Schoolwiki സംരംഭത്തിൽ നിന്ന്
അക്കാഡമിക്ക് പ്രവർത്തനങ്ങൾ
- പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി വിജയഭേരി പദ്ധതിയുടെ ഭാഗമായി മോർണിംഗ് ക്ലാസ്സുകൾ നടത്തി വരുന്നു.ഏ പ്ലസ് ക്ലബ്,ഡി പ്ലസ് ക്ലബ് എന്നിവ രൂപീകരിക്കുകയും, പരിശീലനം നൽകുകയും ചെയ്യുന്നു.
- നവപ്രഭ പദ്ധതി-ഒൻപതാം ക്ലാസ്സിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.
- ശ്രദ്ധ-എട്ടാം ക്ലാസ്സിലെ പഠനത്തിൽ പിന്നോക്കം കണ്ടെത്തുകയും,പരിശീലനം നൽകുകയും ചെയ്യുന്നു.
- എൻ.എം.എം.എസ് ക്ലബ്-എട്ടാം ക്ലാസ്സിലെ മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി പരിശീലനം നൽകുകയും, നാല് കുട്ടികൾക്ക് എൻ.എം.എം.എസ് സ്‌കോളർഷിപ്പ് ലഭിക്കുകയും ചെയ്‌തു.
- എൻ.ടി.എസ്.സി-പത്താം ക്ലാസ്സിലെ മികച്ച പഠന നിലവാരം പുലർത്തുന്ന ഇരുവതോളം കുട്ടികൾ പരിശീലനം നേടുകയും പരീക്ഷ എഴുതുകയും ചെയ്‌തു.
- യൂ.എസ്.എസ്-എഴാം ക്ലാസ്സിലെ മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി പരിശീലനം നൽകുകയും, ഒരു കുട്ടിക്ക് യൂ.എസ്.എസ് സ്‌കോളർഷിപ്പ് ലഭിക്കുകയും ചെയ്തു.
- എം.ടി.എസ്.സി-ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ അഞ്ച് മുതൽ പത്ത് വരെയുള്ള കുട്ടികൾക്ക് പരീക്ഷ നടത്തുകയും, ഇരുവത് കുട്ടികൾ ജില്ല തല പരീക്ഷയിലും ഒരാൾ സംസ്ഥാനതലത്തിലും വിജയിയായി