻ തുടങ്ങി. അവരുട വീട് പുതുക്കി പണിയുകയും കച്ചവടത്തിനായി ഒരു കട നിർമിക്കുകയും ചെയ്തു. അദ്ദേഹം പാവപ്പെട്ടവരെ സഹായിക്കുകയും ചെയ്തു ഉണ്ണിയുടെ ഈ നന്മ കണ്ട് നാട്ടുകാർ അവനെ വളരെ അധികം പ്രശംസിച്ചു. അങ്ങനെ ഉണ്ണി ആ നാട്ടിലെ ഏറ്റവും വലിയ സമ്പന്നൻ ആയി.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ