ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/കരുതലിൻ കരുത്ത്
കരുതലിൻ കരുത്ത്
രാവിലെ അമ്മയുടെ വിളിയോടു കൂടിയാണ് ഞാൻ എഴുന്നേറ്റത് .അച്ഛൻ ടി.വിയിൽ ന്യൂസ് കാണുകയാണ് എന്ന് എനിക്ക് മനസിലായി .നേരെ ഞാൻ ഞാൻ പോയി അച്ഛൻറെ കൂടെ ഇരുന്ന് ന്യൂസ് കണ്ടു. എത്ര ദിവസമായി ഞാൻ എൻറെ കുടുംബത്തോടൊപ്പം ഇരുന്നിട്ട് അച്ഛൻ കുറെ നേരമായി എന്നെ നോക്കി ഇരിക്കുന്നു കുറച്ചുനേരം കഴിഞ്ഞപ്പോൾ അപ്പോൾ നിറപുഞ്ചിരിയോടെ കൂടി ഡി അമ്മ ചായയുമായി വരുന്നു. എന്തോ ഇത്രയും ദിവസം എൻറെ അച്ഛനും അമ്മയും യും അനുഭവിച്ച വേദന ഇപ്പോഴാണ് സന്തോഷമായി മാറിയത്. കുറച്ചുനേരം ഞാൻ അങ്ങനെ ഇരുന്നു പിന്നീട് ആ ദിവസത്തെക്കുറിച്ച് ഞാൻ ഓർക്കുകയും ചെയ്തു. എല്ലാം പെട്ടെന്നായിരുന്നു അച്ഛനും അമ്മയും ഒരുപാട് പറഞ്ഞതായിരുന്നു കല്യാണത്തിന് പോകണ്ട എന്ന് എന്നാലും ആ സമയം എൻറെ കൂട്ടുകാരുമൊത്തുള്ള സന്തോഷം ആയിരുന്നു എനിക്ക് വലുത് .പെട്ടെന്നാണ് ചായപിൽ നിന്ന് അമ്മയുടെ സ്വരം കേട്ടത് അപ്പോൾ ഞാൻ ആ സ്വപ്നത്തിൽ നിന്ന് എഴുന്നേറ്റു .പിന്നെ ഞാൻ കുറച്ചുനേരം ന്യൂസ് നോക്കിയിരുന്നു പതിനായിരങ്ങളുടെ ജീവൻ ഇന്നും പൊലിഞ്ഞത് മനസ്സിലായി. വീണ്ടും അമ്മ വിളിക്കുന്നതായി മനസ്സിലായ ഞാൻ പുറത്തേക്ക് പോയി അവിടെയെത്തിയപ്പോൾ അച്ഛൻ കൈക്കോട്ട് ഉപയോഗിച്ച് വീടും പരിസരവും വൃത്തിയാക്കുകയായിരുന്നു .അമ്മ വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കുന്നു. ഇന്നലെ തന്നെ ആരോഗ്യവകുപ്പിൽ നിന്ന് ആളുകൾ വന്ന് വീടും പരിസരവും വൃത്തിയാക്കണമെന്ന് പറഞ്ഞതേയുള്ളൂ. ഞാൻ ചുറ്റും നോക്കിയപ്പോൾ അപ്പുറത്തെ വീട്ടിലെ ചേച്ചിയെ കണ്ടു. പെട്ടെന്ന് അവരുടെ മുഖം മങ്ങി .എന്നെ കണ്ടത് അബദ്ധമായി എന്ന രീതിയിൽ ആയിരുന്നു അവരുടെ സംസാരം പിന്നീട് .എന്തോ അത്യാവശ്യം എന്ന രീതിയിൽ അവർ അകത്തേക്ക് കയറി പോവുകയും ചെയ്തു .അവരുടെ പേടി എനിക്ക് മനസ്സിലാക്കാൻ പറ്റും ആയിരുന്നു അവർ പോയതിനു പിന്നാലെ ഞാൻ കയറി .അപ്പോഴും ന്യൂസിൽ എന്തൊക്കെയോ ജാഗ്രതയുടെ പറയുന്നുണ്ടായിരുന്നു.ഈ ജാഗ്രത ഞാൻ നേരത്തെ മനസ്സിലാക്കിയിരുന്നുവെങ്കിൽ ആർക്കും എന്നോട് ഭിതി തോന്നുകയില്ലയിരുന്നു . ആദ്യമെല്ലാം എല്ലാം ഈ വൈറസിനെ കുറിച്ച് കേൾക്കുമ്പോൾ ഇതൊന്നും ഈ കേരളത്തിലേക്ക് വരികയില്ല എന്നായിരുന്നു എൻറെ ഭാവം .പിന്നീടാണ് എല്ലാം മാറി മറിഞ്ഞത് .കൂട്ടുകാരൻറെ പെങ്ങളുടെ കല്യാണത്തിന് പോയതും അവിടെവെച്ച് അവൻറെ അച്ഛനുമായി സംസാരിച്ചതും അദ്ദേഹം വിദേശത്ത് നിന്ന് കൊണ്ടുവന്ന ഉപകാരങ്ങൾ സ്വീകരിച്ചതും. പിന്നീട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ രോഗം അദ്ദേഹത്തിന് സ്വീകരിച്ചതും. പിന്നീട് എന്നെ ക്വാറന്റനിൽ ആക്കിയതും. അച്ഛനെയും അമ്മയെയും നിരീക്ഷണത്തിൽ വെച്ചതും അത് എല്ലാം ഇപ്പോൾ ഓർമ്മ മാത്രം. എന്നെ ക്വറൻറനിൽ ആക്കിയപ്പോൾ ഞാൻ ഭയപ്പെട്ടത് ഒന്നുമാത്രം എൻറെ സ്വപ്നങ്ങൾ എൻറെ കുടുംബം ഒന്നും ഇനി കാണാൻ സാധിക്കില്ല എന്നായിരുന്നു. പിന്നീട എൻറെ സ്രവങ്ങൾ പരിശോധിച്ചു .ഞാൻ വളരെ ഭയപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കി നഴ്സുമാർ എന്നോട് തമാശകൾ പറഞ്ഞു എന്നെ ചിരിപ്പിച്ചു. എത്ര കരുതൽ എന്ന ആ മാലാഖമാർക്ക് പിന്നീട് ഭിതിയുടെ അന്തരീക്ഷം മാറി പോവുകയും ചെയ്തു .അങ്ങനെ സമാധാനത്തോടെ കൂടി ദിവസങ്ങൾ കടന്നു പോയി. രാവിലെ ആയപ്പോഴേക്കും നേഴ്സ് വന്ന് എന്നോട് സന്തോഷത്തോടെ എന്ന രീതിയിൽ എന്നോട് പറഞ്ഞു ഇന്ന് റിസൾട്ട് വരുമല്ലോ .പെട്ടെന്ന് എനിക്ക് സന്തോഷം തോന്നി പക്ഷേ അതേ സമയം എനിക്ക് ദുഃഖവും റിസൾട്ട് പോസിറ്റീവ് ആണെങ്കിൽ ഞാൻ നേഴ്സിനോട് ചോദിച്ചു റിസൾട്ട് പോസിറ്റീവ് ആണെങ്കിൽ ഞാൻ മരിക്കുമോ .അപ്പോൾ നേഴ്സ് എന്നോട് പറഞ്ഞു അതിന് തനിക്ക് ഒരു കുഴപ്പവുമില്ല പിന്നെ തൻറെ മനസ്സ് നന്നായി ധൈര്യപ്പെടുക ഭയം ഉള്ളപ്പോഴാണ് നമുക്കെല്ലാം നഷ്ടപ്പെടുന്നത് അപ്പോഴാണ് ഇങ്ങനത്തെ ചിന്തകൾ വരുന്നത് മനസ്സിന് ശക്തി പെടുത്തുക എന്നുപറഞ്ഞ് നേഴ്സ് പോയി . അവരുടെ വാക്കുകൾ കേട്ടപ്പോൾ എന്തോ ഒരു ആശ്വാസം വന്നത് പോലെ എന്നാലും എവിടുന്ന് ഒരു ഉൾഭയം. ആ സമയം അങ്ങനെ കടന്നു പോവുകയും ചെയ്തു വൈകുന്നേരമായപ്പോൾ നേഴ്സ് റിസൾട്ട് വന്നു എന്ന് പറഞ്ഞു. ആ സമയം ഞാൻ സകല ദൈവങ്ങളെയും വിളിക്കുകയും ചെയ്തു അപ്പോൾ നേഴ്സ് സന്തോഷത്തോടെ പറഞ്ഞു നെഗറ്റീവ് എന്ന് എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ഒരു യോദ്ധാവ് യുദ്ധം ചെയ്തതിനേക്കാൾ വലുത് ഞാൻ തിരിച്ച് എൻറെ സ്വപ്നങ്ങളിലേക്ക് വന്നതിൽ സന്തോഷം. എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തിറങ്ങിയപ്പോൾ എൻറെ റിസൾട്ട് നെഗറ്റീവ് ആണെന്ന് അറിഞ്ഞു ഈ ലോകം മൊത്തം സന്തോഷിക്കുന്നത് ആയി എനിക്ക് തോന്നി. എന്നാലും പലരുടെയും മുഖത്ത് എന്നോടുള്ള അഭയം കാണാമായിരുന്നു . ഇതിൽ നിന്ന് എല്ലാം എനിക്ക് ആശ്വാസം പകർന്നത് എൻറെ ആയുസ്സിനു വേണ്ടി പ്രാർത്ഥിച്ച എൻറെ കുടുംബവും . എനിക്ക് വേണ്ടി രാപ്പകൽ തങ്ങളുടെ കുടുംബത്തിൽ നിന്ന് വേർപെട്ട് നിൽക്കുന്ന ഡോക്ടർമാരും, നഴ്സുമാരും, സർക്കാരും, മാധ്യമപ്രവർത്തകരും ,ആണ് എൻറെ ജീവൻറെ ഓരോ തുടിപ്പും ഇവർ ഓരോരുത്തരുടെയും കൈകളിലായിരുന്നു . ഇതെല്ലാം ചിന്തിച്ച് ഞാൻ മെല്ലെ തിരിഞ്ഞു നോക്കിയപ്പോൾ നിറചിരിയുമായി നിൽക്കുന്ന എന്നെ അമ്മയെ കണ്ടു .ഇത്രയും ദിവസം കൊണ്ട് ഈ ചിരി എത്ര വിലപ്പെട്ടതാണ് എന്നും. എൻറെ ജീവൻറെ മൂല്യത്തെക്കുറിച്ച് എനിക്ക് മനസ്സിലാക്കി തരാനും ഈ വൈറസിനെ കൊണ്ട് സാധിച്ചു. നമ്മുടെ ജീവിതത്തിലെ ഓരോ സ്വപ്നങ്ങൾ സാധിക്കണമെങ്കിൽ ചില കരുതലും ജാഗ്രത കളും അനുസരിച്ച് ജീവിച്ചാൽ എല്ലാവരുടെയും സ്വപ്നങ്ങൾ സാധിക്കും "ഈ സമയവും കടന്നു പോകും " (ബീർബൽ) .
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ