എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/ കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം


കൊറോണ നാടുവാണീടും കാലം
മാനുഷ്യരെല്ലാരും ഒന്നു പോലെ
അന്തിക്കുമന്തി അടിച്ചോരെല്ലാം
ചമ്മന്തി നുള്ളിനുടഞ്ഞീടുന്നു
കാറിലുരുന്നു പറന്നോരെല്ലാം
കാവലിരിപ്പാണാ പൂമുഖത്ത്
മട്ടത്തിൽ വെട്ടിയൊതുക്കാൻ മുടി
വെട്ടുക്കാരാരുമീ നാട്ടിലില്ല
കൂട്ടുകാരന്യോന്യം വെട്ടീടുന്നു
മൊട്ടത്തലകൾ നിറഞ്ഞീടുന്നു
ഊറ്റം പറഞ്ഞു നടന്നവനും
ചെറ്റക്കുടിലിൽ കഴിഞ്ഞവനും
മുറ്റത്തെ പ്ലാവിൽ വലിഞ്ഞു കയറി
തീറ്റക്കു വല്ലതും കൊയ്തീടുന്നു
മക്കളെ പോറ്റുന്ന പാടറിഞ്ഞു
ചക്കകുരുവിൻ രുചിയറിഞ്ഞു
നാളുകളങ്ങനെ നീങ്ങീടുന്നു
മുഷ്ട്ടിച്ചുരുട്ടിയ്യ യൗവ്വനങ്ങൾ
കത്തിക്കയറിയ ഭാഷണങ്ങൾ
ശബ്ദകോലാഹാലഘോഷണങ്ങൾ
എല്ലാം നിലച്ചു നിശബ്ദമായി
തോരണം തൂക്കിയ പന്തലില്ല
പളപള മിന്നും വെളിച്ചമില്ല
മങ്കമാർ താളത്തിൽ പാട്ടുപാടും
മാമാങ്ക കല്യാണമൊന്നുമില്ല
തമ്മിൽ അടിയും കലഹവുമില്ല
വണ്ടിയിടിച്ചു മരണമില്ല
തെണ്ടി നടന്നൊര ഭിക്ഷക്കാരും
പോയതെങ്ങാണറിയുമില്ല
മട്ടത്തിൽ കൈകൾ സോപ്പിടേണം
വെട്ടത്തിറങ്ങാതെ നോക്കിടേണം
വീട്ടിനകത്തു കഴിഞ്ഞിടേണം



മിൻഹ ഷെറിൻ. പി
6 B എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത